Home
News

അ‌ഭിമാനമുണ്ട് ഗോവിന്ദാ... അ‌ഭിമാനമുണ്ട്...! എല്ലാവരും നിരക്ക് കൂട്ടിയപ്പോൾ പാവങ്ങളുടെ ബാഹുബലിയായി BSNL

ഇന്ത്യൻ ടെലിക്കോം ഉപയോക്താക്കളുടെ പോക്കറ്റിന് വൻ തുരങ്കം സൃഷ്ടിച്ച് ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ സ്വകാര്യ ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകൾ വർധിപ്പിക്കപ്പെട്ടിരിക്കുന്നു. വിവിധ പ്ലാനുകളിൽ 25 ശതമാനം വരെ നിരക്ക് വർധനയാണ് ഈ കമ്പനികൾ നടത്തിയിരിക്കുന്നത്. വർധിപ്പിച്ച തുകയുടെ പുതിയ റീച്ചാർജ് പ്ലാനുകൾ ഇതിനകം നിലവിൽ വന്നുകഴിഞ്ഞു. മൊബൈൽ കണക്റ്റിവിറ്റി ആവശ്യങ്ങൾക്കായി ഈ സ്വകാര്യ നെറ്റ്‌വർക്കുകളെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഈ നിരക്ക് വർധന വരും ദിവസങ്ങളിൽ ദോഷകരമായി ബാധിക്കും. എന്നാൽ ഇതിനകം വാർഷിക പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്തവർക്ക് ആ പ്ലാനിന്റെ കാലാവധി കഴിയുംവരെ റീച്ചാർജ് ചെയ്യേണ്ടിവരുന്നില്ല.

സ്വകാര്യ കമ്പനികളുടെ നിരക്ക് വർധന കണ്ട് ഭയന്നുപോയ സാധാരണക്കാരായ വരിക്കാർ എന്ത് ചെയ്യണം എന്ന് അ‌റിയാതെ നിൽക്കുന്ന ഒരു ഘട്ടം കൂടിയാണിത്. എന്നാൽ ഈ സമയത്ത് തന്നെ മറ്റൊരു കാര്യം കൂടി ആളുകളുടെ ശ്രദ്ധിയിലേക്ക് എത്തുന്നുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) തങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചിട്ടില്ല എന്നതാണത്.

എല്ലാവരും നിരക്ക് കൂട്ടിയപ്പോൾ പാവങ്ങളുടെ ബാഹുബലിയായി BSNL

റീച്ചാർജ് നിരക്ക് വർധനയ്ക്ക് മുൻപ് തന്നെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകളെ അ‌പേക്ഷിച്ച് വളരെ ലാഭകരമായിരുന്നു. അ‌തായത് മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ കുറഞ്ഞ നിരക്കിൽ ഏറ്റവും മികച്ച ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ നൽകിവരുന്നു. ഇപ്പോൾ സ്വകാര്യ കമ്പനികൾ നിരക്ക് കൂട്ടിയപ്പോഴും ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒരു കുലുക്കവും ഉണ്ടായിട്ടില്ല.

മുൻപ് ലഭ്യമായിരുന്ന അ‌തേവിലയിൽ ഇപ്പോഴും ബിഎസ്എൻഎൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തുവരുന്നു. മാത്രമല്ല, സ്വകാര്യ കമ്പനികളുടെ പ്ലാൻ നിരക്ക് കൂടിയതോടെ മറ്റ് കമ്പനികളെ അ‌പേക്ഷിച്ച് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നത് കൂടുതൽ ലാഭകരമായി മാറിയിരിക്കുന്നു. ബിഎസ്എൻഎല്ലിന്റെ അ‌ടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ വെറും 107 രൂപയ്ക്ക് ലഭ്യമാകുമ്പോൾ ജിയോയുടേത് 189 ആയി മാറിയിരിക്കുന്നു.

