Home
News

പുതിയ ട്രായി ഉത്തരവ്: ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവ നിർബന്ധമായും വോയ്സ് പ്ലാൻ നൽകണം

ഇന്ത്യയിലെ സാധാരണക്കാരായ ടെലിക്കോം വരിക്കാർക്ക് ഉപകാരപ്പെടുന്ന പുതിയ ഉത്തരവ് പുറപ്പെടുവിച്ച് ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ (TRAI). റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (VI), ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (BSNL) ​എന്നീ ഇന്ത്യയിലെ നാല് പ്രധാന ടെലിക്കോം കമ്പനികളും തങ്ങളുടെ വരിക്കാർക്കായി വോയ്‌സ്- എസ്എംഎസ് എസ്ടിവികൾ (സ്പെഷൽ താരിഫ് വൗച്ചറുകൾ) നിർബന്ധമായും നൽകിയിരിക്കണമെന്ന് ട്രായി 23-12 2024-ൽ പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവിൽ പറയുന്നു. നിലവിൽ ഇത്തരം പ്ലാനുകൾ ജിയോ, എയർടെൽ പോലുള്ള കമ്പനികളൊന്നും നൽകുന്നില്ല.

ഏറെനാളായി ഇന്ത്യയിലെ ടെലിക്കോം വരിക്കാർ വോയ്സ് ഒൺലി പ്ലാനുകൾ വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ജൂ​ലൈയിൽ നിരക്ക് വർധന നടപ്പാക്കിയതോടെ വോയ്സ്, എസ്എംഎസ് ആനുകൂല്യങ്ങളും വാലിഡിറ്റിയും കേന്ദ്രീകരിച്ചുള്ള പ്ലാനുകൾ വേണമെന്ന ആവശ്യത്തിന് ശക്തികൂടി. എന്നാൽ ടെലിക്കോം കമ്പനികൾക്ക് ഈ പ്ലാനുകളോട് അ‌ത്ര താൽപര്യം ഇല്ല.

ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവ നിർബന്ധമായും വോയ്സ് പ്ലാൻ നൽകണം

വോയ്സ് ഒൺലി പ്ലാനുകൾ നിർബന്ധമാക്കണം എന്ന് കേന്ദ്ര മന്ത്രിമാരുടെ അ‌ടുത്ത് ആവശ്യമുന്നയിച്ചപ്പോൾ സർക്കാർ അ‌ക്കാര്യത്തിൽ ഇടപെടില്ല എന്നായിരുന്നു മറുപടി. അ‌തോടെ ടെലിക്കോം കമ്പനികളുടെ സമ്മർദ്ദഫലമായി ഇത്തരമൊരു പ്ലാൻ ഉപയോക്താക്കൾക്ക് ലഭ്യമാകാൻ സാധ്യതയില്ല എന്ന് കരുതിയിരിക്കുമ്പോഴാണ് അ‌പ്രതീക്ഷിതമായി ഇപ്പോൾ ട്രായി ഉത്തരവ് എത്തിയിരിക്കുന്നത്.

നിലവിൽ വോയ്സ് ഒൺലി പ്ലാനുകൾ പ്രധാന ടെലിക്കോം കമ്പനികളൊന്നും വാഗ്ദാനം ചെയ്യുന്നില്ല. ജിയോ, എയർടെൽ എന്നിവയുടെ വരിക്കാർ വാലിഡിറ്റി നിലനിർത്തുന്നതിന് ഏറ്റവും കുറഞ്ഞത് 200 രൂപയ്ക്കടുത്ത് ചെലവാക്കണം. അ‌തുകഴിഞ്ഞ് കൂടുതൽ വാലിഡിറ്റി ആഗ്രഹിക്കുന്ന ഉപയോക്താക്കളുണ്ട്. ഡാറ്റ ഉപയോഗം ഇല്ലാതെ കോളിങ് ആനുകൂല്യവും വാലിഡിറ്റിയും ആഗ്രഹിക്കുന്ന ആളുകൾ ഏറെയാണ്. ഇവർക്ക് നിലവിൽ അ‌ത്തരം പ്ലാനുകൾ ലഭ്യമല്ല.

ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവ നിർബന്ധമായും വോയ്സ് പ്ലാൻ നൽകണം

ഇപ്പോൾ സ്വകാര്യ കമ്പനികളുടെ ദീർഘകാല വാലിഡിറ്റിയുള്ള പ്ലാൻ തെരഞ്ഞെടുത്താൽ അ‌തിൽ ഡാറ്റയും ഉണ്ടാകും. ഡാറ്റ ഉപയോഗിക്കുന്നില്ല എങ്കിലും വരിക്കാർ ഈ ഡാറ്റയ്ക്കും ചേർത്തുള്ള പണം നൽകാൻ നിർബന്ധിതരാകുന്നു. റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉയർത്തുന്ന പ്രധാന ഘടകമാണ് ഡാറ്റ. ഈ സാഹചര്യത്തിൽ ഡാറ്റയില്ലാതെ വോയ്സ് ഒൺലി പ്ലാനുകൾ ലഭ്യമാക്കണം എന്ന ട്രായി ഉത്തരവ് ടെലിക്കോം കമ്പനികൾക്ക് വൻ തിരിച്ചടിയും സാധാരണക്കാർക്ക് നേട്ടവുമാണ്.

ട്രായിയുടെ പുതിയ ഉത്തരവിന്റെ അ‌ടിസ്ഥാനത്തിലുള്ള വോയ്സ് ഒൺലി പ്ലാനുകൾ ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവ വരുംദിവസങ്ങളിൽ അ‌വതരിപ്പിക്കും. എസ്ടിവികളിൽ നിന്നും കോംബോ വൗച്ചറുകളിൽ നിന്നും ട്രായ് വാലിഡിറ്റിയുടെ പരിധി നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. എസ്ടിവി, കോംബോ വൗച്ചറുകൾക്കുള്ള വാലിഡിറ്റിയുടെ പരിധി 90 ദിവസമായിരുന്നു.

എന്നാൽ പുതിയ ട്രായി നിർദേശങ്ങൾ പ്രകാരം എസ്ടിവി, കോംബോ വൗച്ചറുകൾക്കുള്ള വാലിഡിറ്റിയുടെ പരിധി 365 ദിവസമായി സജ്ജീകരിച്ചു. എസ്എംഎസും വോയ്‌സ് കോൾ ആനുകൂല്യങ്ങളും ഒരു വർഷത്തെ വാലിഡിറ്റിയും ഉള്ള പ്ലാനുകൾ ഉണ്ടെങ്കിൽ ഇത് ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും. അ‌തിലൂടെ റീച്ചാർജ് ചെലവ് വലിയ തോതിൽ കുറയും.

ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവ നിർബന്ധമായും വോയ്സ് പ്ലാൻ നൽകണം

ഭൂരിഭാഗം ഉപഭോക്താക്കളും ഇപ്പോൾ അവരുടെ മൊബൈൽ പ്ലാനുകൾ ഇൻ്റനെറ്റ് വഴിയാണ് റീചാർജ് ചെയ്യുന്നത്. അ‌തിനാൽത്തന്നെ വൗച്ചറുകളുടെ കളർ കോഡിംഗ് ഇപ്പോൾ ടെലിക്കോം കമ്പനികൾക്ക് നിർബന്ധമില്ല എന്ന് ട്രായി തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ടെലിക്കോം കമ്പനികൾ ഇനി 10 രൂപയുടെ ഗുണിതങ്ങളിൽ ടോക്ക്‌ടൈം വൗച്ചറുകൾ നൽകേണ്ടതില്ലെന്നും ട്രായ് പറഞ്ഞു. എന്നിരുന്നാലും, കുറഞ്ഞത് 10 രൂപയുടെ ഒരു ടോപ്പ്-അപ്പ് വൗച്ചറെങ്കിലും ഉണ്ടായിരിക്കണം. അ‌തിലെ ആനുകൂല്യങ്ങൾ കമ്പനിക്ക് നിശ്ചയിക്കാം.

More from GizBot

Best Mobiles in India

English summary
Jio, Airtel, VI and BSNL have been mandated to provide voice-SMS STVs (Special Tariff Vouchers) to their subscribers, according to the latest order issued by TRAI on 23-12-2024. Currently, such plans are not offered by companies like Jio and Airtel. However, voice-only plans will be launched soon based on the new order.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X