Home
News

35100 രൂപ വിലയുള്ള ജെമിനി AI പ്രോ സബ്സ്ക്രിപ്ഷൻ ജിയോ വരിക്കാർക്ക് ഫ്രീ! അ‌ർഹത ആർക്കൊക്കെ, എങ്ങനെ കിട്ടും

ഇപ്പോൾ എഐ ​പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്ന സീസൺ ആണെന്ന് ആർക്കെങ്കിലും തോന്നിയാൽ തെറ്റുപറയാൻ പറ്റില്ല. കാരണം എയർടെലിനൊപ്പം പെർപ്ലെക്സിറ്റി പ്രോ സബ്സ്ക്രിപ്ഷൻ അ‌വതരിപ്പിക്കപ്പെട്ടു. ചാറ്റ്ജിപിടിയും ഇന്ത്യയിൽ സൗജന്യ സബ്സ്ക്രിപ്ഷൻ ഓഫർ പ്രഖ്യാപിച്ചു. ഇപ്പോൾ ഈ നിരയിലേക്ക് ഗൂഗിളും കടന്നിരിക്കുന്നു. ജിയോയും ഗൂഗിളും സംയുക്തമായി സഹകരിച്ചുകൊണ്ട് ഗൂഗിൾ ജെമിനി എഐ പ്രോ സബ്സ്ക്രിപ്ഷൻ ജി​യോ വരിക്കാർക്ക് സൗജന്യമായി ലഭ്യമാക്കുന്ന ഒരു പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. എന്നാൽ എല്ലാ ജിയോ വരിക്കാർക്കും ഈ ഓഫർ ലഭ്യമാകില്ല. അ‌തിനായി ചില നിബന്ധനകളും മാർഗനിർദേശങ്ങളുമൊക്കെയുണ്ട്. അ‌വ എന്താണ് എന്നും ഈ ഓഫറിനെക്കുറിച്ചും വിശദമായി പരിചയപ്പെടാം.

എയർടെൽ പെർപ്ലെക്സിറ്റി പ്രോ സബ്സ്ക്രിപ്ഷനിലൂടെ തങ്ങളുടെ വരിക്കാരെയും ഈ എഐ ​പ്ലാറ്റ്ഫോം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരെയും ഒരുപോലെ ​കൈയിലെടുത്തു. ഇപ്പോൾ എയർടെലിന്റെ മുഖ്യ എതിരാളിയായ ജിയോ സാക്ഷാൽ ഗൂഗിളിന്റെ ജെമിനി എഐ പ്രോ സബ്സ്ക്രിപ്ഷൻ തന്നെ സൗജന്യമായി അ‌വതരിപ്പിച്ചുകൊണ്ട് എതിരാളികളെ മാത്രമല്ല, ഇപ്പോൾ ഇന്ത്യക്കാരെയൊന്നാകെ ഞെട്ടിച്ചിരിക്കുന്നു.

35100 രൂപ വിലയുള്ള ജെമിനി AI പ്രോ സബ്സ്ക്രിപ്ഷൻ ജിയോ ഫ്രീ നൽകുന്നു

ദശലക്ഷക്കണക്കിന് യുവ ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് യാതൊരു അധിക ചെലവുമില്ലാതെ ഗൂഗിൾ ജെമിനി എഐ പ്രോ ലഭ്യമാക്കുന്ന ഓഫർ ജിയോ പ്രഖ്യാപിച്ചിരിക്കുന്നു. 18 മാസത്തേക്കുള്ള ഈ സബ്സ്ക്രിപ്ഷന് ഏകദേശം 35,100 രൂപ ചെലവ് വരും. ഈ 35100 രൂപ മൂല്യമുള്ള സബ്സ്ക്രിപ്ഷൻ ജിയോ സൗജന്യമായി നൽകുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്.

അ‌ർഹത

വരിക്കാരുടെ എണ്ണത്തിൽ ഉൾപ്പെടെ കുതിപ്പ് സൃഷ്ടിക്കാൻ, പ്രത്യേകിച്ച് യുവ തലമുറയെ ആകർഷിക്കാൻ ഈ ജെമിനി ഫ്രീ സബ്സ്ക്രിപ്ഷൻ ഓഫർ ജിയോയ്ക്ക് തുണയാകും എന്ന് കരുതപ്പെടുന്നു. എന്നാൽ ചില നിബന്ധനകളോടെയാണ് ഈ ഓഫർ ജിയോ അ‌വതരിപ്പിച്ചിരിക്കുന്നത്. അ‌തിലെ പ്രധാന നിബന്ധനയെന്നത് തുടക്കത്തിൽ 18 വയസ് മുതൽ 25 വയസ് വരെ പ്രായമുള്ള ജിയോ ഉപയോക്താക്കൾക്കാണ് ഈ ഓഫറിന് അ‌ർഹതയുണ്ടാകുക എന്നതാണ്.

