ജിയോ, എയർടെൽ, വിഐ; മികച്ച 3 ജിബി പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ നോക്കാം
കൊവിഡ് മഹാമാരിക്കാലം മുതൽ ലോകമാകമാനം ഡാറ്റ ഉപയോഗം വലിയ രീതിയിൽ കൂടിയിട്ടുണ്ട്. കമ്പനികൾ വർക്ക് ഫ്രം ഹോം രീതി തുടരുന്നതിനാൽ പ്രതിദിന ഡാറ്റ ഉപയോഗം ഇനിയും കൂടുക തന്നെ ചെയ്യും. ഓൺലൈൻ വിദ്യാഭ്യാസത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതും ഡാറ്റ ഉപയോഗത്തിന്റെ തോത് വർധിപ്പിക്കുന്ന ഫാക്റ്റർ ആണ്. ഈ സാഹചര്യങ്ങൾക്ക് അനുസൃതമായി രാജ്യത്തെ ടെലിക്കോം ഓപ്പറേറ്റർമാർ പുതിയ പ്ലാനുകൾ അവതരിപ്പിക്കുകയും നിലവിൽ ഉള്ള നിരവധി പ്ലാനുകൾ പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിദിനം കൂടുതൽ ഡാറ്റ വേണ്ട വരിക്കാർക്ക് 3 ജിബി പ്രീപെയ്ഡ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നത് പരിഗണിക്കാവുന്നതാണ്.

എയർടെൽ, വോഡഫോൺ ഐഡിയ (വിഐ), റിലയൻസ് ജിയോ എന്നീ കമ്പനികൾക്ക് ഗണ്യമായ ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്ന നിരവധി 3 ജിബി ഡാറ്റ പായ്ക്കുകൾ ഉണ്ട്. അടുത്തിടെ സ്വകാര്യ കമ്പനികൾ തങ്ങളുടെ പ്രീപെയ്ഡ് പ്ലാൻ നിരക്കുകൾ പരിഷ്കരിച്ചിരുന്നു. 20 മുതൽ 25 ശതമാനം വരെയാണ് കമ്പനികൾ നിരക്ക് കൂട്ടിയത്. 3 ജിബി പ്ലാനുകളുടെ താരിഫുകളിലും ഇത്തരത്തിൽ മാറ്റങ്ങൾ വന്നിരുന്നു. പ്രതിദിനം മൂന്ന് ജിബി ലഭിക്കുന്ന പ്ലാനുകൾ പല വാലിഡിറ്റികളിലും ലഭിക്കും. ഇക്കൂട്ടത്തിൽ 28 മുതൽ 56 ദിവസം വരെ വാലിഡിറ്റി നൽകുന്ന പ്ലാനുകളാണ് നാം ഇന്ന് പരിചയപ്പെടുന്നത്.

എയർടെൽ 3 ജിബി പ്രീപെയ്ഡ് പ്ലാനുകൾ
699 രൂപ വിലയുള്ള എയർടെൽ 3 ജിബി പ്രീപെയ്ഡ് പ്ലാൻ
യൂസറിന് 56 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളുകളും ദിവസേന 100 എസ്എംഎസുകളും സഹിതം പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കും. ക്വാട്ടയ്ക്ക് ശേഷം, ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. അത് പോലെ, പ്രതിദിനം 100 എസ്എംഎസിന് മുകളിലുള്ള ടെക്സ്റ്റ് മെസേജുകൾക്കും നിരക്ക് ഈടാക്കും. പ്ലാൻ ഒടിടി ആനുകൂല്യമായി 56 ദിവസത്തേക്ക് ആമസോൺ പ്രൈം അംഗത്വവും ഓഫർ ചെയ്യുന്നു. മിക്ക എയർടെൽ പ്രീപെയ്ഡ് പ്ലാനുകളും പോലെ, 699 രൂപ പ്ലാനും എയർടെൽ താങ്ക്സ് ആപ്പ് ആനുകൂല്യങ്ങൾ നൽകുന്നു.

599 രൂപ വിലയുള്ള എയർടെൽ 3 ജിബി പ്രീപെയ്ഡ് പ്ലാൻ
യൂസർ വാലിഡിറ്റി കുറഞ്ഞ പ്ലാനാണ് നോക്കുന്നതെങ്കിൽ 599 രൂപ പ്രീപെയ്ഡ് പ്ലാൻ ഒരു നല്ല ചോയ്‌സാണ്. പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. പ്രതിദിനം 3 ജിബി ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് കോളുകളും (പ്രതിദിനം) 100 എസ്എംഎസും 599 രൂപ വിലയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാൻ നൽകുന്നു. ഡിസ്‌നി + ഹോട്ട്‌സ്റ്റാർ മൊബൈൽ പതിപ്പിലേക്കുള്ള ആക്‌സസ് ആണ് ഈ പ്ലാനിന് ഒപ്പം ലഭ്യമാകുന്ന ഒരു അധിക നേട്ടം. 30 ദിവസത്തെ ആമസോൺ പ്രൈം മൊബൈൽ എഡിഷൻ സൗജന്യ ട്രയലും പ്ലാനിൽ ഉണ്ട്. മറ്റ് താങ്ക്സ് ആപ്പ് ആനുകൂല്യങ്ങളും പ്ലാനിൽ ലഭ്യമാണ്.

