ജിയോ, എയർടെൽ, വിഐ; മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ

|

ഇന്ത്യയിലെ ടെലിക്കോം ഓപ്പറേറ്റർമാർ തങ്ങളുടെ ഉപയോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ വിവിധ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നു. ചില പ്ലാനുകൾ ഉയർന്ന ഡാറ്റ ഓഫർ ചെയ്യുമ്പോൾ മറ്റ് ചിലവയാകട്ടെ ദീർഘ നാളത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നു. ചില പ്ലാനുകൾ താരതമ്യേന വില കുറഞ്ഞതായിരിക്കുമ്പോൾ ചില പ്ലാനുകൾ വളരെ ചെലവ് കൂടിയതും ആയിരിക്കാം. എന്നാൽ ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ പോലുള്ള അതിശയകരമായ അധിക ആനുകൂല്യങ്ങൾ ഈ പ്ലാനുകൾ ഓഫർ ചെയ്യുന്നു. പ്രതിമാസ, രണ്ട് മാസ, മൂന്ന് മാസ പാക്കുകൾക്ക് പുറമെ ഒരു വർഷം വരെ നീണ്ട് നിൽക്കുന്ന പ്ലാനുകൾ ടെലിക്കോം കമ്പനികൾ ഓഫർ ചെയ്യുന്നുണ്ട്.

ദീർഘ കാല പ്ലാൻ

ഒരു ദീർഘ കാല പ്ലാൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക്, ടെലിക്കോം കമ്പനികൾ ഓഫർ ചെയ്യുന്ന വൈവിധ്യമാർന്ന പ്ലാനുകളിൽ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്. ഒരു വർഷം നീണ്ട് നിൽക്കുന്ന പ്ലാനുകൾക്ക് സാധാരണയായി 365 ദിവസത്തെ വാലിഡിറ്റി കാലയളവ് ഉണ്ടായിരിക്കും. കൂടാതെ ഇന്ത്യയിലെ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികൾ - റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ അഥവാ വിഐ, ഭാരതി എയർടെൽ എന്നിവ ഓഫർ ചെയ്യുന്ന വാർഷിക പ്രീപെയ്ഡ് പ്ലാനുകളിൽ ചിലതിനേക്കുറിച്ച് മനസിലാക്കാൻ താഴേക്ക് വായിക്കുക.

ദിവസവും 1 ജിബി ഡാറ്റ നൽകുന്ന ജിയോ, എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾദിവസവും 1 ജിബി ഡാറ്റ നൽകുന്ന ജിയോ, എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ

റിലയൻസ് ജിയോ ആന്വൽ പ്ലാനുകൾ

റിലയൻസ് ജിയോ ആന്വൽ പ്ലാനുകൾ

ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ അതിന്റെ വരിക്കാർക്ക് മൂന്ന് വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. ജിയോ ആന്വൽ പ്ലാനുകളിലെ ഒന്നാമത്തെ പ്ലാൻ 2,879 രൂപ പ്രൈസ് ടാഗിൽ വരുന്നു. 2,879 രൂപ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് പ്രതിദിനം 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഓഫർ ചെയ്യുന്നു. ലിസ്റ്റിലെ അടുത്ത പ്ലാനും ഏകദേശം സമാനമായ ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നു.

ജിബി

അധികമായി ഒടിടി ആനുകൂല്യങ്ങൾ നൽകുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. 3,119 രൂപ വില വരുന്ന പ്ലാൻ 365 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ വീതം ലഭ്യമാക്കുന്നു. പ്ലാനിന് ഒപ്പം അൺലിമിറ്റഡ് വോയ്‌സ് കോളുകളും 100 എസ്‌എംഎസുകളും റിലയൻസ് ജിയോ ഓഫർ ചെയ്യുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലേക്കുള്ള വാർഷിക സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം 10 ജിബി അധിക ഡാറ്റയും പ്ലാൻ ഓഫർ ചെയ്യുന്നു.

