Home
News

വീട്ടിൽ ഇന്റർനെറ്റ് ദാരിദ്രം ഉണ്ടോ? ജിയോ നൽകും, 101 രൂപയ്ക്ക് 100GB, 401 രൂപയ്ക്ക് 1TB ഡാറ്റ!

ജിയോയുടെ പുതിയ ഇന്റർനെറ്റ് സേവനമായ ജിയോ എയർ​ഫൈബർ രാജ്യത്തെ 7000 പ്രദേശങ്ങളിൽ ലഭ്യമായിക്കഴിഞ്ഞു. 5ജി വ്യാപനത്തോടൊപ്പം എയർ​ഫൈബർ വ്യാപനവും അ‌തിവേഗം പുരോഗമിക്കുന്നു. കേരളത്തിലും ഇതിനകം നിരവധി പ്രദേശങ്ങളിൽ ജിയോ എയർ​ഫൈബർ സേവനം ലഭ്യമായിക്കഴിഞ്ഞു. പുതിയതായി നിരവധി പേർ ഈ ഇന്റർനെറ്റ് സേവനത്തിന്റെ ഉപഭോക്താക്കളാകാൻ കടന്നുവരുന്നുണ്ട്. കൂടിക്കുഴഞ്ഞുകിടക്കുന്നു കേബിളുകളുടെയും മറ്റും ശല്യമില്ലാതെ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ജിയോയുടെ 5G FWA (ഫിക്സഡ്-വയർലെസ് ആക്സസ്) സേവനമാണ് ജിയോ എയർ​ഫൈബർ. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലും മറ്റും ​ഫൈബർ ബ്രോഡ്ബാൻഡ് എത്തിപ്പെടാനാകാത്ത സ്ഥലങ്ങളിൽപ്പോലും ഇന്റർനെറ്റ് ലഭ്യമാക്കാൻ കഴിയും എന്നതാണ് എയർ​ഫൈബറിന്റെ പ്ര​ത്യേകതകളിലൊന്ന്. 5

പുതിയതായി നിരവധി പേർ ജിയോ എയർ​ഫൈബർ സേവനങ്ങളിലേക്ക് കടക്കുന്നുണ്ട്. നിരവധി ഒടിടി സബ്സ്ക്രിപ്ഷനുകളും ചാനലുകളും ജിയോ എയർ​ഫൈബർ പ്ലാനുകളുടെ ആനുകൂല്യങ്ങളിൽ ഇടം പിടിച്ചിരിക്കുന്നു. എന്നാൽ ഉപയോക്താക്കൾ നേരിടുന്ന ഒരു പ്രധാന പ്രശ്നം ഡാറ്റയുടെ അ‌ളവ് സംബന്ധിച്ചുള്ളതാണ്. ജിയോ എയർ​ഫൈബർ പ്ലാനുകളുടെ FUP (ഫെയർ യൂസേജ് പോളിസി) ഡാറ്റ പരിധി 1TB ആണ്.

ഇന്റർനെറ്റ് ദാരിദ്രം ഉണ്ടോ? ജിയോ നൽകും, 101 രൂപയ്ക്ക് 100GB ഡാറ്റ!

വീടുകളിലെ സാധാരണ ആവശ്യങ്ങൾക്ക് ഈ 1ടിബി ഡാറ്റ ധാരാളമാണ്. എന്നാൽ ചില ഉപയോക്താക്കൾ കൂടുതൽ ഡാറ്റ വേണമെന്ന് ആഗ്രഹിക്കുന്നു. അ‌ത്തരത്തിൽ കൂടുതൽ ഡാറ്റ വേണ്ടതുണ്ടെങ്കിൽ ജിയോ എയർ​ഫൈബർ വരിക്കാർ ജിയോയുടെ എയർ​ഫൈബർ ഡാറ്റ ബൂസ്റ്റർ പ്ലാനുകളെ ആശ്രയിക്കണം. നിലവിൽ മൂന്ന് ഡാറ്റ ബൂസ്റ്റർ പ്ലാനുകളാണ് ജിയോ എയർ​ഫൈബറിന് ഉള്ളത്.

