Home
News

ജിയോ, എയർടെൽ, ബിഎസ്എൻഎൽ, ടാറ്റ സ്കൈ; 500 രൂപയിൽ താഴെയുള്ള മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകൾ

ഒടിടി സ്ട്രീമിങ് ആനുകൂല്യങ്ങൾ ആവശ്യമില്ലാത്ത വരിക്കാർക്ക് തിരഞ്ഞെടുക്കാവുന്ന ബ്രോഡ്ബാൻഡ് പ്ലാനുകളാണ് എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ. അവ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആണെന്ന് മാത്രമല്ല, ഒരു വർഷത്തേക്കും ആറ് മാസത്തേക്കുമുള്ള സബ്സ്ക്രിപ്ഷനുകളും ലഭ്യമാക്കുന്നുണ്ട്. നിലവിൽ രാജ്യത്തെ ജനപ്രിയ ബ്രോഡ്ബാൻഡ് സർവീസുകളിൽ ചിലതാണ് എയർടെൽ എക്‌സ്ട്രീം ഫൈബർ, ജിയോ ഫൈബർ, ടാറ്റ സ്കൈ, ബിഎസ്എൻഎൽ ഭാരത് എന്നീ കമ്പനികൾ. ഈ ജനപ്രിയ ടെലിക്കോം സേവന ദാതാക്കളിൽ നിന്നുള്ള 500 രൂപയിൽ താഴെയുള്ള ബ്രോഡ്‌ബാൻഡ് പ്ലാനുകളെക്കുറിച്ച് മനസിലാക്കാൻ താഴേക്ക് വായിക്കുക.

എയർടെൽ ബ്രോഡ്‌ബാൻഡ് അൺലിമിറ്റഡ് പ്ലാൻ

എയർടെൽ ബ്രോഡ്‌ബാൻഡ് അൺലിമിറ്റഡ് പ്ലാൻ

എയർടെലിന്റെ 499 രൂപ ബ്രോഡ്‌ബാൻഡ് അൺലിമിറ്റഡ് പ്ലാൻ 40 എംബിപിഎസ് വരെ വേഗതയിൽ ഇന്റർനെറ്റ് നൽകുന്നു, ഒറ്റയ്‌ക്ക് താമസിക്കുന്ന ഒരാൾക്കോ, ഒന്നിൽ കൂടുതൽ ഡിവൈസുകൾ കൈവശം ഉള്ള യൂസേഴ്സിനും അനുയോജ്യമായ ബ്രോഡ്ബാൻഡ് പ്ലാൻ ആണിത്. ഹോം നെറ്റ്‌വർക്കിനെ എല്ലായ്‌പ്പോഴും ആശ്രയിക്കണമെന്നില്ലെന്നതും പ്രത്യേകതയാണ്. പ്ലാനിനൊപ്പം സൗജന്യ വൈഫൈ റൂട്ടർ, സൗജന്യ ഡിടിഎച്ച് എക്‌സ്‌ട്രീം ബോക്‌സ് എന്നിവ ലഭിക്കും. ഇത് യൂസേഴ്സിനെ വീട്ടിലെ ടിവി സ്മാർട്ട് ടിവിയാക്കി മാറ്റാനും അതിൽ ഒടിടി കണ്ടന്റ് സ്‌ട്രീം ചെയ്യാനും പ്രാപ്തരാക്കുന്നു. പ്രീമിയം വിങ്ക് മ്യൂസിക് ആപ്പിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ, ഷാ അക്കാദമിയിലെ കോഴ്‌സുകൾ, ഡെഡിക്കേറ്റഡ് ലാൻഡ്‌ലൈനിലൂടെ അൺലിമിറ്റഡ് എസ്ടിഡി/ലോക്കൽ കോളുകൾ എന്നിവ അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

 

ജിയോഫൈബർ

ജിയോഫൈബർ

ജിയോഫൈബറിനും 500 രൂപയിൽ താഴെയുള്ള എൻട്രി ലെവൽ പ്ലാനുകൾ ഉണ്ട്. ജിയോഫൈബറിന്റെ പ്ലാനുകളിൽ സാധാരണ കാണുന്ന ഓഫറുകളുടെയോ ആനുകൂല്യങ്ങളുടെയോ ധാരാളിത്തം എൻട്രി ലെവൽ പ്ലാനിൽ കാണാറില്ല. 399 രൂപയ്ക്കാണ് ജിയോഫൈബർ തങ്ങളുടെ എൻട്രി ലെവൽ പ്ലാൻ അവതരിപ്പിക്കുന്നത്. 399 രൂപ ബ്രോഡ്ബാൻഡ് പ്ലാനിന് 30 ദിവസമാണ് വാലിഡിറ്റി. 30 എംബിപിഎസ് ഡാറ്റ സ്പീഡും പ്ലാനിൽ ലഭ്യമാണ്. അതേസയം ഈ പ്ലാനുമായി ബന്ധപ്പെട്ട് യാതൊരു അധിക ആനുകൂല്യങ്ങളും ലഭ്യമല്ല താനും.

ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാൻ

ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാൻ

449 രൂപയുടെ ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാൻ 30 എബിപിഎസ് ഡാറ്റ സ്പീഡ് നൽകുന്നു. 3,300 ജിബി ഇന്റർനെറ്റ് ആണ് എഫ് യു പി പരിധിയിൽ ലഭ്യമാകുന്നത്. ഡേറ്റ പരിധിക്ക് ശേഷം വേഗത 2 എംബിപിഎസ് ആയി കുറയും. ഏത് നെറ്റ്‌വർക്കിലേക്കും 24 മണിക്കൂർ സൗജന്യ കോളിങ് ഫീച്ചറും ലഭ്യമാകും. വരിക്കാരൻ ഒരു മാസത്തെ വാടക, സെക്യൂരിറ്റി ഡെപ്പോസിറ്റായി നിക്ഷേപിക്കണം. ആദ്യ ബില്ലിൽ വരുന്ന 500 രൂപ ഒറ്റത്തവണ ഇൻസ്റ്റാളേഷൻ ചാർജും ഉണ്ട്.

ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ ഏറ്റവും കുറഞ്ഞ റെന്റൽ ഫൈബർ ഒപ്റ്റിക് ഇന്റർനെറ്റ് പ്ലാൻ ഇതാണ്. സബ്‌സ്‌ക്രൈബർമാർക്ക് പ്രതിമാസം 100 ജിബി വരെ 50 എംബിപിഎസ് വേഗതയിലും ഈ പരിധിക്ക് ശേഷം 2 എംബിപിഎസ് വേഗത്തിലും പരിധിയില്ലാത്ത ഇന്റർനെറ്റ് ലഭിക്കും. 499 രൂപയുടെ ഒരു മാസത്തെ സെക്യൂരിറ്റി ഡെപ്പോസിറ്റും പ്ലാനിൽ ഉണ്ട്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും 24 മണിക്കൂർ അൺലിമിറ്റഡ് സൗജന്യ കോളിങും ലഭ്യമാണ്. ടെലിഫോണിന് വാടക ഈടാക്കില്ല. വരിക്കാരൻ രണ്ട് വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, മൂന്ന് മാസത്തെ സൗജന്യ സേവനവും ലഭിക്കും. മൂന്ന് വർഷത്തേക്കാണ് സബ്‌സ്‌ക്രിപ്‌ഷൻ തിരഞ്ഞെടുക്കുന്നതെങ്കിൽ, പ്ലാനിനൊപ്പം നാല് മാസത്തെ സൗജന്യ സേവനം ലഭിക്കും. ആൻഡമാൻ നിക്കോബാർ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, കേരളം, കൽക്കട്ട സർക്കിളുകൾ ഒഴികെയുള്ള എല്ലാ ടെലിക്കോം സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാണ്.

ടാറ്റ സ്കൈ ബ്രോഡ്‌ബാൻഡ് പ്ലാൻ

ടാറ്റ സ്കൈ ബ്രോഡ്‌ബാൻഡ് പ്ലാൻ

50 എംബിപിഎസ് ഡാറ്റ സ്പീഡിൽ അൺലിമിറ്റഡ് ഇൻറർനെറ്റിനായി യൂസേഴ്സിന് പരിഗണിക്കാവുന്ന മറ്റൊരു സർവീസ് പ്രൊവൈഡർ ആണ് ടാറ്റ സ്കൈ. 50 എംബിപിഎസ് ഡാറ്റ സ്പീഡ് ലഭിക്കുന്ന പ്ലാനിൽ മൂന്ന് മാസത്തേക്ക് 2,097 രൂപയ്ക്കും ആറ് മാസത്തേക്ക് 3,300 രൂപയ്ക്കും 12 മാസത്തേക്ക് 6,000 രൂപയ്ക്കും സബ്‌സ്‌ക്രൈബ് ചെയ്യാം. 3,300 ജിബി ഡാറ്റ ഉപയോഗത്തിന് ശേഷം വേഗത 3 എംബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് കോൾ പ്ലാനിന്റെ അധിക നേട്ടമാണ്, എന്നാൽ വരിക്കാരൻ പ്രത്യേകം ഡിവൈസ് വാങ്ങണം എന്ന് മാത്രം.

More from GizBot

Best Mobiles in India

English summary
Entry level plans are broadband plans available to subscribers who do not require streaming benefits. Not only are they budget friendly, they also offer one-year and six-month subscriptions.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X