ഇങ്ങനെ ആണേൽ ശരിയാകില്ല! ട്രായിയോട് പുതിയ റൂൾ കൊണ്ടവരാൻ ആവശ്യപ്പെട്ട് ടെലികോം കമ്പനികൾ
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ ടെലികോം കമ്പനികൾ വാട്‌സ്ആപ്പ് (Whatsapp), ഗൂഗിളിൻ്റെ ആർസിഎസ് (RTS), ടെലിഗ്രാം (Telegram) തുടങ്ങിയ മെസ്സേജിങ് ആപ്പുകൾക്ക് പുതിയ നിയമങ്ങൾ കൊണ്ടുവരാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയോട് (ട്രായ്) ആവശ്യപ്പെട്ടു. ഇക്കണോമിക് ടൈംസിൻ്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഈ ഒടിടി (ഓവർ-ദി-ടോപ്പ്) കമ്മ്യൂണിക്കേഷൻ ആപ്പുകൾക്കായി ലൈസൻസുകളോ പെർമിഷനുകളോ ക്രിയേറ്റ് ചെയ്യാൻ അവർ ട്രായിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൊബൈൽ ഫോൺ ഓപ്പറേറ്റർമാർ വാഗ്ദാനം ചെയ്യുന്നതിന് സമാനമായ സേവനങ്ങൾ തങ്ങളും നൽകുന്നു എന്നത് ആണ് അവരുടെ വാദം.
ഒടിടി പ്ലെയറുകൾ ഇൻ്റർനെറ്റിൽ പ്രവർത്തിക്കുന്ന ആപ്പുകളും സേവനങ്ങളെയും സൂചിപ്പിക്കുന്ന ഒന്നാണ് എന്നും കൂട്ടിച്ചേർത്തു. ട്രായിയുടെ സമഗ്രമായ കൺസൾട്ടേഷനോടുള്ള പ്രതികരണത്തിൽ എയർടെൽ പറഞ്ഞത് "ഒടിടി സേവനങ്ങളും ആപ്ലിക്കേഷനുകളും അഭിവൃദ്ധി പ്രാപിക്കുകയും പെരുകുകയും ചെയ്യുന്നു. ഇത് നിയന്ത്രണ തടസ്സങ്ങളുടെ അഭാവവും ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി പവർ ചെയ്യുന്ന ഇൻറർനെറ്റ് വഴി ആഗോള പ്രേക്ഷകർക്ക് തൽക്ഷണ പ്രവേശനവും സേവനങ്ങളൂം ലഭിക്കാൻ പ്രാപ്തമാക്കുന്നു".

ഒരു പ്രത്യേക ആപ്പിൻ്റെയും പേര് നൽകാതെ, ഒടിടി പ്ലെയറുകൾ ടെക്‌സ്‌റ്റ്, വോയ്‌സ് സേവനങ്ങളുടെ പകരക്കാരായി മാറി എന്ന് എയർടെൽ പറഞ്ഞു. മറുവശത്ത്, ഒടിടി ആപ്പുകൾ ഇതിനെ എതിർക്കുന്നുണ്ട്. അവ ഇതിനകം തന്നെ വിവര സാങ്കേതിക നിയമത്തിന് കീഴിൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു എന്ന് അവകാശപ്പെടുന്നു.
റിപ്പോർട്ട് അനുസരിച്ച്, നിലവിൽ ഉള്ള ടെലികോം ലൈസൻസിംഗ് വ്യവസ്ഥയെ മാറ്റി മറിച്ച് ഒരു പാൻ-ഇന്ത്യ ഒറ്റ ലൈസൻസ്, അതായത് ഏകീകൃത സേവന ഓതറൈസേഷൻ (നാഷണൽ) കൊണ്ടുവരാനുള്ള ട്രായ് നിർദ്ദേശത്തെ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ പിന്തുണച്ചിട്ടുണ്ട്.
1994ന് ശേഷം 30 വർഷത്തിന് ഉള്ളിൽ ലൈസൻസിംഗ് വ്യവസ്ഥയിലെ ആദ്യത്തെ സുപ്രധാന മാറ്റമാണ് ഒരു പാൻ-ഇന്ത്യ അംഗീകാരത്തിന് ഉള്ള നിർദ്ദേശമെന്ന് ടെൽകോ പറഞ്ഞു. ഇത് ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കും. നിയന്ത്രണങ്ങൾ ലളിതമാക്കും. ചെലവ് കുറയ്ക്കും, വ്യവഹാരങ്ങൾ കുറയ്ക്കും, കൂടാതെ മറ്റു പല രീതിയിലും ഗുണം ചെയ്യുമെന്ന് അവർ പറഞ്ഞു.
എന്നിരുന്നാലും, പുതിയ ഭരണകൂടം ടെലികോം മേഖലയുടെ നിലവിൽ ഉള്ള ഘടനാപരമായ കാമ്പിനെ തടസ്സപ്പെടുത്തരുത് എന്നും ഇൻ്റർനെറ്റ് സേവന ദാതാക്കളെ (ഐഎസ്പി) പാട്ടത്തിനെടുത്ത ലൈനുകൾ/വിപിഎൻ നൽകാൻ അനുവദിക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകി. അടുത്തിടെ ആണ് ഈ ടെലികോം കമ്പനികൾ വലിയ താരിഫ് വർദ്ധന മാറ്റവുമായി വന്നത്.
എന്നാൽ ഈ നീക്കത്തിൽ സർക്കാരിന് എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. എന്നാൽ യാതൊരു നിയന്ത്രണവുമില്ലാതെ ഏകപക്ഷീയമായി താരിഫ് വർധന പ്രഖ്യാപിക്കാൻ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയെ അനുവദിച്ചുവെന്ന തെറ്റിദ്ധാരണാജനകമായ അവകാശവാദങ്ങൾ സർക്കാർ തള്ളിക്കളഞ്ഞു. മൂന്ന് ടെലികോം കമ്പനികളും അവരുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വില ആണ് അടുത്തിടെ വർദ്ധിപ്പിച്ചത്.
മൂന്ന് സ്വകാര്യമേഖലാ കമ്പനിയും നിലവിലെ മൊബൈൽ സേവന വിപണി പ്രവർത്തിക്കുന്നത് ഡിമാൻഡിൻ്റെയും വിതരണത്തിൻ്റെയും വിപണി ശക്തികളിലൂടെ ആണെന്ന് ഔദ്യോഗിക പത്ര കുറിപ്പിൽ റെഗുലേറ്ററി ബോഡി പറഞ്ഞു. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളുടെ നിരക്കുകൾ, സ്വതന്ത്ര റെഗുലേറ്റർ വിജ്ഞാപനം ചെയ്യുന്ന റെഗുലേറ്ററി ചട്ടക്കൂടിനുള്ളിൽ വരുമെന്നും അത് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ആണ് തീരുമാനിക്കുന്നത് എന്നും കൂട്ടി ചേർത്തു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








