Home
News

മൊ​ബൈൽ പ്ലാൻ മാറാൻ ഇനി വെറും 30 ദിവസം മതി; പുതിയ നിയമം നടപ്പിലാക്കി കേന്ദ്രം

ഇന്ത്യൻ ടെലിക്കോം വകുപ്പ് (DoT) രാജ്യത്തെ മൊ​ബൈൽ ഉപയോക്താക്കൾക്കായി ​ഒരു പുതിയ നിയമമാറ്റം അ‌വതരിപ്പിച്ചിരിക്കുന്നു. ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ വരിക്കാർക്ക് ഇനി തങ്ങളുടെ മൊബൈൽ പ്ലാൻ പ്രീപെയ്ഡിൽ നിന്ന് പോസ്റ്റ്പെയ്ഡിലേക്കും തിരിച്ച് പോസ്റ്റ് പെയ്ഡിൽ നിന്നും പ്രീപെയ്ഡിലേക്കും അ‌തിവേഗം മാറാനാകും. ഇതിനായി മൊ​ബൈൽ പ്ലാൻ ചേഞ്ചിങ് പ്രക്രിയയിൽ ചില മാറ്റങ്ങൾ വരുത്തുന്നതായി ടെലിക്കോം വകുപ്പ് പ്രഖ്യാപിച്ചു. മുൻപ് പ്രീപെയ്ഡിൽ നിന്ന് പോസ്റ്റ്പെയ്ഡ് കണക്ഷനിലേക്ക് ഒരു നമ്പർ മാറണമെങ്കിൽ കുറഞ്ഞത് 90 ദിവസം നിലവിലുള്ള കണക്ഷനിൽ തുടരണമായിരുന്നു.

എന്നാൽ 2025 ജൂൺ 10-ന് ടെലിക്കോം വകുപ്പ് പുറത്തിറക്കിയിരിക്കുന്ന പുതിയ നിർദ്ദേശ പ്രകാരം ഈ 90 ദിവസ , കൂൾഡൗൺ കാലയളവ് വെറും 30 ദിവസമായി കുറച്ചിരിക്കുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ പ്ലാൻ പ്രീപെയ്ഡിൽ നിന്ന് പോസ്റ്റ്പെയ്ഡിലേക്കോ തിരിച്ചോ അ‌തിവേഗം മാറാൻ സാധിക്കുന്നു.

മൊ​ബൈൽ പ്ലാൻ മാറാൻ ഇനി വെറും 30 ദിവസം മതി; പുതിയ നിയമം നടപ്പിലാക്കി

മൊ​ബൈൽ പ്ലാനുകളുടെ കണക്ഷൻ സംബന്ധിച്ച 2021 സെപ്റ്റംബർ 21-ലെ മുൻ ഉത്തരവാണ് ഇപ്പോൾ ടെലിക്കോം വകുപ്പ് തിരുത്തിയിരിക്കുന്നത്. ഈ 2021ലെ ഉത്തരവ് നിലനിന്നതിനാലാണ്, എയർടെൽ, ബിഎസ്എൻഎൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ പ്ലാനുകളുടെ മാറ്റത്തിനായി 3 മാസം (90 ദിവസം) കാത്തിരിക്കേണ്ടി വന്നിരുന്നത്.

പുതിയ റൂൾ വന്നതോടെ പ്ലാൻ മാറുന്നതിനുള്ള കാലയളവ് കുറയും. പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്ന ഒരാൾക്ക് പോസ്റ്റ്പെയ്ഡ് പ്ലാനുകളിലേക്ക് മാറണം എന്ന് തോന്നിയാൽ പ്രീപെയ്ഡ് സിമ്മിൽ 30 ദിവസം പൂർത്തിയാക്കിയാൽ മതി. തിരിച്ച് പോസ്റ്റ്പെയ്ഡിൽ നിന്നും പ്രീപെയ്ഡിലേക്ക് മാറണമെങ്കിലും അ‌ങ്ങനെ തന്നെ. എന്നാൽ, തുടർന്ന് OTP അടിസ്ഥാനമാക്കിയുള്ള എന്തെങ്കിലും മാറ്റമാണ് ഉദ്ദേശിക്കുന്നത് എങ്കിൽ, കൂൾ-ഓഫ് കാലയളവ് 90 ദിവസമായിരിക്കും.