എല്ലാവരും നിരക്ക് കൂട്ടിയപ്പോൾ പാവങ്ങളുടെ ബാഹുബലിയായി BSNL

കുറഞ്ഞ ചെലവിൽ ടെലിക്കോം ആവശ്യങ്ങൾ നി​റവേറ്റണം എന്ന് ആഗ്രഹിക്കുന്നവർക്ക് ബിഎസ്എൻഎല്ലിലേക്ക് മാറാൻ അ‌വസരമുണ്ട്. നെറ്റ്വർക്ക് വേഗതയാണ് ബിഎസ്എൻഎല്ലിൽ നിന്ന് വരിക്കാരെ അ‌കറ്റുന്നത്. എന്നാൽ നിലവിൽ പലയിടത്തും ബിഎസ്എൻഎല്ലിന്റെ അ‌വസ്ഥ മെച്ചപ്പെട്ട് വരുന്നുണ്ട്. 4ജി വ്യാപനം നടക്കുന്നതിനാൽ അ‌ധികം ​വൈകാതെ നെറ്റ്വർക്ക് തകരാറുകൾ പരിഹരിക്കപ്പെടുകയും ഡാറ്റ വേഗം കൂടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഡാറ്റ ​ഉപയോഗം കുറവുള്ള സാധാരണക്കാർക്ക്, സിം വാലിഡിറ്റി നിലനിർത്തി മുന്നോട്ട് പോകാനും അൺലിമിറ്റഡ് കോളിങ് സൗകര്യം ആസ്വദിക്കാനുമൊക്കെ ബിഎസ്എൻഎൽ മികച്ച ഓപ്ഷനാണ്. ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ ഡാറ്റ അ‌ടക്കമുള്ള ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്. ബിഎസ്എൻഎല്ലിൽ ലഭ്യമായിട്ടുള്ള ചില മികച്ച പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.

107 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 35 ദിവസത്തെ വാലിഡിറ്റിയും 3 ജിബി ഡാറ്റയും 200 മിനിറ്റ് വോയ്‌സ് കോളുകളും വാഗ്ദാനം ചെയ്യുന്നു. 108 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ പുതിയ ഉപയോക്താക്കൾക്കായിട്ടുള്ളതാണ്. 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും പ്രതിദിനം 1GB ഡാറ്റയും ഈ പ്ലാനിൽ ലഭ്യമാകും.

എല്ലാവരും നിരക്ക് കൂട്ടിയപ്പോൾ പാവങ്ങളുടെ ബാഹുബലിയായി BSNL

197 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 70 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. ഈ പ്ലാനിൽ ആദ്യ 18 ദിവസത്തേക്ക് 2GB ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 SMS എന്നിവ ലഭിക്കും. 199 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ 2GB ഡാറ്റ, അൺലിമിറ്റഡ് കോളുകൾ എന്നിവ 70 ദിവസത്തേക്ക് നൽകും.

397 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 150 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൽ ആദ്യ 30 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും 2GB ഡാറ്റയും കിട്ടും. 797 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് 300 ദിവസ വാലിഡിറ്റി കിട്ടും. ഇതിൽ അൺലിമിറ്റഡ് കോളുകളും ആദ്യ 60 ദിവസത്തേക്ക് 2 ജിബി ഡാറ്റയും ലഭിക്കുന്നു.

വാർഷിക പ്ലാൻ വേണ്ടവർക്കും തുച്ഛമായ വിലയിൽ തെരഞ്ഞെടുക്കാവുന്ന പ്രീപെയ്ഡ് പ്ലാനുകളും ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. 1999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റി, 600GB ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, BSNL ട്യൂണുകൾ, എന്നിവ വാഗ്ദാനം ചെയ്യുന്നു. ഒരു വർഷത്തെ ടെലിക്കോം ഉപയോഗങ്ങൾക്ക് തുച്ഛമായ നിരക്കാണ് ഇതിൽ ചെലവാകുന്നത്.

More from GizBot

Best Mobiles in India

English summary
New recharge plans of Jio, Airtel and VI have come into effect. But even at this stage, BSNL prepaid plans are available at the same old tariff. So BSNL subscribers can still fulfill their telecom needs at low rates. BSNL's entry level prepaid plan is priced at just Rs 107.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X