Home
News

5ജിയിലൂടെ ഡിജിറ്റൽ വിപ്ലവത്തിലേക്ക് കുതിച്ച് ഇന്ത്യ; ജിയോ, എയർടെൽ 5ജി 8000+ നഗരങ്ങളിൽ ലഭ്യം!

രാജ്യത്ത് ഡിജിറ്റൽ വിപ്ലവത്തിനുള്ള വിത്ത് വിതയായി 5ജി വ്യാപനം അ‌തിവേഗം മുന്നേറുന്നു. 2022 ഒക്ടോബർ ഒന്നിനാണ് ഇന്ത്യയിൽ 5ജി സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചത്. ഡൽഹിയിൽ നടന്ന ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസിന്റെ വേദിയിൽവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ 5ജിയിലേക്കുള്ള ചുവടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അ‌ന്ന് അ‌തേ വേദിയിൽവച്ചുതന്നെ, രാജ്യത്തെ എട്ട് നഗരങ്ങളിൽ തങ്ങളുടെ 5ജി സേവനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയിൽ ആദ്യം 5ജി സേവനം ആരംഭിച്ച ടെലിക്കോം കമ്പനി എന്ന നേട്ടം എയർടെൽ സ്വന്തമാക്കി. ഒക്ടോബർ 5ന് ഇന്ത്യയിലെ പ്രധാന നാല് നഗരങ്ങളിൽ 5ജി ആരംഭിച്ച ജിയോയും കളത്തിലേക്കെത്തി.

ജിയോ, എയർടെൽ 5ജി 8000+ നഗരങ്ങളിൽ ലഭ്യം!

തുടർന്നിങ്ങോ​ട്ട് അ‌തി വാശിയേറിയ പോരാട്ടമാണ് 5ജി വ്യാപനത്തിന്റെ കാര്യത്തിൽ ജിയോയും എയർടെലും കാഴ്ചവച്ചത്. അ‌തോടെ പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിൽ രാജ്യത്തെ പ്രധാന ഇടങ്ങളിലെല്ലാം 5ജി ലഭ്യമാകാൻ തുടങ്ങി. എയർടെൽ 10 നഗരങ്ങളിൽ 5ജി എത്തിച്ചാൽ ജിയോ 30 നഗരങ്ങളിൽ 5ജി പ്രഖ്യാപിക്കുന്ന നില വന്നു.

തുടക്കമെന്ന നിലയിൽ പരീക്ഷണഘട്ടത്തിലാണ് കമ്പനികൾ 5ജി സേവനങ്ങൾ നൽകിവന്നത്. നിലവിലുണ്ടായിരുന്ന 4ജി നെറ്റ്വർക്കിനെക്കാൾ 20 മുതൽ 30 മടങ്ങ് വരെ വേഗതയുള്ളതാണ് ജിയോ, എയർടെൽ കമ്പനികൾ അ‌വതരിപ്പിച്ച 5ജി എന്നാണ് പറയപ്പെടുന്നത്. 2023 ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം ഇരു കമ്പനികളുടെയും 5ജി ഇതിനകം ഇന്ത്യയിലുടനീളമുള്ള 8,000 നഗരങ്ങളിൽ ലഭ്യമാണ്.

മിന്നൽ വേഗത്തിലുള്ള ഡൗൺലോഡുകളും തടസ്സമില്ലാത്ത സ്ട്രീമിംഗും തടസ്സമില്ലാത്ത വീഡിയോ കോളുകളും വാഗ്ദാനം ചെയ്യുന്ന 5ജി സ്പീഡ് ഏറ്റവുമാദ്യം എത്തിച്ചു നൽകുക വഴി ആ പ്രദേശത്തെ ആളുകളെ തങ്ങളുടെ വരിക്കാരാക്കി മാറ്റാനാണ് ഇരു കമ്പനികളും മത്സരിക്കുന്നത്. കേരളത്തിന്റെ 14 ജില്ലകളിലും ഇതിനകം 5ജി സേവനങ്ങൾ എത്തിയിട്ടുണ്ട്.

ഏറ്റവുമധികം പ്രദേശങ്ങളിൽ 5ജി ലഭ്യമാക്കിയ കമ്പനികയുടെ കണക്കെടുത്താൽ മുകേഷ് അ‌ംബാനിയുടെ ജിയോ ആണ് മുമ്പിൽ. 7,500-ലധികം പ്രദേശങ്ങളിലും ജില്ലകളിലും നഗരങ്ങളിലും നിലവിൽ ജിയോയുടെ ട്രൂ 5G ലഭ്യമാണ്. അ‌തേസമയം എയർടെൽ 5ജി ഇന്ത്യയിലെ 3,000-ലധികം നഗരങ്ങളിൽ മാത്രമാണ് എത്തിയിട്ടുള്ളത് എന്ന് 91 മൊ​ബൈൽസ് റിപ്പോർട്ട് ചെയ്യുന്നു.

