Home
News

ജിയോ, എയർടെൽ, വിഐ; ഏറ്റവും വിലകുറഞ്ഞ പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം

രാജ്യത്തെ പ്രധാന സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോയും വോഡഫോൺ ഐഡിയയും ( വിഐ ) ഭാരതി എയർടെലും തങ്ങളുടെ വരിക്കാർക്കായി ടൺ കണക്കിന് പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നു. പ്രതിദിന ഡാറ്റ പായ്ക്കുകളാണ് ഇക്കൂട്ടത്തിലെ ഏറ്റവും ജനപ്രിയമായ പ്രീപെയ്ഡ് പ്ലാനുകൾ. പ്രതിദിന ഡാറ്റാ പായ്ക്കുകളുടെ കൂട്ടത്തിൽ കൂടുതൽ ഡാറ്റ നൽകുന്ന ചെലവേറിയ പ്ലാനുകൾ മുതൽ കുറഞ്ഞ ഡാറ്റ ഓഫർ ചെയ്യുന്ന താങ്ങാനാവുന്ന പ്ലാനുകൾ വരെയുണ്ട്. റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നീ കമ്പനികൾ ഓഫർ ചെയ്യുന്ന ഏറ്റവും വിലകുറഞ്ഞ പ്രതിദിന ഡാറ്റാ പായ്ക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.

റിലയൻസ് ജിയോ

റിലയൻസ് ജിയോ

രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. പ്രതിദിനം 1 ജിബി, പ്രതിദിനം 2 ജിബി എന്നിങ്ങനെ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ജിയോ ഓഫർ ചെയ്യുന്നുണ്ട്. അവയെല്ലാം ചെറിയ വാലിഡിറ്റി ഉള്ളതും വളരെ അഫോർഡബിളുമാണ്. ഇക്കൂട്ടത്തിലെ ആദ്യ പ്ലാനിന് 149 രൂപ നൽകണം. 20 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി കാലയളവ്. പ്രതിദിനം 1 ജിബി ഡാറ്റ പ്ലാൻ ഓഫർ ചെയ്യുന്നു. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളിലേക്കും പ്രതിദിനം 100 എസ്എംഎസുകളിലേക്കും ആക്‌സസ് ലഭിക്കും. 179 രൂപ പ്രൈസ് ടാഗിൽ 24 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന മറ്റൊരു പ്ലാനും ലഭ്യമാണ്. പ്രതിദിനം 1 ജിബി ഡാറ്റ ആനുകൂല്യത്തിനൊപ്പം പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനാണ് ലിസ്റ്റിലെ അവസാനത്തേത്. 209 രൂപയാണ് ഈ പ്ലാനിന് നൽകേണ്ടത്. പ്രതിദിനം 1 ജിബി ഡാറ്റ ഓഫർ ചെയ്യുന്ന പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്‌എംഎസുകളും ലഭിക്കും.

രണ്ട് ജിബി ഡാറ്റ

300 രൂപയിൽ താഴെ വിലയിൽ പ്രതിദിനം രണ്ട് ജിബി ഡാറ്റ ലഭിക്കുന്ന പായ്ക്കുകളും റിലയൻസ് ജിയോ ഓഫർ ചെയ്യുന്നുണ്ട്. രണ്ട് ജിബി പ്രതിദിന പ്ലാനുകളിൽ ആദ്യത്തേതിന് 249 രൂപ വില നൽകണം. 23 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 28 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന 299 രൂപ പ്ലാനും ജിയോയ്ക്ക് ഉണ്ട്. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളിലേക്കും പ്രതിദിനം 100 എസ്എംഎസുകളിലേക്കും ആക്‌സസ് ലഭിക്കും. റിലയൻസ് ജിയോയുടെ എല്ലാ പ്ലാനുകളിലും ഉപയോക്താക്കൾക്ക് ജിയോ സിനിമ, ജിയോ ടിവി തുടങ്ങിയ ജിയോ ആപ്ലിക്കേഷനുകളിലേക്ക് ആക്‌സസ് ലഭിക്കുമെന്നും ഓർക്കുക.

