Home
News

ചെറുതിൽ നിന്ന് തുടങ്ങാം; 30 Mbps വേഗതയിൽ ലഭ്യമാകുന്ന 2 കിടിലൻ ജിയോ എയർ​ഫൈബർ പ്ലാനുകൾ

ജിയോയുടെ 5G FWA (ഫിക്സഡ്-വയർലെസ് ആക്സസ്) സേവനമായ ജിയോ എയർഫൈബർ (Jio AirFiber) കണക്ഷൻ ഇപ്പോൾ നമ്മുടെ നാട്ടിലും ലഭ്യമാണ്. മികച്ച വേഗതയിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കാൻ ഈ ജിയോ സേവനം ഉപയോക്താക്കളെ സഹായിക്കുന്നു. ​റെക്കോഡ് വേഗതയിൽ ആണ് ജിയോ തങ്ങളുടെ എയ​ർ​ഫൈബർ സേവനം ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ എത്തിച്ചിരിക്കുന്നത്. വീടുകളിലും ഓഫീസുകളിലും മറ്റും ഇപ്പോൾ പുതിയതായി ഇന്റർനെറ്റ് കണക്ഷൻ എടുക്കുന്ന പലരും ജിയോ എയർ​ഫൈബർ സേവനങ്ങൾ പരീക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നുണ്ട്. ഈ കണക്ഷൻ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് എൻട്രിലെവൽ പ്ലാനുകൾ എന്ന നിലയിൽ 30 Mbps വേഗതയിൽ ലഭ്യമാകുന്ന പ്ലാനുകളുണ്ട്.

ജിയോ എയർഫൈബർ 30 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾ: 30 Mbps വേഗതയുള്ള രണ്ട് മികച്ച ജിയോ എയർ​ഫൈബർ പ്ലാനുകൾ 599 രൂപ, 888 രൂപ നിരക്കുകളിൽ ലഭ്യമാണ്. ഈ രണ്ട് പ്ലാനുകൾക്കും ജിഎസ്ടി ചാർജ് കൂടി ചേരുമ്പോൾ അ‌ൽപ്പം വില വ്യത്യാസം ഉണ്ടാകും എന്നകാര്യം ശ്രദ്ധിക്കുക. ഈ പ്ലാനുകളിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.

30 Mbps വേഗതയിൽ ലഭ്യമാകുന്ന 2 കിടിലൻ ജിയോ എയർ​ഫൈബർ പ്ലാനുകൾ

599 രൂപയുടെ ജിയോ ബ്രോഡ്ബാൻഡ് പ്ലാൻ: 30 Mbps വേഗതയിൽ 1000GB ഡാറ്റയും 14 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ഇതിൽ ലഭ്യമാകും. ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണിലിവ്, ജിയോസിനിമ പ്രീമിയം, സൺനെക്സ്റ്റ്, ഹോയ്ചോയ്, ഡിസ്കവറി+, ALTBalaji, ഇറോസ്നൗ, ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ഡോക്യുബെ, എപ്പിക്ഓൺ, ഇടിവി വിൻ (JioTV+ വഴി) എന്നിവയാണിതിലെ ഒടിടി സബ്സ്ക്രിഷപ്ഷനുകൾ.

888 രൂപയുടെ ജിയോ എയർ​ഫൈബർ പ്ലാൻ: 30 Mbps വേഗതയും 1TB ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. നെറ്റ്ഫ്ലിക്സ് (ബേസിക്), ആമസോൺ പ്രൈം ലൈറ്റ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണിലിവ്, ZEE5, ജിയോസിനിമ പ്രീമിയം, സൺഎൻഎക്‌സ്‌ടി, ഹോയ്‌ചോയ്, ഡിസ്‌കവറി+, ALTBalaji, ഇറോസ്നൗ, ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ഡോക്യുബെ, എപ്പിക്ഓൺ, ഇടിവി വിൻ (JioTV+ വഴി) എന്നീ ഒടിടി സബ്സ്ക്രിപ്ഷനുകളുമുണ്ട്.

30 Mbps വേഗതയിൽ ലഭ്യമാകുന്ന 2 കിടിലൻ ജിയോ എയർ​ഫൈബർ പ്ലാനുകൾ

3/ 6/ 12 മാസ വാലിഡിറ്റികളിൽ ഈ രണ്ട് പ്ലാനുകളും തെരഞ്ഞെടുക്കാൻ അ‌വസരം ഉണ്ട്. പുതിയതായി ജിയോ എയർ​ഫൈബർ കണക്ഷൻ എടുക്കുന്നതിന് 1000 രൂപ ഇൻസ്റ്റാളേഷൻ ഫീസുണ്ട്. എന്നാൽ വാർഷികപ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് ഇത് ഫ്രീയാണ്. ജിയോ 599 രൂപ, 888 രൂപ പ്ലാനുകൾ തമ്മിൽ ചെറിയൊരു വ്യത്യാസം മാത്രമാണുള്ളത്.

30 എംബിപിഎസ് വേഗതയും 1 ടിബി ഡാറ്റയും ലഭിക്കുന്ന 888 രൂപയുടെ ജിയോ ​എയർ​ഫൈബർ പ്ലാനിനൊപ്പം ലഭിക്കുന്ന ഒടിടി ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്ന ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ 2 വർഷത്തേക്ക് വാലിഡിറ്റി ഉള്ളതാണെന്ന് ജിയോ പറയുന്നു. ഇതാണ് 599 രൂപയുടെ പ്ലാനിൽ നിന്ന് 888 രൂപയുടെ പ്ലാനിനെ വ്യത്യസ്തമാക്കുന്നത്.
ജിയോ എയർ​ഫൈബർ കണക്ഷൻ 30 Mbps മുതൽ 1 Gbps വരെയുള്ള എല്ലാ സ്പീഡ് വിഭാഗങ്ങളിലും പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്.

30 Mbps വേഗതയിൽ ലഭ്യമാകുന്ന 2 കിടിലൻ ജിയോ എയർ​ഫൈബർ പ്ലാനുകൾ

ജിയോ എയർ​ഫൈർ സേവനം എങ്ങനെയുണ്ട്, തങ്ങളുടെ ആവശ്യത്തിന് അ‌നുയോജ്യമാകുമോ എന്ന് സംശയുമള്ളവർക്ക് വേണമെങ്കിൽ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന 599 രൂപയുടേത് പോലുള്ള പ്ലാനുകൾ ഉപയോഗിച്ച് പരീക്ഷണം നടത്താവുന്നതാണ്. ജിയോ എയർ​ഫൈബർ സേവനം താൽപര്യമില്ലാത്തവർക്ക് ജിയോ ഇതിനകം നൽകിവരുന്ന ജിയോ​ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷനുകൾ പരീക്ഷിക്കാം. കൃത്യമായ വേഗത ഉറപ്പായും ലഭ്യമാകും എന്നതാണ് ജിയോ​ഫൈബർ കണക്ഷന്റെ നേട്ടം. ജിയോഎയർ​ഫൈബർ കണക്ഷൻ വേഗത പ്രദേശത്തെ 5ജി നെറ്റ്വർക്ക് ശേഷിയെ ആശ്രയിച്ചിരിക്കും.

Best Mobiles in India

English summary
Jio AirFiber connection is now available in many areas in Kerala. Jio's AirFiber entry-level broadband plan offers speeds of 30 Mbps. Jio AirFiber plans available at Rs 599 and Rs 888 offer 30 Mbps speed. The core benefits and OTT benefits of both these plans are similar, but only one benefit differs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X