ഇതില്‍ മികച്ച താരിഫ് പ്ലാന്‍ ഏത്?
ഈ യുദ്ധത്തില്‍ ഇപ്പോള്‍ ആരു ജയിക്കും എന്ന് പറയാന്‍ നിങ്ങക്ക് സാധിക്കുമോ?
റിലയന്‍സ് ജിയോ കാരണം ടെലികോം മേഖലയില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്. ഇതിന് റിലയന്‍സ് ജിയോയോടു നന്ദി പറയുന്നു. എന്നിരുന്നാലും ഈ യുദ്ധത്തില്‍ ഇപ്പോള്‍ ആരു ജയിക്കും എന്ന് പറയാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ?

അടുത്തിടെയാണ് എയര്‍ടെല്‍ റോമിങ്ങ് ചാര്‍ജ്ജ് ഏപ്രില്‍ ഒന്നു മുതല്‍ ഈടാക്കില്ല എന്ന റിപ്പോര്‍ട്ട് കൊണ്ടു വന്നത്. ഇതു കൂടാതെ അന്താരാഷ്ട്ര റോമിങ്ങ് ചാര്‍ജ്ജുകളും 90% വരെ കുറച്ചു. ഇതിനോടൊപ്പം 80% വരെ ഡാറ്റനിരക്കുകളും കുറച്ചു.
ടെലികോം കമ്പനികളുടെ ഏറ്റവും ഒടുവിലത്തെ മികച്ച താരിഫ് പ്ലാനുകള്‍ ചാര്‍ജ്ജുകള്‍ നോക്കാം..

റിലയന്‍സ് ജിയോ
. പ്രൈം പോസ്റ്റ് പെയ്ഡ് : 60ജിബി 4ജി ഡാറ്റ, വില 499 രൂപ
. പ്രൈം പ്രീപെയ്ഡ് : 56ജിബി 4ജി ഡാറ്റ, വില 499 രൂപ
. പ്രൈം പോസ്റ്റ്‌പെയ്ഡ് : 30ജിബി 4ജി ഡാറ്റ, വില 303 രൂപ
. പ്രൈം പ്രീപെയ്ഡ് : 28ജിബി 4ജി ഡാറ്റ, 303 രൂപ

എയര്‍ടെല്‍
. 28ജിബി 4ജി ഡാറ്റ, 28 ദിവസം വാലിഡിറ്റി, 345 രൂപ, 1ജിബി പ്രതിദിനം എഫ്‌യുപി
. 500എംബി പകല്‍ സമയം, 500എംബി രാത്രി സമയം
. 28ജിബി 4ജി ഡാറ്റ, 28 ദിവസം വാലിഡിറ്റി, 549 രൂപ, 1ജിബി പ്രതിദിനം എഫ്‌യുപി
. പകല്‍/ രാത്രി എന്ന പരിധി ഇല്ല

വോഡാഫോണ്‍
. 28ജിബി 4ജി ഡാറ്റ, 346 രൂപ, 1ജിബി പ്രതിദിനം എഫ്‌യുപി
. അതായത് 1ജിബി ഡാറ്റ പ്രതിദിനം
. അണ്‍ലിമിറ്റഡ് കോള്‍, എസ്എംഎസ്.
. ജിയോയുടെ ഓഫര്‍ പ്രൈം ഉപഭോക്താക്കള്‍ക്കു മാത്രമാണ്, എന്നാല്‍ വോഡാഫോണ്‍ എല്ലാവര്‍ക്കും നല്‍കുന്നു.

ഐഡിയ
. 14ജിബി 4ജി ഡാറ്റ, വില 348 രൂപ
. 500എംബി പ്രതിദിനം എഫ്‌യുപി
. 14ജിബി 4ജി ഡാറ്റ, 345 രൂപ, അണ്‍ലിമിറ്റഡ് കോള്‍.
ജിയോ പ്രൈം: 303 രൂപ, 499 രൂപ പ്രതിമാസം ചെയ്താല്‍ ഓഫര്‍ നല്‍കിയിരിക്കുന്നത് 1ജിബി 4ജി ഡാറ്റയും 2ജിബി 4ജി ഡാറ്റയുമാണ്.

ബിഎസ്എന്‍എല്‍
48ജിബി 4ജി ഡാറ്റ, 28 ദിവസം വാലിഡിറ്റി, 339 രൂപ
. 2ജിബി പ്രതിദിനം എഫ്‌യുപി


Click it and Unblock the Notifications








