Home
News

അ‌ംബാനിയുടെ അ‌ദ്ഭുതപ്രവൃത്തി വീണ്ടും! ഒരു ജിയോ എയർ​ഫൈബർ കണക്ഷനിൽ 120 ഡി​വൈസുകൾ കണക്ട് ചെയ്യാം

റിലയൻസ് സാമ്രാജ്യവും മുകേഷ് അ‌ംബാനിയും വീണ്ടും വീണ്ടും ഇന്ത്യക്കാരെ പുതിയ സേവനങ്ങളിലൂടെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യൻ ടെലിക്കോം രംഗത്തേക്ക് ജിയോയുടെ കടന്നുവരവ് തന്നെ ഒരുപാട് ചരിത്രങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു. ഡാറ്റയടക്കം ആനുകൂല്യങ്ങൾ വാരിക്കോരി നൽകി ജിയോ വരിക്കാരെ നേടിയെടുത്തു. തുടർന്നിങ്ങോട്ട് മികച്ച സേവനങ്ങളിലൂടെയും പുതിയ പല സേവനങ്ങളും ആരംഭിച്ചും ഇന്ത്യൻ ടെലിക്കോം രംഗത്തെ ഒന്നാം നമ്പർ കമ്പനി എന്ന നേട്ടം ​കൈവരിച്ചു. ഇപ്പോൾ ജിയോ 5ജി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ തിരക്കിലാണ്. അ‌തോടൊപ്പം ജിയോ എയർ​ഫൈബർ വ്യാപനവും നടന്നുകൊണ്ടിരിക്കുന്നു. പരമ്പരാഗത ബ്രോഡ്ബാൻഡ് സങ്കൽപ്പങ്ങളെ പൊളിച്ചുപണിയുന്ന പുതുതലമുറ ബ്രോഡ്ബാൻഡ് ​ഇന്റർനെറ്റ് സേവനമാണ് എയർ​ഫൈബർ.

ജിയോയും എയർടെലും എയർ​ഫൈബർ സേവനങ്ങൾ വ്യാപിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അ‌വിടെയും ബഹുദൂരം മുന്നിലുള്ളത് ജിയോ തന്നെയാണ്. റിലയൻസ് ജിയോയുടെ 5G FWA (ഫിക്സഡ്-വയർലെസ് ആക്സസ്) സേവനമായ ജിയോ എയർ​ഫൈബർ (Jio AirFiber) ഇപ്പോൾ ഇന്ത്യയിലെ 6,956 പ്രദേശങ്ങളിൽ ലഭ്യമാണ്. കേരളത്തിലും ഇതിനകം നിരവധി പ്രദേശങ്ങളിൽ ജിയോ എയർ​ഫൈബർ എത്തിക്കഴിഞ്ഞു.

ഒരു ജിയോ എയർ​ഫൈബർ കണക്ഷനിൽ 120 ഡി​വൈസുകൾ കണക്ട് ചെയ്യാം

രാജ്യത്തെ ബ്രോഡ്ബാൻഡ് വരിക്കാരെ ആകർഷിക്കുന്ന രീതിയിൽ വളരാൻ ജിയോ എയർ​ഫൈബർ സേവനം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ഉപയോക്താക്കൾക്ക് 5G വാഗ്ദാനം ചെയ്യുന്ന എല്ലാ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഈ എയർ​ഫൈബർ സേവനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ജിയോ. അ‌തിനിടെ, ഇപ്പോൾ ജിയോയുടെ എയർ​ഫൈബർ കണക്ഷനുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന വിവരം പുറത്തുവന്നിരിക്കുന്നു.

ജിയോ എയർ ഫൈബർ ഉപയോക്താക്കൾക്ക് നൽകുന്ന വൈ-ഫൈ കണക്ഷൻ ഉപയോഗിച്ച് 120 ഡി​വൈസുകൾ വരെ കണക്ട് ചെയ്യാനാകും എന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു. ഇക്കാര്യം ജിയോ സ്ഥിരീകരിച്ചതായി ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്തു. 120 ഉപകരണങ്ങൾ വരെ കണക്‌റ്റ് ചെയ്യുന്നതിന് എത്ര വേഗതയുള്ള പ്ലാൻ ആണ് ഉപയോഗിക്കേണ്ടത് എന്ന് ജിയോ വ്യക്തമാക്കിയിട്ടില്ല.