വോഡാഫോൺ ഐഡിയ 601 രൂപ വിലയുള്ള പ്ലാൻ വീണ്ടും അവതരിപ്പിച്ചു, ആനുകൂല്യങ്ങളിൽ മാറ്റംവോഡാഫോൺ ഐഡിയ 601 രൂപ വിലയുള്ള പ്ലാൻ വീണ്ടും അവതരിപ്പിച്ചു, ആനുകൂല്യങ്ങളിൽ മാറ്റം

ഡാറ്റാ

പട്ടികയിലെ അടുത്തത് കൂടുതൽ ഡാറ്റാ ആനുകൂല്യങ്ങളുള്ള ഉയർന്ന വിലയുള്ള പ്ലാനാണ്. 4,199 രൂപയ്ക്ക്, 365 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ജിയോ ഓരോ ദിവസവും 3 ജിബി വീതം ഡാറ്റ ഓഫർ ചെയ്യുന്നു. പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ഇതിന് പുറമെ, റിലയൻസ് ജിയോ നിലവിൽ 365 ദിവസത്തേക്ക് 2,545 രൂപ പ്രൈസ് ടാഗിൽ ‘ഹാപ്പി ന്യൂ ഇയർ' പ്ലാനും ഓഫർ ചെയ്യുന്നുണ്ട്. പ്ലാനിന്റെ സാധാരണ വാലിഡിറ്റി 336 ദിവസമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റയും ഒപ്പം അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഓഫർ ചെയ്യുന്നു. ജിയോയിൽ നിന്നുള്ള ഈ പ്ലാനുകളെല്ലാം ജിയോ ടിവി, ജിയോ സിനിമ തുടങ്ങിയ ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള ആക്‌സസും വാഗ്ദാനം ചെയ്യുന്നുണ്ട്.

വിഐ ആന്വൽ പ്ലാനുകൾ

വിഐ ആന്വൽ പ്ലാനുകൾ

വിഐ അതിന്റെ ഉപയോക്താക്കൾക്ക് മൂന്ന് ആന്വൽ പ്രീപെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ ഈ പ്ലാനുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ റിലയൻസ് ജിയോ നൽകുന്ന പ്ലാനുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ലിസ്റ്റിലെ ആദ്യ പ്ലാൻ താരതമ്യേന താങ്ങാനാവുന്നത് ആണെങ്കിലും കുറഞ്ഞ ഡാറ്റ ആനുകൂല്യങ്ങളാണുള്ളത്. ഈ പ്ലാൻ 1,799 രൂപ പ്രൈസ് ടാഗിൽ വരുന്നു, കൂടാതെ അൺലിമിറ്റഡ് കോളുകളും മൊത്തം 3,600 എസ്എംഎസുകളും മൊത്തം 24 ജിബി ഡാറ്റയും പ്ലാൻ ഓഫർ ചെയ്യുന്നു. വാലിഡിറ്റി കാലയളവ് 365 ദിവസമാണ്, കൂടാതെ വിഐ മൂവീസ്, ടിവി എന്നിവയിലേക്കുള്ള ആക്‌സസും പ്ലാൻ ഓഫർ ചെയ്യുന്നു.

മികച്ച ആനുകൂല്യങ്ങൾ നൽകുന്ന വിഐ റെഡ്എക്സ് പോസ്റ്റ്പെയ്ഡ് പ്ലാനുകൾമികച്ച ആനുകൂല്യങ്ങൾ നൽകുന്ന വിഐ റെഡ്എക്സ് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

പ്ലാനുകൾ

മറ്റ് രണ്ട് പ്ലാനുകൾ പ്രതിദിന ഡാറ്റ പ്ലാനുകളാണ്. ആദ്യത്തേതിന് 2,899 രൂപയും മറ്റൊന്നിന്റെ വില 3,099 രൂപയുമാണ്. ഈ രണ്ട് പ്ലാനുകളും പ്രതിദിനം 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഒരു ദിവസം 100 എസ്എംഎസും ഓഫർ ചെയ്യുന്നു. 3,099 രൂപയുടെ പ്ലാൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലേക്കുള്ള വാർഷിക സബ്‌സ്‌ക്രിപ്‌ഷനുമായി വരുന്നു എന്നതാണ് വ്യത്യാസം.

