വീട്ടിലേക്ക് ഇന്റർനെറ്റ് വേണോ, കിടിലൻ സ്പീഡിൽ OTT സബ്സ്ക്രിപ്ഷൻ സഹിതം ജിയോ എയർഫൈബർ പ്ലാൻ
വീടുകളിലെ ഇന്റർനെറ്റ് ഉപയോഗം ഇപ്പോൾ വളരെയധികം വർധിച്ചിരിക്കുന്നു. സ്മാർട്ട്ഫോണിൽ പ്രീപെയ്ഡ് പ്ലാനിനൊപ്പം ഡാറ്റ ഉണ്ടെങ്കിൽ പോലും വീട്ടിൽ സ്മാർട്ട്ടിവി, കുട്ടികളുടെ വിദ്യാഭ്യാസം, ഓഫീസ് സംബന്ധമായ ജോലികൾ തുടങ്ങി അനവധി കാര്യങ്ങൾക്കായി ഇന്റർനെറ്റ് കണക്ഷൻ അനിവാര്യമായിരിക്കുന്നു. മികച്ച സ്പീഡിൽ വീട്ടിലേക്ക് ഒരു ഇന്റർനെറ്റ് കണക്ഷൻ എടുക്കാൻ ആഗ്രഹമുണ്ടെങ്കിലും ഫൈബർ കണക്ഷൻ ലഭ്യമല്ലാത്തതുമൂലം അത് സാധിക്കാത്ത നിരവധി ആളുകളുണ്ട്. എന്നാൽ റിലയൻസ് ജിയോയുടെ 5G FWA (ഫിക്സഡ്-വയർലെസ് ആക്സസ്) സേവനമായ ജിയോ എയർഫൈബർ (Jio AirFiber) ഇപ്പോൾ രാജ്യത്തിൻ്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ലഭ്യമാണ്.
ഫൈബർ കണക്ഷനുകൾ എത്താത്ത ഇടങ്ങളിലും കടന്നുചെല്ലാൻ കഴിയും എന്നത് എയർഫൈബർകണക്ഷനുകളുടെ പ്രധാന സവിശേഷതയാണ്. ഇതിനകം കേരളത്തിൽ നിരവധി പ്രദേശങ്ങളിൽ ജിയോ എയർഫൈബർ സേവനം എത്തിയിട്ടുണ്ട്. ഇനി വരുംകാലത്ത് കൂടുതൽ പേരും എയർഫൈബർ കണക്ഷനുകളിലേക്ക് മാറും എന്നാണ് കരുതപ്പെടുന്നത്. കാരണം ഇത് കൂടിക്കുഴഞ്ഞ് കിടക്കുന്ന കേബിളുകളുടെ ശല്യമില്ലാതെ തന്നെ വീടുകളിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നു.

അതിനാൽത്തന്നെ ഇപ്പോൾ നിരവധി പേർ പുതിയതായി ജിയോ എയർഫൈബർ കണക്ഷൻ എടുക്കുന്നുണ്ട്. ഡിജിറ്റൽ ചാനലുകളും ഒടിടി സബ്സ്ക്രിപ്ഷനും മികച്ച വേഗതയും ജിയോ എയർഫൈബർ കണക്ഷൻ വാഗ്ദാനം ചെയ്യുന്നു. 30 Mbps മുതൽ 1Gbps വരെയുള്ള വേഗതയിൽ ജിയോ എയർഫൈബർ പ്ലാനുകൾ ലഭ്യമാണ്. അതിൽ വീട്ടിലെ ഇന്റർനെറ്റ് ആവശ്യങ്ങൾ അത്യാവശ്യം മികച്ച വേഗതയോടെ നടത്താൻ 100 Mbps പ്ലാനുകൾ മികച്ച ഓപ്ഷനാണ്.
ജിയോ എയർഫൈബർ 100 Mbps പ്ലാനുകൾ: റിലയൻസ് ജിയോ 100 Mbps വേഗതയിൽ രണ്ട് ജിയോ എയർഫൈബർ പ്ലാനുകൾ മൂന്ന് മാസ വാലിഡിറ്റിയിൽ ലഭ്യമാക്കിയിരിക്കുന്നു. ഇതിൽ ആദ്യ ജിയോ എയർഫൈബർ പ്ലാൻ 3333 രൂപ വിലയിലും രണ്ടാമത്തെ പ്ലാൻ 4444 രൂപ വിലയിലുമാണ് എത്തുന്നത്.

3333 രൂപയുടെയും 4444 രൂപയുടെയും ജിയോ എയർഫൈബർ പ്ലാനുകൾ 100 Mbps വേഗതയിൽ 1TB അഥവാ 1000GB വരെ ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. അപ്പോൾ ഈ രണ്ട് പ്ലാനുകളും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന ചോദ്യം ഉയരുന്നു. ഈ പ്ലാനുകളിൽ ലഭിക്കുന്ന ഒടിടി (ഓവർ-ദി-ടോപ്പ്) സബ്സ്ക്രിപ്ഷനുകൾ വ്യത്യസ്തമാണ് എന്നതാണ് അതിന്റെ ഉത്തരം.
3333 രൂപയുടെ ജിയോ എയർഫൈബർ പ്ലാനിനൊപ്പം ലഭിക്കുന്ന OTT ആനുകൂല്യങ്ങൾ: ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, ജിയോസിനിമ പ്രീമിയം, സൺനെക്സ്റ്റ്, ഹോയ്ചോയ്, ഡിസ്കവറി+, ALTBalaj, ഇറോസ്നൗ, ലയൻസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ഇടിവി വിൻ. ഇതോടൊപ്പം 150 രൂപ വിലയുള്ള 150 ജിബി എക്സ്ട്രാ ഡാറ്റയും 90 ദിവസത്തേക്ക് ഈ പ്ലാനിനൊപ്പം ജിയോ ഉൾപ്പെടുത്തിയിട്ടുണ്ട്.
4444 രൂപയുടെ ജിയോ എയർഫൈബർ പ്ലാനിലെ ആനുകൂല്യങ്ങൾ: ഈ എയർഫൈബർ പ്ലാനിൽ ജിയോ 15 ഒടിടി സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് 3333 രൂപയുടെ ജിയോ എയർഫൈബർ പ്ലാനിൽ ലഭിക്കുന്നതിനെക്കാൾ മൂന്ന് ജനപ്രിയ ഒടിടി സബ്സ്ക്രിപ്ഷനുകൾ ഈ പ്ലാനിൽ അധികമായി ലഭ്യമാകും.

4444 രൂപയുടെ ജിയോ എയർഫൈബർ പ്ലാനിൽ ലഭിക്കുന്ന OTT ആനുകൂല്യങ്ങൾ: നെറ്റ്ഫ്ലിക്സ് (ബേസിക്), ആമസോൺ പ്രൈം ലൈറ്റ്, ഫാൻകോഡ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, ജിയോസിനിമ പ്രീമിയം, സൺനെക്സ്റ്റ്, ഹോയ്ചോയ്, ഡിസ്കവറി+, ALTBalaj, ഇറോസ്നൗ, ലയൻസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ഇടിവി വിൻ. ഉപയോക്താക്കൾക്ക് MyJio ആപ്പിൽ പോയി വൗച്ചർ വിഭാഗം പരിശോധിച്ച് ജിയോസിനിമ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ റിഡീം ചെയ്യാം. ഫാൻകോഡ്, ഇടിവി-വിൻ കണ്ടന്റുകൾ ജിയോടിവി+ പ്ലാറ്റ്‌ഫോമിലൂടെ ആക്‌സസ് ചെയ്യാം.


Click it and Unblock the Notifications








