300 രൂപയില്‍ താഴെ മികച്ച പ്ലാനുകള്‍ ഇവരില്‍ ആരുടേത്?

Posted By: Samuel P Mohan

ടെലികോം വിപണിയിലെ മത്സരം ഇപ്പോഴൊന്നും അവസാനിക്കുമെന്നു തോന്നുന്നില്ല. വിലകുറഞ്ഞ പ്ലാനുകള്‍ നല്‍കി ഉപയോക്താക്കളെ പാട്ടിലാക്കുന്ന മൂന്നു ടെലികോം കമ്പനികളാണ് നിലവിലുളളത്, അതായത് ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍.

300 രൂപയില്‍ താഴെ മികച്ച പ്ലാനുകള്‍ ഇവരില്‍ ആരുടേത്?

വ്യത്യസ്ഥ വിലയിലെ വ്യത്യസ്ഥ പ്ലാനുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. അതിനാല്‍ നിങ്ങള്‍ തന്നെ ആശയക്കുഴപ്പത്തിലാകും.

ഇവിടെ 300 രൂപയില്‍ താഴെ വില വരുന്ന മികച്ച ടെലികോം പ്ലാനുകള്‍ ഏതാക്കെ എന്നു പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

300 രൂപയില്‍ താഴെ വില വരുന്ന ജിയോ പ്ലാനുകള്‍

ഡാറ്റ ഓഫറില്‍ ഏറ്റവുമധികം പദ്ധതികള്‍ നല്‍കുന്നത് ജിയോ തന്നെയാണ്. IPL-ന്റെ ഭാഗമായി ജിയോ അവതരിപ്പിച്ച പായ്ക്കാണ് 251 രൂപയുടേത്. ഇതില്‍ നിങ്ങള്‍ക്ക് 2ജിബി ഡാറ്റ പ്രതിദിനം, ഫ്രീ കോളുകള്‍, 100എസ്എംഎസ് പ്രതിദിനം, സൗജന്യ കോളുകള്‍, ആക്‌സ് ജിയോ ആപ്‌സ്, 51 ദിവസത്തെ വാലിഡിറ്റി എന്നിവ നല്‍കുന്നു.

ഇതു കൂടാതെ 299 രൂപ പായ്ക്കില്‍ 3ജിബി ഡാറ്റ പ്രതിദിനവും, 28 ദിവസത്തെ വാലിഡിറ്റിയുമാണ്, അങ്ങനെ മൊത്തത്തില്‍ 84ജിബി ഡാറ്റ ലഭിക്കുന്നു. 199 രൂപ റീച്ചാര്‍ജ്ജ് പായ്ക്കില്‍ 2ജിബി ഡാറ്റ പ്രതിദിനവും 28 ദിവസത്തെ വാലിഡിറ്റിയുമാണ്.

300 രൂപയില്‍ താഴെ വില വരുന്ന എയര്‍ടെല്‍ പ്ലാനുകള്‍

എയര്‍ടെല്ലിന്റെ 249 രൂപ പ്ലാനില്‍ 2ജിബി ഡാറ്റ പ്രതിദിനം 28 ദിവസത്തെ വാലിഡിറ്റി, ഫ്രീ റോമിംഗ്, 100എസ്എംഎസ് പ്രതിദിനം, അണ്‍ലിമിറ്റഡ് കോള്‍ (300 മിനിറ്റ് പ്രതി ദിനം).

199 രൂപ പ്ലാനില്‍ 1.4ജിബി ഡാറ്റ പ്രതിദിനം, 28 ദിവസം വാലിഡിറ്റി എന്നിവ ലഭിക്കുന്നു.

300 രൂപയില്‍ താഴെ വില വരുന്ന വോഡാഫോണ്‍ പ്ലാനുകള്‍

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഓപ്പറേറ്ററാണ് വോഡാഫോണ്‍. 300 രൂപയില്‍ താഴെ മികച്ച പ്രീപെയ്ഡ് പ്ലാനുകളാണ് വോഡാഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 199 രൂപയുടെ റീച്ചാര്‍ജ്ജില്‍ 1.4ജിബി ഡാറ്റയാണ് പ്രതിദിനം നല്‍കുന്നത്. വാലിഡിറ്റി 28 ദിവസവും. ഡാറ്റയല്ലാതെ അണ്‍ലിമിറ്റഡ് കോളുകളും ഇതില്‍ ചെയ്യാം.

ഓര്‍ക്കൂട്ടിന്റെ 'ഹലോ ആപ്പ്' ഇന്ത്യയിലും എത്തി

300 രൂപയില്‍ താഴെ വില വരുന്ന ഐഡിയ പ്ലാനുകള്‍

വോഡാഫോണിനെ പോലെ തന്നെ ഐഡിയക്കും 199 രൂപ പ്ലാന്‍ ഉണ്ട്. ഈ പ്ലാനില്‍ 1.4ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. കൂടാതെ അണ്‍ലിമിറ്റഡ് കോളുകള്‍, ഫ്രീ റോമിംഗ് കോളുകള്‍, 100എസ്എംഎസ് പ്രതിദിനം, അക്‌സസ് ഐഡിയ ആപ്പ് എന്നിവയും ഉണ്ട്.

179 രൂപയുടെ റീച്ചാര്‍ജ്ജില്‍ 1ജിബി ഡാറ്റ പ്രതിദിനവും 28 ദിവസത്തെ വാലിഡിറ്റിയുമാണ് നല്‍കുന്നത്.

300 രൂപയില്‍ താഴെ വില വരുന്ന വോഡാഫോണ്‍ പ്ലാനുകള്‍

ജിയോയെ പോലെ തന്നെ ബിഎസ്എന്‍എല്ലും IPL പ്രീപെയ്ഡ് റീച്ചാര്‍ജ്ജ് പ്ലാന്‍ പ്രഖ്യാപിച്ചു. 248 രൂപയുടെ റീച്ചാര്‍ജ്ജില്‍ 3ജിബി ഡാറ്റ പ്രതിദിനവും 51 ദിവസത്തെ വാലിഡിറ്റിയുമാണ് നല്‍കുന്നത്. ഏപ്രില്‍ 30നു മുന്‍പ് ഈ പ്ലാന്‍ നിങ്ങള്‍ റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം.

ബിഎസ്എന്‍എല്‍ന്റെ 118 രൂപ പ്ലാനില്‍ 1ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. എന്നാല്‍ ഈ പ്ലാന്‍ തമിഴ്‌നാട് സര്‍ക്കിളുകളില്‍ മാത്രമാണ് ലഭ്യമാകുന്നത്. കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 28 ദിവസത്തെ വാലിഡിറ്റിയുമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Jio, Airtel, Vodafone, Idea, Bsnl: Best Recharge Plan Under Rs 300

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot