Home
News

ആഹ്ളാദിപ്പിൻ...അർമാധിപ്പിൻ! ജിയോയിൽ ലഭ്യമായ എല്ലാ ഡാറ്റ പ്ലാനുകളും ഇതാ...

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ, അതിൻ്റെ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് അധിക ഡാറ്റ ഉപയോഗത്തിനായി ടോപ്പ് അപ്പ് ചെയ്യുന്നതിന് ഡാറ്റ പാക്കുകൾ വാഗ്ദാനം ചെയ്യുന്നു. ജിയോ അതിൻ്റെ പ്രീപെയ്ഡ് ഉപയോക്തൃ അടിത്തറയ്ക്കായി ഡാറ്റ പാക്ക് വിഭാഗത്തിൽ എന്താണ് വാഗ്ദാനം ചെയ്യുന്നത് എന്ന് നോക്കാം. ജിയോ രണ്ട് തരം ഡാറ്റ പായ്ക്കുകൾ ആണ് വാഗ്ദാനം ചെയ്യുന്നത്. ഒന്ന് ഡാറ്റ ബൂസ്റ്റർ പാക്കുകളും മറ്റൊന്ന് ഡാറ്റ പാക്കുകളും. ഡാറ്റാ ബൂസ്റ്റർ പാക്കുകൾക്ക് പ്രത്യേക വാലിഡിറ്റി ഇല്ല.

എന്നാൽ, ആക്റ്റീവ് പ്ലാനിൻ്റെ വാലിഡിറ്റി അനുസരിച്ച് ഉപയോഗിക്കാനും കഴിയും. അതേ സമയം ഡാറ്റ പായ്ക്കുകൾ ഒരു പ്രത്യേക വാലിഡിറ്റിയോടെ ആണ് വരുന്നത്. കുറച്ച് കൂടെ ലളിതമായി പറഞ്ഞാൽ, ഡാറ്റ ആഡ്-ഓൺ പായ്ക്കുകൾക്ക് വാലിഡിറ്റി ഉണ്ട്. എന്നാൽ ബൂസ്റ്റർ പായ്ക്കിൽ വാലിഡിറ്റി ഇല്ല.

ആഹ്ളാദിപ്പിൻ അർമാധിപ്പിൻ! ജിയോയിൽ ലഭ്യമായ എല്ലാ ഡാറ്റ പ്ലാനുകളും ഇതാ!

നിലവിൽ, ജിയോയുടെ വെബ്‌സൈറ്റും ആപ്പും അനുസരിച്ച്, കമ്പനി അതിൻ്റെ പ്രീപെയ്ഡ് പോർട്ട്‌ഫോളിയോയിൽ 9 ഡാറ്റ പാക്കുകൾ (4 ഡാറ്റ ബൂസ്റ്ററുകളും 5 ഡാറ്റ പാക്കുകളും) വാഗ്ദാനം ചെയ്യുന്നു. ഓരോ സെഗ്‌മെൻ്റിലെയും ഏറ്റവും കുറഞ്ഞ വില മുതൽ ഉയർന്ന വില വരെ ക്രമത്തിൽ നമുക്ക് അവ പരിശോധിക്കാം.

ജിയോ 139 രൂപയുടെ ഡാറ്റ ബൂസ്റ്റർ പായ്ക്ക്: ജിയോയുടെ 139 രൂപ പാക്കിൽ 12 ജിബി ഡാറ്റയും റീച്ചാർജ് ചെയ്യുമ്പോൾ ഉള്ള ആക്റ്റീവ് പ്ലാനിൻ്റെ വാലിഡിറ്റിയും ഉൾപ്പെടുന്നു. ഹൈ-സ്പീഡ് ഡാറ്റ ഉപയോഗിച്ചതിന് ശേഷം, പരിധിയില്ലാത്ത ഡാറ്റ 64 Kbpsൽ ലഭ്യമാണ്. പാക്കിൽ അധിക ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല.

ജിയോ 69 രൂപയുടെ ഡാറ്റ ബൂസ്റ്റർ പാക്ക്: ജിയോയുടെ 69 രൂപ പാക്കിൽ ആക്റ്റീവ് പ്ലാനിൻ്റെ വാലിഡിറ്റി ഉള്ള 6 ജിബി ഡാറ്റ ഉൾപ്പെടുന്നു. ഹൈ-സ്പീഡ് ഡാറ്റ ഉപയോഗിച്ചതിന് ശേഷം, പരിധിയില്ലാത്ത ഡാറ്റ 64 Kbpsൽ ലഭ്യമാണ്. പാക്കിൽ അധിക ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല.

ജിയോ 29 രൂപയുടെ ഡാറ്റ ബൂസ്റ്റർ പാക്ക്: ജിയോയുടെ 29 രൂപ പാക്കിൽ ആക്റ്റീവ് പ്ലാനിൻ്റെ വാലിഡിറ്റി ഉള്ള 2 ജിബി ഡാറ്റ ഉൾപ്പെടുന്നു. ഹൈ-സ്പീഡ് ഡാറ്റ ഉപയോഗിച്ചതിന് ശേഷം, പരിധിയില്ലാത്ത ഡാറ്റ 64 Kbpsൽ ലഭ്യമാണ്. പാക്കിൽ അധിക ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല.