5G എങ്ങനെ ആസ്വദിക്കാം: എയർടെലും ജിയോയും അ‌തിവേഗം 5ജി വ്യാപനം നടത്തിയതോടെ രാജ്യത്ത് 5ജി ഫോണുകളുടെ വിൽപ്പനയിലും വൻ കുതിച്ചുചാട്ടമുണ്ടായി. നിരവധി ആളുകൾ 5ജിയിലേക്ക് ചുവടുമാറി. ജിയോയും എയർടെലും 5ജി ആരംഭിച്ച പ്രദേശത്തുള്ള 5ജി ഫോൺ ഉപയോക്താക്കൾക്ക് സൗജന്യമായി 5ജി ആസ്വദിക്കാൻ കഴിയും.

രാജ്യത്ത് എല്ലായിടത്തും 5ജി സേവനങ്ങൾ ആരംഭിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനികൾ സൗജന്യമായി 5ജി ഡാറ്റ നൽകുന്നത്. നിലവിലുള്ള 4G സിം മാറ്റാതെ തന്നെ എയർടെൽ, ജിയോ ഉപയോക്താക്കൾക്ക് 5G നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്യാം. പക്ഷേ, 5G യുടെ പ്രയോജനങ്ങൾ ആസ്വദിക്കാൻ, ഉപയോക്താക്കൾ ആദ്യം 5ജി ലഭ്യമായ ഒരു പ്രദേശത്താണെന്ന് ഉറപ്പാക്കണം.

5ജി ആക്ടിവേഷൻ: ആൻഡ്രോയിഡ് ഫോണിലും ഐഫോണിലും 5G നെറ്റ്‌വർക്ക് വളരെ എളുപ്പത്തിൽ ആക്ടിവേറ്റ് ചെയ്യാം. ആൻഡ്രോയിഡ് ഫോണിൽ, ഉപയോക്താക്കൾ സെറ്റിങ്സ്> 'നെറ്റ്‌വർക്ക് & ഇന്റർനെറ്റ്' > സിം തിരഞ്ഞെടുത്ത് 5G ഓണാക്കേണ്ടതുണ്ട്. ഐഫോണുകളിൽ 5ജി ലഭ്യമാകാൻ ഉപയോക്താക്കൾ 5ജി ആക്ടിവേഷൻ സാധ്യമാക്കുന്ന ഏറ്റവും പുതിയ അ‌പ്ഡേഷൻ നടത്തേണ്ടതുണ്ട്.

ജിയോ, എയർടെൽ 5ജി 8000+ നഗരങ്ങളിൽ ലഭ്യം!

ഐഒഎസ് അ‌പ്ഡേഷനു ശേഷം ഫോൺ റീസ്‌റ്റാർട്ട് ചെയ്‌ത് സെറ്റിങ്സ് > മൊബൈൽ ഡാറ്റ > മൊബൈൽ ഡാറ്റ ഓപ്ഷനുകൾ > വോയ്‌സ് & ഡാറ്റ എന്നതിലേക്ക് എത്തി '5G ഓൺ' അല്ലെങ്കിൽ '5G ഓട്ടോ' തിരഞ്ഞെടുത്ത് 5G- നെറ്റ്വർക്കിലേക്ക് മാറാൻ സാധിക്കും.

5G പ്ലാനുകൾ: എയർടെലും ജിയോയും നിലവിൽ സൗജന്യമായി അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഉപയോഗിക്കാൻ ഉപയോക്താക്കളെ അ‌നുവദിക്കുന്നുണ്ട്. എന്നാൽ ഈ സൗജന്യ ആനുകൂല്യങ്ങൾ ലഭ്യമാകണമെങ്കിൽ ചില നിബന്ധനകളുണ്ട്. 239 രൂപയോ അതിന് മുകളിലോ ഉള്ള പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കൾ അ‌ൺലിമിറ്റഡ് 5ജി ഓഫറിന് അ‌ർഹത നേടുന്നു.

More from GizBot

Best Mobiles in India

English summary
5G deployment is advancing rapidly as the seed of digital revolution in the country. As of July 2023, 5G by Jio and Airtel is already available in 8,000 cities. Jio's True 5G is currently available in over 7,500 regions, districts and cities. Meanwhile, Airtel 5G has reached more than 3,000 cities in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X