Home
News

മൂന്നിരട്ടി ഡാറ്റ വേഗത്തിൽ, സ്റ്റേഡിയം വീട്ടിലേക്ക് കൊണ്ടുവരാം! ധൻ ധനാ ധൻ ഓഫറുമായി ജിയോ

നിലവിൽ ജിയോ എയർ​ഫൈബർ (Jio AirFiber) ഉപയോഗിക്കുന്നവരും ഇനി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരുമായ ഉപയോക്താക്കൾക്കായി ഐപിഎൽ മുൻ നിർത്തി കിടിലൻ ഓഫറുമായി റിലയൻസ് ജിയോ രംഗത്ത്. ജിയോ എയർ​ഫൈബർ പ്ലസ് പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് 60 ദിവസത്തേക്ക് സൗജന്യമായി മൂന്നിരട്ടി ഇന്റർനെറ്റ് വേഗത ജിയോ വാഗ്ദാനം ചെയ്യുന്നു.

കൂടിക്കുഴഞ്ഞുകിടക്കുന്ന വയറുകളുടെയും മറ്റും ശല്യമില്ലാതെതന്നെ ഇന്റർനെറ്റ് ലഭ്യമാക്കാൻ ജിയോ അ‌വതരിപ്പിച്ച ഫിക്സഡ് വയർലെസ് ആക്സസ് (FWA) ഇന്റർനെറ്റ് സേവനമാണ് ജിയോ എയർ​ഫൈബർ. ഈ സേവനം രാജ്യവ്യാപകമായി അ‌വതരിപ്പിച്ച് വരികയാണ്. കേരളത്തിലടക്കം ജിയോഎയർ​ഫൈബർ സേവനം ആരംഭിച്ചുകഴിഞ്ഞു. ജിയോ എയർ​ഫൈബറിനായി പ്രത്യേകം പ്ലാനുകളും ജിയോ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.

സൗജന്യമായി മൂന്നിരട്ടി ഡാറ്റ വേഗം ! ധൻ ധനാ ധൻ ഓഫറുമായി ജിയോ

മികച്ച വേഗതയിലുള്ള നിശ്ചിത ടിബി ഇന്റർനെറ്റിന് പുറമേ, 550+ ഡിജിറ്റൽ ടിവി ചാനലുകൾ, 14+ ഒടിടി പ്ലാറ്റ്​ഫോമുകളുടെ സബ്സ്ക്രിപ്ഷൻ തുടങ്ങിയ ആനുകൂല്യങ്ങളും ജിയോ എയർ​ഫൈബർ പ്ലാനുകൾ നൽകിവരുന്നുണ്ട്. ഇതിന് പുറമേയാണ് ഇപ്പോൾ ഐപിഎൽ കണക്കിലെടുത്ത് പുതിയ ഓഫറുമായി ജിയോ എത്തിയിരിക്കുന്നത്. ജിയോ എയർ​ഫൈബർ പ്ലസ് ധൻ ധനാ ധൻ എന്നാണ് ഈ ഓഫറിന്റെ പേര്.

ജിയോ എയർ​ഫൈബർ പ്ലസ് ഉപയോക്താക്കൾക്കാണ് ഈ ഓഫർ ലഭ്യമാകുക. 2024 മാർച്ച് 16 മുതൽ മുതൽ രാജ്യത്തൊട്ടാകെയുള്ള എല്ലാ പുതിയതും നിലവിലുള്ളതുമായ ഉപയോക്താക്കൾക്കും ഈ ഓഫർ ആനുകൂല്യം ലഭ്യമാകും.
ഈ ഓഫർ ലഭിക്കുന്നതോടെ നിലവിലുള്ള ഇന്റർനെറ്റ് വേഗത മൂന്നിരട്ടി വർധിക്കുമെന്ന് ജിയോ പറയുന്നു.

സൗജന്യമായി മൂന്നിരട്ടി ഡാറ്റ വേഗം ! ധൻ ധനാ ധൻ ഓഫറുമായി ജിയോ

പുതിയ ധൻ ധനാ ധൻ ഓഫർ പ്രകാരം നിലവിൽ 30Mbps വേഗതയുള്ള പ്ലാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ ഇന്റർനെറ്റ് വേഗത 100Mbps ആയി ഉയരും. അ‌തേപോലെ 100Mbps പ്ലാനിന്റെ വേഗത 300Mbps ആയും 300Mbps പ്ലാൻ വേഗത 500Mbps ആയും 500Mbps പ്ലാൻ വേഗത 1Gbps ആയും ഉയരും. ഉപയോക്താക്കളെ സംബന്ധിച്ച് ഇത് ഏറെ ലാഭകരമാണ്.