ബിങ് ഓൾ നൈറ്റ്

ഇത് കൂടാതെ, ഈ രണ്ട് പ്ലാനുകളും "ബിങ് ഓൾ നൈറ്റ്" ഫീച്ചർ ഓഫർ ചെയ്യുന്നു, ഇത് ഉപയോക്താക്കളെ അർധരാത്രി 12 മുതൽ രാവിലെ 6 വരെ പരിധിയില്ലാത്ത ഇന്റർനെറ്റ് ഉപയോഗിക്കാൻ അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് തിങ്കൾ മുതൽ വെള്ളി വരെയുള്ള അവരുടെ ഉപയോഗിക്കാത്ത ഡാറ്റ ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റാം. ഇതിനെ "വീക്കെൻഡ് റോൾ ഓവർ" എന്ന് വിളിക്കുന്നു. ഇത് കൂടാതെ, ഉപയോക്താക്കൾക്ക് എല്ലാ മാസവും 2 ജിബി ഡാറ്റ ബാക്കപ്പും അധിക ചെലവില്ലാതെ ലഭിക്കുന്നു.

ആവേശം അവസാനിച്ചു, ജിയോ 1 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ നിർത്തലാക്കിആവേശം അവസാനിച്ചു, ജിയോ 1 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ നിർത്തലാക്കി

എയർടെൽ ആന്വൽ പ്ലാനുകൾ

എയർടെൽ ആന്വൽ പ്ലാനുകൾ

ഭാരതി എയർടെലും വിഐ പ്ലാനുകൾക്ക് സമാനമായ ആന്വൽ പ്രീപെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു, എന്നാൽ ഡാറ്റാ ആനുകൂല്യങ്ങളിലും വിലയിലും ചെറിയ വ്യത്യാസങ്ങളും ഉണ്ട്. വിഐ പ്ലാനിന് സമാനമായാണ് എയർടെൽ തങ്ങളുടെ ആദ്യ പ്ലാൻ അവതരിപ്പിക്കുന്നത്. 1,799 രൂപ പ്രൈസ് ടാഗിലാണ് ഈ പ്ലാൻ വരുന്നത്. പ്ലാനിൽ 365 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾക്കൊപ്പം മൊത്തം 24ജിബി ഡാറ്റയും 3,600 എസ്എംഎസുകളും ഓഫർ ചെയ്യുന്നു. മറ്റ് രണ്ട് പ്ലാനുകൾ പ്രതിദിന ഡാറ്റ പ്ലാനുകളാണ്. ആദ്യത്തേതിന് 2,999 രൂപയും മറ്റൊന്നിന്റെ വില 3,359 രൂപയുമാണ്. ഈ രണ്ട് പ്ലാനുകളും പ്രതിദിനം 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഒരു ദിവസം 100 എസ്എംഎസും ഓഫർ ചെയ്യുന്നു.

ഡിസ്നി പ്ലസ്

3,599 രൂപയുടെ പ്ലാൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലേക്കുള്ള വാർഷിക സബ്‌സ്‌ക്രിപ്‌ഷനുമായി വരുന്നു എന്നതാണ് വ്യത്യാസം. ഇവ കൂടാതെ, ഭാരതി എയർടെലിന്റെ എല്ലാ പ്ലാനുകളും ആമസോൺ പ്രൈം വീഡിയോയുടെ മൊബൈൽ എഡിഷന്റെ പ്രതിമാസ സൗജന്യ ട്രയൽ ഓഫർ ചെയ്യുന്നു. ഒരാൾക്ക് ഒരിക്കൽ മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകുകയെന്നും യൂസേഴ്സ് മനസിലാക്കണം. വിങ്ക് മ്യൂസിക്, ഷാ അക്കാദമി, ഫ്രീ ഹെലോട്യൂൺസ് എന്നിവയിലേക്കും അതിൽ കൂടുതൽ ആനുകൂല്യങ്ങളിലേക്കും എയർടെൽ ആക്സസ് നൽകുന്നു.

97 രൂപ മുതലുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ ബജറ്റ് പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
Telecom operators in India offer their customers various prepaid plans tailored to their needs. Some plans offer high data while others offer long term validity. While some plans are relatively inexpensive, some plans can be very expensive.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X