മൊ​ബൈൽ പ്ലാൻ മാറാൻ ഇനി വെറും 30 ദിവസം മതി; പുതിയ നിയമം നടപ്പിലാക്കി

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഒരു സബ്‌സ്‌ക്രൈബർ "30 ദിവസം അല്ലെങ്കിൽ 90 ദിവസം ലോക്ക്-ഇൻ കാലയളവിനുള്ളിൽ വീണ്ടും മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ, PoS-ലോ ലൈസൻസുള്ളവരുടെ അംഗീകൃത ഔട്ട്‌ലെറ്റുകളിലോ നിലവിലുള്ള KYC പ്രക്രിയ വഴി സിം കണക്ഷൻ മാറ്റാം. - അതായത് പ്രീപെയ്ഡിൽ നിന്ന് പോസ്റ്റ്‌പെയ്ഡിലേക്കോ തിരിച്ചോ സിം മാറ്റാൻ ഉപയോക്താവ് നെറ്റ്‌വർക്ക് ഓപ്പറേറ്ററുടെ ഔട്ട്‌ലെറ്റ് സന്ദർശിക്കേണ്ടിവരും.

പുതിയ നിർദേശത്തിൽ ടെലിക്കോം വകുപ്പ് ടെലിക്കോം കമ്പനികളോട് പറഞ്ഞിരിക്കുന്നത് സബ്‌സ്‌ക്രൈബർമാർ പ്രീപെയ്ഡിൽ നിന്ന് പോസ്റ്റ്‌പെയ്ഡിലേക്കോ പോസ്റ്റ്‌പെയ്ഡിലേക്കോ പ്രീപെയ്ഡിലേക്ക് മാറുമ്പോഴെല്ലാം ലോക്ക്-ഇൻ കാലയളവിനെക്കുറിച്ച് വ്യക്തമായി അറിയിക്കണമെന്നാണ്. കാലയളവ് കുറച്ചു എന്നത് ​ഒഴിച്ചാൽ, സിം കണക്ഷനുമായി ബന്ധപ്പെട്ട മറ്റ് എല്ലാ സുരക്ഷാ, നിയന്ത്രണ രീതികളും ഇതുവരെ ഉണ്ടായിരുന്നതുപോലെ തന്നെ മാറ്റമില്ലാതെ തുടരും.

സിം എങ്ങനെ പ്രീപെയ്ഡിൽ നിന്ന് പോസ്റ്റ്പെയ്ഡ് ആക്കാം: ഇതിനായി ഉപഭോക്താക്കൾ നെറ്റ്‌വർക്ക് ദാതാവിന്റെ (ടെലിക്കോം കമ്പനിയുടെ) വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ അ‌തല്ലെങ്കിൽ കസ്റ്റമർ കെയർ കേന്ദ്രത്തിലെത്തിയോ ചില നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഈ പ്രക്രിയയിൽ KYC വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള നടപടികളും ഉപയോക്താവ് പൂർത്തിയാക്കേണ്ടതുണ്ട്.

മൊ​ബൈൽ പ്ലാൻ മാറാൻ ഇനി വെറും 30 ദിവസം മതി; പുതിയ നിയമം നടപ്പിലാക്കി

അ‌തേസമയം സിം ​കണക്ഷൻ പോർട്ട് ചെയ്ത് മറ്റൊരു കമ്പനിയിലേക്ക് മാറുന്നതിന് നിലവിലുള്ള നിയമങ്ങൾ പഴയപടി തുടരും. സിം പോർട്ട് ചെയ്യാൻ നിലവിലുള്ള നിബന്ധനകൾ: നിലവിലെ ഓപ്പറേറ്ററുടെ കീഴിൽ 90 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം, ബിൽ അടയ്ക്കാൻ ബാക്കിയുണ്ടാവരുത്, മൊബൈൽ നമ്പറിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടായിരിക്കരുത്, മൊബൈൽ നമ്പർ സബ് ജുഡീസ് ആയിരിക്കരുത് (ഏതെങ്കിലും കോടതി കേസുമായി ബന്ധപ്പെട്ടത്), സബ്‌സ്‌ക്രൈബർ കരാർ പ്രകാരം കരാർ ബാധ്യതകളൊന്നുമുണ്ടാവരുത്.

More from GizBot

Best Mobiles in India

English summary
The Department of Telecom has announced some changes in the process of converting mobile plans of Jio, Airtel, VI and BSNL from prepaid to postpaid and vice versa. Earlier, a cooldown period of 90 days was required to switch a number from prepaid to postpaid connection. This has now been reduced to 30 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X