വിഐ

വിഐ

ബജറ്റ് പ്ലാൻ സെഗ്മെന്റിൽ താങ്ങാനാവുന്ന പ്രതിദിന ഡാറ്റ പ്ലാനുകൾ നൽകുന്ന ടെലിക്കോം കമ്പനിയാണ് വിഐ. 18 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനാണ് ഇതിൽ ആദ്യത്തേത്. പ്രതിദിനം 1 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനിന് 199 രൂപയാണ് വിലയിട്ടിരിക്കുന്നത്. വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്‌എംഎസുകളും പ്ലാനിന് ഒപ്പം ലഭിക്കും. 21 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് അടുത്തത്. പ്രതിദിനം 1 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനിന് 219 രൂപയാണ് നൽകേണ്ടത്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിനൊപ്പം ലഭിക്കുന്നു.

1 ജിബി പ്രതിദിന ഡാറ്റ പ്ലാൻ

വിഐ ഓഫർ ചെയ്യുന്ന മൂന്നാമത്തെ 1 ജിബി പ്രതിദിന ഡാറ്റ പ്ലാൻ 239 രൂപ പ്രൈസ് ടാഗിൽ വരുന്നു. 24 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് പ്രതിദിനം 1 ജിബി ഡാറ്റ ഈ പ്ലാനും ഓഫർ ചെയ്യുന്നു. പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണ് പട്ടികയിൽ അടുത്തത്. പ്രതിദിനം 1 ജിബി ലഭിക്കുന്ന പ്ലാനിന് 269 രൂപയാണ് വില. അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്‌എംഎസുകളും പ്ലാനിന് ഒപ്പം ലഭിക്കും. വിഐ തങ്ങളുടെ 199, 219, 269 രൂപ പ്ലാനുകൾക്കൊപ്പം വിഐ മൂവീസ് ആൻഡ് ടിവിയിലേക്കും ആക്സസ് നൽകുന്നു.

ഭാരതി എയർടെൽ

ഭാരതി എയർടെൽ

ഭാരതി എയർടെലും അതിന്റെ ഉപയോക്താക്കൾക്ക് സമാനമായ പ്ലാനുകൾ ചില അധിക ആനുകൂല്യങ്ങളോടെ ഓഫർ ചെയ്യുന്നു. ലിസ്റ്റിലെ ആദ്യ പ്ലാൻ 209 രൂപ പ്രൈസ് ടാഗിൽ വരുന്നു. 21 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് പ്രതിദിനം 1 ജിബി ഡാറ്റ ഈ പ്ലാൻ ഓഫർ ചെയ്യുന്നു. പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. 239 രൂപയുടെ പ്ലാനാണ് അടുത്തത്. 24 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. പ്രതിദിനം 1 ജിബി ഡാറ്റയോടൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളുകളും 100 എസ്എംഎസുകളും ലഭിക്കും.

പ്രൈം വീഡിയോ

265 രൂപയുടെ പ്ലാനാണ് ലിസ്റ്റിലെ അവസാനത്തേത്. 28 ദിവസമാണ് 265 രൂപ വിലയുള്ള പ്ലാനിന്റെ വാലിഡിറ്റി. പ്രതിദിനം 1 ജിബി ഡാറ്റയോടൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളുകളും 100 എസ്എംഎസുകളും ലഭിക്കും. ഈ ലിസ്റ്റിൽ സൂചിപ്പിച്ച എല്ലാ എയർടെൽ പ്ലാനുകളും വിങ്ക് മ്യൂസിക്കിലേക്കുള്ള ആക്‌സസ് നൽകുന്നു. ഒപ്പം ആമസോൺ പ്രൈം വീഡിയോയുടെ മൊബൈൽ എഡിഷനിലേക്കുള്ള സൗജന്യ ട്രയലും ലഭിക്കുന്നു.

More from GizBot

Best Mobiles in India

English summary
Reliance Jio, Vodafone Idea (VI) and Bharti Airtel, the country's leading private telecom operators, are offering tons of prepaid plans to their subscribers. Daily data packs are the most popular prepaid plans in this group. These range from expensive plans that offer more data to affordable plans that offer less data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X