എയർടെൽ, ജിയോ, വിഐ; 15 രൂപ മുതൽ ആരംഭിക്കുന്ന മികച്ച ഡാറ്റ വൌച്ചറുകൾ
ഈ മാസം ആദ്യം രാജ്യത്തെ സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാർ തങ്ങളുടെ പ്രീപെയ്ഡ് താരിഫുകൾ വർധിപ്പിച്ചിരുന്നു. എയർടെൽ, ജിയോ, വി എന്നീ കമ്പനികളാണ് ഡാറ്റ വൌച്ചറുകൾ പരിഷ്കരിച്ചത്. ജിയോ 20 ശതമാനവും എയർടെലും വിഐയും 25 ശതമാനവും ആണ് പ്രീപെയ്ഡ് നിരക്കുകൾ കൂട്ടിയത്. കമ്പനികൾ ഡാറ്റ പായ്ക്കുകൾക്കടക്കം നിരക്ക് വർധിപ്പിച്ചതോടെ സ്ഥിരമായി ചെയ്ത് വന്നിരുന്ന പ്ലാനുകളിൽ നിന്നടക്കം പിന്നോട്ട് പോകാൻ ഉപയോക്താക്കൾ നിർബന്ധിതർ ആയിരിക്കുകയാണ്. തങ്ങളുടെ പ്ലാനുകൾക്കൊപ്പം ഡാറ്റ മതിയാകില്ലെന്ന് തോന്നുന്ന ഉപയോക്താക്കൾക്ക് അധിക ഡാറ്റ വൗച്ചറുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

വാലിഡിറ്റിയും എസ്എംഎസും പോലുള്ള മറ്റ് ആനുകൂല്യങ്ങൾക്ക് മുൻഗണന നൽകുന്ന പ്ലാനുകൾ ആക്റ്റിവേറ്റ് ചെയ്തിട്ടുള്ളവർക്കും കൂടുതൽ ഡാറ്റ പ്ലാനുകൾ ആവശ്യമുള്ളവർക്കും ഈ ഡാറ്റ വൗച്ചറുകൾ ഉപയോഗപ്രദമാകും. ഈ ഡാറ്റ വൌച്ചറുകളിൽ ഭൂരിഭാഗവും നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റി കാലയളവ് വരെ നീണ്ട് നിൽക്കും. ചില വൌച്ചറുകൾ ആകട്ടെ ഒറ്റപ്പെട്ട പ്ലാനുകളായും പ്രവർത്തിക്കുന്നു. അവ പ്രത്യേകം സബ്‌സ്‌ക്രൈബ് ചെയ്യാവുന്നവയും ആണ്.

എയർടെൽ ഡാറ്റ വൗച്ചറുകൾ
എയർടെൽ ഡാറ്റ വൗച്ചറുകൾ 58 രൂപ മുതൽ ആരംഭിക്കുന്നു. 58 രൂപ വൌച്ചറിൽ 3 ജിബി ഡാറ്റയാണ് ലഭ്യമാകുക. നിങ്ങളുടെ എയർടെൽ സിമ്മിൽ നിലവിൽ ഉള്ള പ്ലാനിന്റെ വാലിഡിറ്റി കാലയളവ് വരെയാണ് ഡാറ്റ ലഭ്യമാകുന്നത്. 98 രൂപയ്ക്കാണ് അടുത്ത ഡാറ്റ വൌച്ചർ എത്തുന്നത്. പ്ലാൻ വാലിഡിറ്റി വരെ 5 ജിബി ഡാറ്റയും വിങ്ക് മ്യൂസിക്കിലേക്കുള്ള ആക്‌സസുമാണ് 98 രൂപയുടെ വൌച്ചർ ഓഫർ ചെയ്യുന്നത്. എയർടെലിന് 108 രൂപ, 118 രൂപ, 148 രൂപ വിലയിലും വിവിധ ഡാറ്റ പ്ലാനുകൾ ഉണ്ട്. ഈ പ്ലാനുകൾ യഥാക്രമം 6 ജിബി ഡാറ്റ, 12 ജിബി ഡാറ്റ, 15 ജിബി ഡാറ്റ എന്നിവയിലേക്ക് ആക്‌സസ് നൽകുന്നു. എയർടെലിന്റെ 301 രൂപ ഡാറ്റ വൌച്ചർ പ്ലാൻ 50 ജിബി ഡാറ്റയാണ് പ്ലാൻ വാലിഡിറ്റി വരെ ഉപയോക്താക്കൾക്ക് ഓഫർ ചെയ്യുന്നത്. ഒപ്പം വിങ്ക് മ്യൂസിക് പ്രീമിയത്തിലേക്കുള്ള ആക്‌സസും ലഭിക്കുന്നു.