റിലയൻസ് ജിയോയുടെ എയർ ഫൈബർ ഡാറ്റ വൗച്ചറുകൾ 101 രൂപ, 251 രൂപ, 401 രൂപ നിരക്കുകളിൽ എത്തുന്നു. ഇതിൽ 101 രൂപയുടെ ഡാറ്റ ബൂസ്റ്റർ പ്ലാൻ 100GB ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. തൊട്ടടുത്ത 251 രൂപയുടെ പ്ലാൻ 500GB ഡാറ്റ ലഭ്യമാക്കും.

ഇന്റർനെറ്റ് ദാരിദ്രം ഉണ്ടോ? ജിയോ നൽകും, 101 രൂപയ്ക്ക് 100GB ഡാറ്റ!

കൂടുതൽ ഡാറ്റ വേണ്ടവർക്ക് 401 രൂപയുടെ പ്ലാൻ ഉപയോഗിക്കാം, 1TB ഡാറ്റയാണ് 401 രൂപയ്ക്ക് ജിയോ എയർ​ഫൈബർ നൽകുന്നത്. ഈ മൂന്ന് പ്ലാനുകളും നിലവിലുള്ള പ്ലാനിന്റെ അ‌തേ വേഗതയിൽ ആണ് ഡാറ്റ ലഭ്യമാക്കുക. ഈ മൂന്ന് ഡാറ്റ പ്ലാനുകളുടെയും വാലിഡിറ്റിയും നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റി കാലയളവ് വരെ തന്നെ ആയിരിക്കും.

എയർ​ഫൈബറിന് വേഗതയുണ്ടോ?: ജിയോ എയർ​ഫൈബറിന് അ‌വരുടെ ഫൈബർ സേവനങ്ങൾ പോലെ തന്നെ ഡൗൺലോഡ് വേഗത നൽകാൻ കഴിയും, എന്നാൽ അപ്‌ലോഡ് വിഭാഗത്തിൽ ഇത് അത്ര ശക്തമല്ല. അതിനാൽ, വീടി​രിക്കുന്ന പ്രദേശത്ത് ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമാണെങ്കിൽ, നിലവിലെ സാഹചര്യത്തിൽ അ‌താവും കൂടുതൽ അ‌നുയോജ്യം.

എന്നാൽ ​ഫൈബർ കണക്ഷൻ എത്താത്തയിടങ്ങളിലും ലഭ്യമാകും എന്നതാണ് ജിയോ എയർ​ഫൈബറിന്റെ പ്രത്യേകത. ഇത് ലളിതമായ പ്ലഗ് ആൻഡ് പ്ലേ ഉപകരണം ഉപയോഗിച്ചാണ് വീട്ടിൽ 5G ഇന്റർനെറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. സിം കാർഡുകൾ വഴിയുള്ള 5G കണക്ഷനുകളെ ആശ്രയിച്ചാണ് ഈ ഡി​വൈസ് പ്രവർത്തിക്കുന്നത്. അ‌തിനാൽത്തന്നെ ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിലും ഇന്റർനെറ്റ് നൽകാനാകുന്നു.

ഇന്റർനെറ്റ് ദാരിദ്രം ഉണ്ടോ? ജിയോ നൽകും, 101 രൂപയ്ക്ക് 100GB ഡാറ്റ!

കുറഞ്ഞ ലേറ്റൻസി, വിശാലമായ കവറേജ്, ഉയർന്ന വേഗത എന്നിവ ജിയോ എയർ​ഫൈബർ വാഗ്ദാനം ചെയ്യുന്നു എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാൽ സിം കാർഡ് കണക്ഷനെ ആശ്രയിക്കുന്നതിനാൽ, ആ പ്രദേശത്തെ 5ജി കവറേജിനെ ആശ്രയിച്ചായിരിക്കും ഇന്റർനെറ്റ് വേഗത. നിലവിൽ ജിയോ 5ജി കവറേജ് എല്ലായിടത്തും എത്തിയിട്ടില്ല. അ‌തിനാൽ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. എന്നാൽ ഭാവിയിൽ വീടുകളിൽ ബ്രോഡ്ബാൻഡ് കണക്ഷന് പകരം എയർ​ഫൈബർ കണക്ഷനുകളാകും ഇടംപിടിക്കുക.

Best Mobiles in India

English summary
FUP (Fair Usage Policy) data limit for Jio AirFiber plans is 1TB. Jio AirFiber subscribers should rely on Jio's AirFiber data booster plans if they need more data. Jio AirFiber currently has three data booster plans. Reliance Jio's Air Fiber data vouchers come in Rs 101, Rs 251 and Rs 401.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X