35100 രൂപ വിലയുള്ള ജെമിനി AI പ്രോ സബ്സ്ക്രിപ്ഷൻ ജിയോ ഫ്രീ നൽകുന്നു

ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം ജിയോയുടെ 349 രൂപയോ അ‌തിന് മുകളിലോ ഉള്ള അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറുള്ള പ്ലാനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കാണ് ഈ ഓഫറിന് അ‌ർഹത ഉണ്ടാകുക. ഇങ്ങനെ ഒരു നിബന്ധന വച്ചതിലൂടെ കൂടുതൽ വില വരുന്ന 2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കാൻ ജിയോയ്ക്ക് സാധിക്കും.

അ‌തായത് ഈ ഓഫർ യുവതലമുറയിലെ കൂടുതൽ വരിക്കാരെ ആകർഷിക്കുക എന്നതിനൊപ്പം ജിയോയുടെ വരുമാന വർധനവിനും ഉപയോഗപ്പെടുത്താനാകും. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ഈ ജെമിനി എഐ​ പ്രോ സബ്സ്ക്രിപ്ഷൻ ഓഫറിന് അ‌ർഹത ഉണ്ടായിരിക്കും. പ്രീമിയം ഫീച്ചറുകളുടെ സമഗ്രമായ ഒരു സ്യൂട്ട് ജെമിനി എഐ പ്രോ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു.

ജെമിനി എഐ പ്രോ സബ്സ്ക്രിപ്ഷന്റെ പ്രധാന നേട്ടങ്ങൾ

കോഡിംഗ്, ക്രിയേറ്റീവ് ടാസ്‌ക്കുകൾ ഉൾപ്പെടെ ഗൂഗിളിന്റെ ഏറ്റവും ശക്തവും കഴിവുള്ളതുമായ ജെമിനി 2.5 പ്രോ എഐ മോഡലിലേക്ക് ഉയർന്ന ആക്‌സസ്. ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ ഡ്രൈവ്, ജിമെയിൽ എന്നിവയിലുടനീളം 2 TB ഏകീകൃത ക്ലൗഡ് സ്റ്റോറേജ്. മീഡിയ സൃഷ്ടിക്കുന്നതിന് ശക്തമായ മോഡലുകൾ ഉപയോഗിക്കാൻ അ‌ഡ്വാൻസ്ഡ് AI കണ്ടന്റ് ജനറേഷൻ പിന്തുണ.

35100 രൂപ വിലയുള്ള ജെമിനി AI പ്രോ സബ്സ്ക്രിപ്ഷൻ ജിയോ ഫ്രീ നൽകുന്നു

അ‌ഡ്വാൻസ്ഡ് AI കണ്ടന്റ് ജനറേഷനിൽ ലഭ്യമാകുന്ന സേവനങ്ങൾ

Veo 3.1, നാനോ ബനാന, സ്പെഷ​ലൈസ്ഡ് ക്രിയേറ്റീവ് ടാസ്കുകൾക്കായി ഫ്ലോ, വിസ്ക് തുടങ്ങിയ മോഡലുകൾ ഉപയോഗിച്ചുള്ള AI വീഡിയോ & ഇമേജ് ജനറേഷൻ. ഗൂഗിൾ വർക്ക് സ്പേസിൽ കൂടുതൽ പ്രൊഡ്ക്ടിവിറ്റി: Gmail, Docs, Vids പോലുള്ള ജനപ്രിയ ഗൂഗിൾ ആപ്പുകളിലേക്ക് നേരിട്ട് സംയോജിപ്പിച്ച്, ഇമെയിലുകൾ ഡ്രാഫ്റ്റ് ചെയ്യുന്നതിനും, ഡോക്യുമെന്റുകൾ സംഗ്രഹിക്കുന്നതിനും, വീഡിയോ കണ്ടന്റ് സൃഷ്ടിക്കുന്നതിനും ജെമിനി ഉപയോഗിക്കാനുള്ള സൗകര്യം. AI ക്രെഡിറ്റ്സ്: തീവ്രമായ ജോലികൾക്കായി ഉപയോഗിക്കുന്നതിന് 1,000 പ്രതിമാസ AI ക്രെഡിറ്റ്സ്.

ഗൂഗിൾ ജെമിനി ഓഫർ ആക്ടിവേറ്റ് ചെയ്യാനുള്ള നടപടികൾ

  • Step 1: ആദ്യം ​മൈജിയോ ആപ്പിലേക്ക് പോവുക. തുടർന്ന് ആപ്പ് ഓപ്പൺ ചെയ്ത് അ‌ക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
  • Step 2: ഓഫർ സെലക്ട് ചെയ്യുക. അ‌തിനായി ഹോം സ്ക്രീനിന്റെ മുകളിലുള്ള ഗൂഗിൾ ജെമിനി ഓഫർ ബാനർ കണ്ടെത്തുക.
  • Step 3: ഓഫർ ക്ലെയിം ചെയ്യുക. അ‌തിനായി ബാനറിൽ ടാപ് ചെയ്ത ശേഷം ജിമെയിൽ ഐഡി ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ശേഷം സബ്സ്ക്രിപ്ഷൻ ക്ലെയിം ചെയ്യുക.

More from GizBot

Best Mobiles in India

English summary
Jio has announced an 18-month free Gemini AI Pro subscription offer. Initially, this benefit will be available to users between the ages of 18 and 25. Users using Jio's unlimited 5G data plans of Rs 349 and above will be eligible for this offer. Eligible Jio users can easily activate this offer through the MyJio app.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X