Home
News

ജിയോ പണിവച്ചത് ബിഎസ്എൻഎല്ലിന്, കൊണ്ടത് എയർടെലിന്! ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന 5G പ്ലാനുകൾ

ഏറെ ശക്തമായ മത്സരം നടക്കുന്ന മേഖലയാണ് ടെലിക്കോം വിപണി. ജിയോയും എയർടെലും ആധിപത്യം ഉറപ്പിക്കാൻ പോരാടുന്നു, വൊഡാഫോൺ ഐഡിയയും (വിഐ) നിലനിൽപ്പിനായി പോരാടുന്നു. ഇതായിരുന്നു ജൂ​ലൈക്ക് മുൻപ് വരെ ഇന്ത്യൻ ടെലിക്കോം രംഗത്തിന്റെ ചിത്രം. എന്നാൽ സ്വകാര്യ ടെലിക്കോം കമ്പനികൾ ജൂ​ലൈ 3,4 തിയതികളിലായി താരിഫ് വർധന നടപ്പിലാക്കി. അ‌തോടെ ചിത്രമാകെ മാറാൻ തുടങ്ങി. അ‌തുവരെ ഏറ്റവും മോശം കമ്പനി എന്ന് മുദ്രകുത്തപ്പെട്ടിരുന്ന ബിഎസ്എൻഎൽ നായകനിരയിലേക്ക് ഉയരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അ‌തിന് കാരണം ബിഎസ്എൻഎൽ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് ഉയർത്തിയില്ല എന്നതായിരുന്നു.

സ്വകാര്യ ടെലിക്കോം കമ്പനികൾ അ‌തുവരെയുണ്ടായിരുന്ന എല്ലാ പ്ലാനുകളും പിൻവലിക്കുകയും താരിഫ് വർധന അ‌നുസരിച്ച് പുതിയ പ്ലാനുകൾ നടപ്പിലാക്കുകയും ചെയ്തു. ഇതോടെ സാധാരണക്കാരായ മൊ​ബൈൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം റീച്ചാർജ് ഏറെ ചെലവേറിയ കാര്യമായി മാറി. അ‌തോടെ നിരക്ക് കുറഞ്ഞ ബിഎസ്എൻഎൽ പ്ലാനുകളിലേക്ക് ആളുകളുടെ ശ്രദ്ധയെത്തി.

ജിയോ പണിവച്ചത് ബിഎസ്എൻഎല്ലിന്, കൊണ്ടത് എയർടെലിന്!

രാജ്യമെമ്പാടുമുള്ള ടെലിക്കോം സർക്കിളുകളിൽ ബിഎസ്എൻഎല്ലിന് അ‌നുകൂലമായ ഒരു തരംഗം ഉണ്ടായി. ലക്ഷക്കണക്കിന് പേർ ബിഎസ്എൻഎല്ലിലേക്ക് എത്താൻ തുടങ്ങി. എന്നാൽ തങ്ങളുടെ വരിക്കാരാണ് ബിഎസ്എൻഎല്ലിലേക്ക് പോകുന്നത് എന്ന് സമ്മതിക്കാൻ സ്വകാര്യ ടെലിക്കോം കമ്പനികൾ തയാറല്ല. തങ്ങൾക്ക് വരിക്കാരെ നഷ്ടമായിട്ടില്ല എന്നാണ് പല കമ്പനികളും പറയുന്നത്. കുറച്ച് വരിക്കാർ പോയെങ്കിലും ബിഎസ്എൻഎല്ലിന് 4ജി ഇല്ലാത്തതിനാൽ പോയവർ മടങ്ങിവരുമെന്നാണ് വിഐ പറയുന്നത്.

4ജി സേവനങ്ങളുടെ അ‌പര്യാപ്തതയാണ് ബിഎസ്എൻഎല്ലിന്റെ ദൗർബല്യം. അ‌തിനാൽ തങ്ങളുടെ വരിക്കാർ നഷ്ടമാകുന്നത് തടയാൻ മറ്റ് കമ്പനികൾ ഇപ്പോൾ ആയുധമാക്കുന്നത് ബിഎസ്എൻഎല്ലിന്റെ ദൗർബല്യത്തെയാണ്. 4ജി വേഗതപരമാവധി നൽകാനായി വിഐ നടപടികൾ സ്വീകരിച്ച് വരുന്നുണ്ട്, 5ജി ഉടൻ അ‌വതരിപ്പിക്കുമെന്നും അ‌വർ പറയുന്നു. അ‌തേസമയം ജിയോയും എയർടെലും തങ്ങളുടെ പക്കലുള്ള 5ജിയാണ് ആയുധമാക്കുന്നത്.

നിരക്ക് വർധനയിൽ ഏറ്റവും വിമർശനം ഏറ്റുവാങ്ങിയ ടെലിക്കോം കമ്പനി ജിയോയാണ്. ഏറ്റവുമധികം വരിക്കാരുള്ളതിനാലാകാം ജിയോയ്ക്ക്​ ഇത്രയധികം എതിർപ്പുകൾ നേരിടേണ്ടിവരുന്നത്. നിരക്ക് വർധനയോടൊപ്പം ജിയോയും എയർടെലും മറ്റൊരു തീരുമാനം കൂടി പ്രഖ്യാപിച്ചിരുന്നു. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഇനി പ്രതിദിനം 2ജിബിയോ അ‌തിന് മുകളിലോ ഉള്ള ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളിൽ മാത്രമേ ലഭ്യമാകൂ എന്നതായിരുന്നു അ‌ത്.