ജിയോ 3 ജിബി പ്രീപെയ്ഡ് പ്ലാനുകൾ
601 രൂപ വിലയുള്ള ജിയോ 3 ജിബി പ്രീപെയ്ഡ് പ്ലാൻ
റിലയൻസ് ജിയോ തങ്ങളുടെ യൂസേഴ്സിന് 28 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 3 ജിബി ഡാറ്റ നൽകുന്നത് 601 രൂപയ്ക്കാണ്. പ്രതിദിനം 3 ജിബി നൽകുന്നതിന് പുറമെ വാലിഡിറ്റി കാലയളവിലേക്ക് 6 ജിബി ഡാറ്റ അധികമായും നൽകുന്നു. മൊത്തത്തിൽ 90 ജിബിയാണ് 28 ദിവസത്തേക്ക് ഉപയോഗിക്കാവുന്നത്. പ്ലാനിന് ഒപ്പം അൺലിമിറ്റഡ് വോയ്‌സും പ്രതിദിനം 100 എസ്എംഎസും ഓഫർ ചെയ്യുന്നു. ഒടിടി ആനുകൂല്യങ്ങളും പ്ലാനിന് ഒപ്പമുണ്ട്.

601 രൂപ വിലയുള്ള ജിയോ 3 ജിബി പ്രീപെയ്ഡ് പ്ലാൻ ഒരു വർഷത്തെ ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ജിയോ ടിവിയും ജിയോ സിനിമയും ഉൾപ്പെടെയുള്ള സ്വന്തം ആപ്പുകളിലേക്കും ആക്സസ് നൽകുന്നു. ജിയോയ്‌ക്ക് പ്രതിദിനം 3 ജിബി ഡാറ്റ നൽകുന്ന 56 ദിവസത്തെ വാലിഡിറ്റി പ്ലാൻ ഇല്ല, എന്നാൽ ആവശ്യമെങ്കിൽ, ഉപഭോക്താവിന് 1,199 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. 1,199 രൂപ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 3 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു.

വിഐ 3 ജിബി പ്രീപെയ്ഡ് പ്ലാനുകൾ
699 രൂപ വിലയുള്ള വിഐ 3 ജിബി പ്രീപെയ്ഡ് പ്ലാൻ
എയർടെലിനെ പോലെ, വിഐയും തങ്ങളുടെ വരിക്കാർക്ക് 699 രൂപയുടെ 3 ജിബി പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു, ഇത് എയർടെലിന് സമാനമായ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. വിഐ-യുടെ മുൻനിര ഡാറ്റ ഓഫറുകളായ ബിങ് ഓൾ നൈറ്റ് (അർധരാത്രി 12 മണി മുതൽ രാവിലെ 6 വരെ സൗജന്യ ഇന്റർനെറ്റ്), വാരാന്ത്യ ഡാറ്റ റോൾ ഓവർ, എല്ലാ മാസവും 2 ജിബി അധിക ഡാറ്റ, വിഐ മൂവീസ്, ടിവി എന്നിവയിലേക്കുള്ള ആക്‌സസ് ഇവയെല്ലാം കൂടുതൽ ഡാറ്റ ഉപയോഗിക്കാവുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ ആയി 699 രൂപയുടെ പ്ലാനിനെ മാറ്റുന്നു. 56 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി പിരീഡ്.

475 രൂപ വിലയുള്ള വിഐ 3 ജിബി പ്രീപെയ്ഡ് പ്ലാൻ
28 ദിവസത്തെ വാലിഡിറ്റി മതി എന്നുള്ള യൂസേഴ്സിനാണ് ഈ പ്ലാൻ ഉപയോഗപ്രദം ആകുക. പ്ലാൻ പ്രകാരം, വരിക്കാർക്ക് പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കും. പ്രതിദിനം 100 ടെക്‌സ്‌റ്റ് മെസേജുകളും അൺലിമിറ്റഡ് വോയ്സ് കോളുകളും ലഭിക്കും. എല്ലാ വിഐ ഫ്ലാഗ്ഷിപ്പ് ഡാറ്റ ഓഫറുകളും ഈ പ്ലാനിലും ഉണ്ട്. വിഐ-യുടെ മുൻനിര ഡാറ്റ ഓഫറുകളായ ബിങ് ഓൾ നൈറ്റ് (അർധരാത്രി 12 മണി മുതൽ രാവിലെ 6 വരെ സൗജന്യ ഇന്റർനെറ്റ്), വാരാന്ത്യ ഡാറ്റ റോൾ ഓവർ, എല്ലാ മാസവും 2 ജിബി അധിക ഡാറ്റ, വിഐ മൂവീസ്, ടിവി എന്നിവയിലേക്കുള്ള ആക്‌സസ് 28 ദിവസത്തേക്ക് ലഭ്യമാകും.

501 രൂപ വിലയുള്ള വിഐ 3 ജിബി പ്രീപെയ്ഡ് പ്ലാൻ
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ പതിപ്പിലേക്കുള്ള ആക്‌സസാണ് 501 രൂപയുടെ വിഐ 3 ജിബി പ്ലാനിന്റെ പ്രത്യേകത. 28 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന പ്ലാനിന് മറ്റ് പ്ലാനുകൾക്ക് സമാനമായ കോൾ, ഡാറ്റ, ടെക്‌സ്‌റ്റ് മെസേജ് ആനുകൂല്യങ്ങൾ ഉണ്ട് (3 ജിബി ഡാറ്റ / ദിവസം, 100 എസ്എംഎസ് / ദിവസം, അൺലിമിറ്റഡ് കോൾ). ഒപ്പം വിഐയുടെ മറ്റ് ഫ്ലാഗ്‌ഷിപ്പ് ഡാറ്റ ഓഫറുകളും 501 രൂപ വിലയുള്ള 3 ജിബി പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാണ്.


Click it and Unblock the Notifications