ഐപിഎല്ലും മറ്റും വീട്ടിലിരുന്ന് മികച്ച ഡാറ്റ വേഗതയോടെ ഏറ്റവും സുഖകരമായി കാണാൻ ആഗ്രഹിക്കുന്നവരെ കൂടി ലക്ഷ്യമിട്ടാണ് ജിയോ ഇത്തരമൊരു ഓഫർ പുറത്തിറക്കിയിരിക്കുന്നത്. കൂടുതൽ ആളുകളെ ജിയോ എയർ​ഫൈബർ പ്ലസ് പ്ലാനിലേക്ക് ആകർഷിക്കാൻ ഈ ഓഫർ സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. ജിയോ ​ഫൈബർ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ഈ ഓഫർ ലഭ്യമാകില്ല.

6 മാസത്തെയോ 12 മാസത്തെയോ ജിയോ എയർഫൈബർ പ്ലസ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുള്ള ഉപയോക്താക്കൾക്ക് മാത്രമേ ഈ സ്പീഡ് ബൂസ്റ്റർ ഓഫർ ലഭ്യമാകൂ. എയർഫൈബർ ഉപയോക്താക്കളെ ഏറ്റവും മികച്ച രീതിയിൽ 2024 ലെ ഐപിഎൽ ആസ്വദിക്കാൻ ഈ ഓഫർ സഹായിക്കുമെന്ന് ജിയോ പറയുന്നു.

സൗജന്യമായി മൂന്നിരട്ടി ഡാറ്റ വേഗം ! ധൻ ധനാ ധൻ ഓഫറുമായി ജിയോ

ഐപിഎൽ 2024-ൻ്റെ ഔദ്യോഗിക OTT സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ജിയോസിനിമയാണ്. എല്ലാ ടൂർണമെൻ്റ് മത്സരങ്ങളും 4K റെസല്യൂഷനിൽ സൗജന്യമായി ജിയോസിനിമ സ്ട്രീം ചെയ്യും. അനുയോജ്യമായ 4K ടിവികളിലും ഡിസ്പ്ലേകളിലും ഉപയോക്താക്കൾക്ക് ഉയർന്ന റെസല്യൂഷനിൽ മത്സരങ്ങൾ ആസ്വദിക്കാൻ കഴിയും. 599 രൂപ മുതൽ 1499 രൂപ വരെ നിരക്കുകളിലാണ് ജിയോ എയർ​ഫൈബർ പ്ലാനുകൾ എത്തുന്നത്.

പുതിയതായി ജിയോ എയർ​ഫൈബറിലേക്ക് എത്തുന്നവർക്ക് ഈ സ്പീഡ് ബൂസ്റ്റർ ഓട്ടോമാറ്റിക്കായി ലഭ്യമാകും. അ‌തേസമയം നിലവിൽ ജിയോ എയർ​ഫൈബർ പ്ലസ് ഉപയോഗിക്കുന്നവർക്ക് സ്പീഡ് അപ്‌ഗ്രേഡിനെക്കുറിച്ച് ജിയോയിൽ നിന്ന് കൺഫർമേഷൻ ഇമെയിലും എസ്എംഎസും ലഭിക്കും. ജിയോ എയർഫൈബർ വെബ്സൈറ്റിൽ നിന്ന് ഉപയോക്താക്കൾക്ക് പുതിയ കണക്ഷൻ ബുക്ക് ചെയ്യാം. ജിയോ എയർ​ഫൈബർ ലഭ്യമാകുന്ന സ്ഥലങ്ങളുടെ പട്ടികയും വെബ്​സൈറ്റിലുണ്ട്.

More from GizBot

Best Mobiles in India

English summary
As part of the Dhan Dhana Dhan offer, Jio is offering three times the internet speed for free for 60 days to users of Jio AirFiber Plus plans. This offer is available for Jio AirFiber Plus users. This offer benefit will be available to all new and existing users across the country from 16 March 2024 onwards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X