ജിയോ 19 രൂപയുടെ ഡാറ്റ ബൂസ്റ്റർ പായ്ക്ക്: ജിയോയുടെ 19 രൂപ പാക്കിൽ ആക്റ്റീവ് പ്ലാനിൻ്റെ വാലിഡിറ്റിഉള്ള 1 ജിബി ഡാറ്റ ഉൾപ്പെടുന്നു. ഹൈ-സ്പീഡ് ഡാറ്റ ഉപയോഗിച്ചതിന് ശേഷം, പരിധിയില്ലാത്ത ഡാറ്റ 64 Kbpsൽ ലഭ്യമാണ്. പാക്കിൽ അധിക ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല.

ജിയോ 359 രൂപയുടെ ഡാറ്റ പാക്ക്: ജിയോയിൽ നിന്ന് ഉള്ള 359 രൂപയുടെ ഡാറ്റ-ഒൺലി പാക്കിൽ 30 ദിവസത്തെ വാലിഡിറ്റിയിൽ 50 ജിബി ഡാറ്റ ഉൾപ്പെടുന്നു (ഡാറ്റ പായ്ക്ക് വാലിഡിറ്റി അല്ല സർവീസ് വാലിഡിറ്റി). ഹൈ-സ്പീഡ് ഡാറ്റ ഉപയോഗിച്ചതിന് ശേഷം, പരിധിയില്ലാത്ത ഡാറ്റ 64 Kbpsൽ ലഭ്യമാണ്.

ജിയോ 289 രൂപയുടെ ഡാറ്റ പാക്ക്: ജിയോയിൽ നിന്ന് ഉള്ള 289 രൂപ ഡാറ്റ മാത്രം ഉള്ള പാക്കിൽ 30 ദിവസത്തെ വാലിഡിറ്റിയിൽ 40 ജിബി ഡാറ്റ ഉൾപ്പെടുന്നു. ഹൈ-സ്പീഡ് ഡാറ്റ ഉപയോഗിച്ചതിന് ശേഷം, പരിധിയില്ലാത്ത ഡാറ്റ 64 Kbpsൽ ലഭ്യമാണ്.

ജിയോ 219 രൂപയുടെ ഡാറ്റ പാക്ക്: ജിയോയിൽ നിന്ന് ഉള്ള 219 രൂപ ഡാറ്റ മാത്രം ഉള്ള പാക്കിൽ 30 ദിവസത്തെ വാലിഡിറ്റിയിൽ 30 ജിബി ഡാറ്റ ഉൾപ്പെടുന്നു. ഹൈ-സ്പീഡ് ഡാറ്റ ഉപയോഗിച്ചതിന് ശേഷം, പരിധിയില്ലാത്ത ഡാറ്റ 64 Kbpsൽ ലഭ്യമാണ്.

ജിയോ 175 രൂപ ഡാറ്റ പാക്ക്: ജിയോയിൽ നിന്നുള്ള 175 രൂപ ഡാറ്റ പാക്കിൽ 10 ജിബി ഡാറ്റയും 28 ദിവസത്തെ സാധുത ഉള്ള ഒടിടി ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. ഹൈ-സ്പീഡ് ഡാറ്റ ഉപയോഗിച്ചതിന് ശേഷം, പരിധിയില്ലാത്ത ഡാറ്റ 64 Kbpsൽ ലഭ്യമാണ്.

JioTV മൊബൈൽ ആപ്പ് വഴി സോണി LIV, ZEE5, JioCinema Premium, Lionsgate Play, Discovery+, Sun NXT, Kanchha Lanka, Planet Marathi, Chaupal, Hoichoi എന്നീ ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകളിൽ ആക്സസ് ലഭിക്കുക. MyJio അക്കൗണ്ടിൽ 28 ദിവസത്തെ കൂപ്പണായി JioCinema Premium ക്രെഡിറ്റ് ചെയ്യപ്പെടുന്നു.

ജിയോ 49 രൂപ ഡാറ്റ പാക്ക്: ക്രിക്കറ്റ് ഓഫറായി ലേബൽ ചെയ്‌തിരിക്കുന്ന 49 രൂപയുടെ ഡാറ്റ പാക്കിൽ 1 ദിവസത്തെ വാലിഡിറ്റിയിൽ 25 ജിബി ഡാറ്റ ഉൾപ്പെടുന്നു. ഹൈ-സ്പീഡ് ഡാറ്റ ഉപയോഗിച്ചതിന് ശേഷം, പരിധിയില്ലാത്ത ഡാറ്റ 64 Kbpൽ ലഭ്യമാണ്. പാക്കിൽ അധിക ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല.

ജിയോ അൺലിമിറ്റഡ് 5ജി അപ്‌ഗ്രേഡ് പ്ലാനുകൾ: തുടക്കത്തിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഇല്ലാതെ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്ത ഉപയോക്താക്കൾക്കായി ഈ അപ്‌ഗ്രേഡ് പായ്ക്കുകൾ ജിയോ അവതരിപ്പിക്കുന്നു. ഈ അൺലിമിറ്റഡ് 5ജി അപ്‌ഗ്രേഡ് പായ്ക്കുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യുമ്പോൾ, 5ജി സപ്പോർട്ടുള്ള ഉപകരണത്തിൽ ജിയോ 5ജി നെറ്റ്‌വർക്കിലേക്ക് കണക്‌റ്റ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത 5ജി ഡാറ്റ ആസ്വദിക്കാനാകും. ഈ പായ്ക്കുകളുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ജിയോ 151 രൂപയുടെ 5G അപ്‌ഗ്രേഡ് പായ്ക്ക്: 151 രൂപയുടെ 5ജി അപ്‌ഗ്രേഡ് പാക്കിൽ 9 ജിബി 4ജിഡാറ്റയും സജീവ പ്ലാനിൻ്റെ അതേ സാധുതയുള്ള അൺലിമിറ്റഡ് 5ജി ഡാറ്റയും ഉൾപ്പെടുന്നു. 4Gജി ഹൈ-സ്പീഡ് ഡാറ്റ ഉപയോഗിച്ചതിന് ശേഷം, പരിധിയില്ലാത്ത ഡാറ്റ 64 Kbpsൽ ലഭ്യമാണ്. 2 മുതൽ 3 മാസം വരെ കാലാവധിയുള്ള 1.5 ജിബി/ദിവസം പ്ലാനുകൾക്ക് ഈ പായ്ക്ക് ബാധകമാണ്.

ജിയോ 101 രൂപ 5G അപ്‌ഗ്രേഡ് പാക്ക്: 101 രൂപയുടെ 5ജി അപ്‌ഗ്രേഡ് പാക്കിൽ 6 ജിബി 4ജി ഡാറ്റയും സജീവ പ്ലാനിൻ്റെ അതേ സാധുതയുള്ള അൺലിമിറ്റഡ് 5ജി ഡാറ്റയും ഉൾപ്പെടുന്നു. 4ജി ഹൈ-സ്പീഡ് ഡാറ്റ ഉപയോഗിച്ചതിന് ശേഷം, പരിധിയില്ലാത്ത ഡാറ്റ 64 Kbpsൽ ലഭ്യമാണ്. 1 മുതൽ 2 മാസം വരെയുള്ള സാധുതയുള്ള എല്ലാ 1 ജിബി/day പ്ലാനുകൾക്കും 1.5 ജിബി/day പ്ലാനുകൾക്കും ഈ പായ്ക്ക് ബാധകമാണ്.

ജിയോ 51 രൂപയുടെ 5ജി അപ്‌ഗ്രേഡ് പായ്ക്ക്: 51 രൂപയുടെ 5ജി അപ്‌ഗ്രേഡ് പാക്കിൽ 3 ജിബി 4ജി ഡാറ്റയും സജീവ പ്ലാനിൻ്റെ അതേ സാധുതയുള്ള അൺലിമിറ്റഡ് 5ജി ഡാറ്റയും ഉൾപ്പെടുന്നു. 4ജി ഹൈ-സ്പീഡ് ഡാറ്റ ഉപയോഗിച്ചതിന് ശേഷം, പരിധിയില്ലാത്ത ഡാറ്റ 64 Kbpsൽ ലഭ്യമാണ്. 1 മാസം വരെ കാലാവധിയുള്ള 1.5 ജിബി/ദിവസം പ്ലാനുകൾക്ക് ഈ പായ്ക്ക് ബാധകമാണ്.

5ജി അപ്‌ഗ്രേഡ് പാക്കുകൾ ഉൾപ്പെടെ, ജിയോ അതിൻ്റെ പ്രീപെയ്ഡ് പോർട്ട്‌ഫോളിയോയിൽ മൊത്തം 12 ഡാറ്റ പാക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഓരോ പ്ലാനും 64 Kbps FUP വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഒരു പാക്കിൽ മാത്രം ഒടിടി ആനുകൂല്യങ്ങൾ ഉൾപ്പെടുന്നു. കൂടാതെ ഒരെണ്ണം ക്രിക്കറ്റ് ഓഫറായി ലേബൽ ചെയ്തിരിക്കുന്നു. നിങ്ങൾ ജിയോയിൽ നിന്നുള്ള ഡാറ്റ പായ്ക്കുകൾക്കായി തിരയുകയാണെങ്കിൽ, അവർ ഇപ്പോൾ ഓഫർ ചെയ്യുന്നത് ഇതാണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Currently, according to Jio's website and app, the company offers 9 data packs (4 data boosters and 5 data packs) in its prepaid portfolio. Let's check them in order from lowest price to highest price in each segment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X