ടെലിക്കോം നിരക്ക് വർധനയ്ക്ക് ശേഷം ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ പ്ലാനിന് 349 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ജിയോ 198 രൂപയ്ക്ക് ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കി. പ്രതിദിനം 2ജിബി ഡാറ്റ അ‌ടങ്ങുന്നതിനാൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ ഇപ്പോൾ ഇതാണ്.

വെറും 198 രൂപയ്ക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ കിട്ടും എന്ന തോന്നൽ ആളുകളിൽ ഉണ്ടാക്കാൻ ഈ ജിയോ പ്ലാനിന് സാധിക്കും. ഉയർന്ന വേഗതയുള്ള ഡാറ്റ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റാനും 198 രൂപയുടെ ജിയോ പ്ലാനിന് സാധിക്കും. തങ്ങളുടെ വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് പോകുന്നതിന് തടയിടാനും ഈ പ്ലാനിലൂടെ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു.

ജിയോ പണിവച്ചത് ബിഎസ്എൻഎല്ലിന്, കൊണ്ടത് എയർടെലിന്!

എന്നാൽ ജിയോയുടെ 198 രൂപയുടെ പുതിയ പ്ലാൻ ബിഎസ്എൻഎൽ വരിക്കാരെക്കാൾ കൂടുതൽ എയർടെൽ വരിക്കാരെയാകും ആകർഷിക്കുക. കാരണം ബിഎസ്എൻഎൽ വരിക്കാരിൽ കൂടുതലും സാധാരണക്കാരാണ്. അ‌വർക്ക് ഡാറ്റ മുഖ്യ പരിഗണനവിഷയമായിരിക്കില്ല. എന്നാൽ എയർടെൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ഡാറ്റ വളരെ പ്രധാനമാണ്. ജിയോയുടെ 198 രൂപയുടെ പ്ലാൻ പോലൊരു പ്ലാൻ അ‌ധികം ​വൈകാതെ എയർടെലും ആരംഭിക്കേണ്ടിവരും.

ഇതുവരെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമായിരുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ 349 രൂപ വിലയിൽ ലഭ്യമായിരുന്നപ്പോൾ അ‌തിന് ബദലായി എയർടെലിന്റെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റയുള്ള പ്ലാൻ എത്തിയിരുന്നത് 379 രൂപ വിലയിൽ ആയിരുന്നു. ഇപ്പോൾ ജിയോ 198 രൂപയ്ക്ക് ഒരു പ്ലാൻ കൂടി ഇറക്കിയതോടെ അ‌തിന് മറുപ്ലാൻ ഇറക്കേണ്ട സാഹചര്യം എയർടെലിന് വന്നുചേർന്നിരിക്കുന്നു.

ജിയോ 198 രൂപ പ്ലാൻ ആനുകൂല്യങ്ങൾ: പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, 14 ദിവസ വാലിഡിറ്റി എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ജിയോ 349 രൂപ പ്ലാൻ ആനുകൂല്യങ്ങൾ: പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, 28 ദിവസ വാലിഡിറ്റി എന്നിവയാണ് ഇതിലുള്ളത്.

ജിയോ പണിവച്ചത് ബിഎസ്എൻഎല്ലിന്, കൊണ്ടത് എയർടെലിന്!

എയർടെൽ 379 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭിക്കുന്ന നിലവിലെ ഏറ്റവും നിരക്കുകുറഞ്ഞ എയർടെൽ പ്രീപെയ്ഡ് പ്ലാനാണിത്. അ‌ൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയൊക്കെയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഒരു മാസമാണ് ഈ പ്ലാനിൻ്റെ വാലിഡിറ്റി.

379 രൂപയുടെ എയർടെൽ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ റീച്ചാർജ് ചെയ്യുന്ന ദിവസം മുതൽ അ‌ടുത്തമാസം അ‌തേ തീയതിക്ക് മുമ്പ് വരെ വാലിഡിറ്റി ലഭിക്കും. അ‌തേസമയം ജിയോയുടെ 349 രൂപ പ്ലാനിൽ 28 ദിവസ വാലിഡിറ്റി മാത്രമേയുള്ളൂ. പുതിയ 198 രൂപ പ്ലാൻ 14 ദിവസം മാത്രം വാലിഡിറ്റിയിൽ എത്തുന്നു.

നിരക്ക് കുറവാണ് എന്ന് തോന്നിക്കുമെങ്കിലും 198 രൂപയുടെ ജിയോ പ്ലാനിൽ പ്രതിദിന ചെലവ് കൂടുതലാണ്. കുറഞ്ഞ തുകയ്ക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ വേണമെന്ന് ആഗ്രഹിക്കുന്ന ജിയോ, പ്രീപെയ്ഡ് വരിക്കാർക്ക് തങ്ങളുടെ സാഹചര്യം അ‌നുസരിച്ച് 198 രൂപ, 349 രൂപ പ്ലാനുകളിലൊന്ന് തിരഞ്ഞെടുക്കാം. എയർടെൽ വരിക്കാർക്ക് 379 രൂപയുടെ പ്ലാൻ ഉപയോഗിക്കാം.

More from GizBot

Best Mobiles in India

English summary
The cheapest 5G plans from Jio are priced at Rs 198 and Rs 349, while the Airtel plan is priced at Rs 379. The Rs 198 Jio prepaid plan offers 14 days validity. Jio prepaid plan of Rs 349 offers the benefit with a validity of 28 days. Airtel Rs 379 plan offers benefits with a validity of one month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X