ജിയോ ഡാറ്റ വൗച്ചറുകൾ
15 രൂപ മുതൽ ആരംഭിക്കുന്ന വിവിധ ഡാറ്റ വൌച്ചറുകളാണ് ജിയോയ്ക്കുള്ളത്. മറ്റ് കമ്പനികൾ ഡാറ്റ വൌച്ചറുകൾ പോലെയുള്ള ഓഫറുകൾ നൽകാൻ കാരണമായതും ജിയോയുടെ കുറഞ്ഞ നിരക്കിലുള്ള വൌച്ചറുകൾ തന്നെയാണ്. ജിയോയ്ക്ക് 15 രൂപ, 25 രൂപ, 61 രൂപ, 121 രൂപ വിലയുള്ള ഡാറ്റ വൗച്ചറുകൾ ഉണ്ട്. ഈ വൌച്ചറുകൾ യഥാക്രമം 1 ജിബി, 2 ജിബി, 6 ജിബി, 12 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. 181 രൂപ, 241 രൂപ, 301 രൂപ വിലയുള്ള വർക്ക് ഫ്രം ഹോം ഡാറ്റ പായ്ക്കുകളും ജിയോ അവതരിപ്പിക്കുന്നു. യഥാക്രമം 30 ജിബി, 40 ജിബി, 50 ജിബി എന്നിങ്ങനെയാണ് ഈ പ്ലാനുകൾ നൽകുന്ന ഡാറ്റ ആനുകൂല്യം. 30 ദിവസത്തെ വാലിഡിറ്റിയിലാണ് ഇ പ്ലാനുകൾ റിലയൻസ് ജിയോ ഓഫർ ചെയ്യുന്നത്.

വിഐ ഡാറ്റ വൗച്ചറുകൾ
വിഐ ഡാറ്റ വൗച്ചറുകൾ 19 രൂപ മുതലാണ് ആരംഭിക്കുന്നത്. 19 രൂപ ഡാറ്റ വൗച്ചർ 24 മണിക്കൂർ നേരത്തേക്ക് 1 ജിബി ഡാറ്റ നൽകുന്നു. 100 രൂപയിൽ താഴെ വിലയുള്ള മൂന്ന് വൌച്ചറുകൾ കൂടി ജിയോ ഓഫർ ചെയ്യുന്നു. 48 രൂപ, 58 രൂപ, 98 രൂപ എന്നിങ്ങനെയാണ് ഈ വൌച്ചറുകൾ. ഈ പ്ലാനുകൾ യഥാക്രമം 2 ജിബി ഡാറ്റ, 3 ജിബി ഡാറ്റ, 9 ജിബി ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നു. 118 രൂപ, 298 രൂപ, 418 രൂപ വിലയുള്ള ഡാറ്റ വൌച്ചറുകളും വിഐ ഓഫർ ചെയ്യുന്നു. ഈ പ്ലാനുകൾ യഥാക്രമം 12 ജിബി ഡാറ്റ, 50 ജിബി ഡാറ്റ, 100ജിബി ഡാറ്റ എന്നിവയിലേക്ക് ആക്‌സസ് നൽകുന്നു. ഈ പ്ലാനുകൾക്കെല്ലാം 28 ദിവസത്തെ വാലിഡിറ്റിയും വിഐ ഓഫർ ചെയ്യുന്നു.

ഈ വർഷം ആദ്യം ജിയോ അതിന്റെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ ജിയോ ഫ്രീഡം പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. മൊബൈൽ ഡാറ്റയുടെ ദൈനംദിന ഉപയോഗത്തിന് ഉയർന്ന പരിധിയില്ലാതെയാണ് പ്ലാനുകൾ വരുന്നത്. ഈ പ്ലാനുകൾക്ക് കീഴിൽ, ഉപയോക്താക്കൾക്ക് നിശ്ചിത ഡാറ്റ ലഭിക്കുന്നു, എന്നാൽ ദൈനംദിന ഉപയോഗത്തിന് യാതൊരു പരിധിയും വച്ചിട്ടില്ല. വാലിഡിറ്റി കാലയളവിൽ ഉപയോക്താക്കൾക്ക് എത്ര ദിവസം വേണമെങ്കിലും ഓഫർ ചെയ്ത ഡാറ്റ ഉപയോഗിച്ച് തീർക്കാം.

ജിയോയുടെ വെബ്‌സൈറ്റിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ഫ്രീഡം പ്ലാനുകൾ ആരംഭിക്കുന്നത് 127 രൂപ മുതലാണ്. 15 ദിവസത്തെ വാലിഡിറ്റിയിൽ 12 ജിബി ഡാറ്റയാണ് 127 രൂപ പ്ലാൻ ഓഫർ ചെയ്യുന്നത്. 247 രൂപ വിലയുള്ല പ്ലാൻ 30 ദിവസം വരെ 25 ജിബി ഡാറ്റ ഉപയോഗിക്കാൻ യൂസേഴ്സിനെ അനുവദിക്കുന്നു. 447 രൂപയുടെ പ്ലാനിൽ 60 ദിവസത്തെ വാലിഡിറ്റിയിൽ 50 ജിബി ഡാറ്റ ലഭിക്കും. 597 രൂപയ്ക്കാണ് അടുത്ത പ്ലാൻ വരുന്നത്. ഇത് 90 ദിവസത്തെ വാലിഡിറ്റിയിൽ 75 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 2,397 രൂപയുടെ വാർഷിക പ്ലാൻ ഉപയോക്താക്കൾക്ക് 365 ദിവസത്തെ വാലിഡിറ്റിയിൽ 365 ജിബി ഡാറ്റയും നൽകുന്നു.


Click it and Unblock the Notifications