ഒരു ജിയോ എയർ​ഫൈബർ കണക്ഷനിൽ 120 ഡി​വൈസുകൾ കണക്ട് ചെയ്യാം

എങ്കിലും 30 Mbps -ന്റെ ജിയോ എയർ​ഫൈബർ പ്ലാനിൽ മുതൽ ഈ സൗകര്യം ലഭ്യമാകും എന്നാണ് കരുതപ്പെടുന്നത്. "കണക്‌റ്റുചെയ്‌ത ഉപകരണങ്ങളുടെ എണ്ണം അനുസരിച്ച് നിങ്ങളുടെ ഇൻ്റർനെറ്റ് വേഗത വിതരണം ചെയ്യപ്പെടുമെന്ന് ദയവായി ശ്രദ്ധിക്കുക" എന്നാണ് ജിയോ ഇതേപ്പറ്റി പരാമർശിച്ചിട്ടുള്ളത്. നിലവിൽ ജിയോ എയർ​ഫൈബർ വാഗ്ദാനം ചെയ്യുന്ന പരമാവധി പ്ലാൻ വേഗം 1 Gbps ആണ്.

ജിയോയുടെ പ്രതികരണത്തിന്റെ അ‌ടിസ്ഥാനത്തിൽ വിലയിരുത്തിയാൽ ഒരു കണക്ഷനിൽ 120 ഡി​വൈസുകൾ വരെ കണക്‌റ്റുചെയ്യാൻ പദ്ധതിയിടുകയാണെങ്കിൽ, ഒന്നുകിൽ 500 Mbps അല്ലെങ്കിൽ 1 Gbps പ്ലാൻ തിരഞ്ഞെടുക്കുന്നതാകും അ‌നുയോജ്യം. ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കുക മാത്രമല്ല, നിരവധി ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബസ്ക്രിപ്ഷനുകളും ജിയോ എയർ​ഫൈബർ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

കണക്ട് ചെയ്യുന്ന ഡി​വൈസുകളുടെ എണ്ണം വർധിച്ചാലും അ‌ത് ജിയോ എയർ​ഫൈബറിന്റെ വേഗതയെ ബാധിക്കില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാരണം, കാരണം, ഉപഭോക്താക്കൾക്ക് FWA സേവനം വാഗ്ദാനം ചെയ്യുന്നതിനായി ജിയോ തങ്ങളുടെ 5G SA (സ്റ്റാൻഡലോൺ ആർക്കിടെക്ചർ) നെറ്റ്‌വർക്കിന് മുകളിൽ ഒരു പ്രത്യേക നെറ്റ്‌വർക്ക് സ്ലൈസ് സൃഷ്ടിച്ചിരിക്കുന്നു.

ഒരു ജിയോ എയർ​ഫൈബർ കണക്ഷനിൽ 120 ഡി​വൈസുകൾ കണക്ട് ചെയ്യാം

ജിയോ എയർ​ഫൈബർ സേവനം നിലവിൽ പ്രാരംഭ ഘട്ടത്തിൽ ആണ്. അ‌തിനാൽ എയർഫൈബർ കണക്ഷനുകളേക്കാൾ മികച്ചത് ഫൈബർ കണക്ഷനുകൾ ആണ് എന്നാണ് പൊതു നിഗമനം. എന്നാൽ ​​ഫൈബർ കണക്ഷൻ ലഭ്യമല്ലാത്ത പ്രദേശങ്ങളിലും എത്തിപ്പെടാൻ കഴിയും എന്നത് എയർ​ഫൈബർ സേവനത്തിന്റെ നേട്ടമാണ്. ഉപയോക്താക്കളുടെ എന്റർടെയ്ൻമെന്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ജിയോ സെറ്റ്-ടോപ്പ് ബോക്സും (എസ്ടിബി) ഈ എയർ​ഫൈബർ കണക്ഷനൊപ്പം എത്തുന്നു.

അ‌ടുത്തിടെ വന്ന റിപ്പോർട്ട് പ്രകാരം കേരളത്തിലെ 339 പ്രദേശങ്ങളിൽ ജിയോ എയർ​ഫൈബർ സേവനം എത്തിയിട്ടുണ്ട്. ഇവിടങ്ങളിലുള്ള ആളുകൾക്ക് പുതിയ ജിയോ എയർ​​ഫൈബർ കണക്ഷൻ ബുക്ക് ചെയ്യുന്നതിന്, 60008-60008 എന്ന നമ്പറിൽ ഒരു മിസ്‌ഡ് കോൾ നൽകിയാൽ മതി, അ‌തല്ലെങ്കിൽ ജിയോ വെബ്‌സൈറ്റിലേക്ക് പോകുകയോ തൊട്ടടുത്ത ജിയോ സ്റ്റോർ സന്ദർശിക്കുകയോ ചെയ്യണം.

Best Mobiles in India

English summary
Jio confirmed that Jio AirFiber users can connect up to 120 devices using the Wi-Fi connection provided. Jio has announced that your internet speed will be distributed according to the number of connected devices. Currently the maximum plan speed offered by Jio AirFiber is 1 Gbps.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X