ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ 20 ശതമാനം ക്യാഷ്ബാക്ക്

|

അടുത്തിടെ ജിയോ തങ്ങളുടെ പ്രീപെയ്ഡ് നിരക്കുകൾ കൂട്ടിയിരുന്നു. പ്രീപെയ്ഡ് പ്ലാനുകൾക്ക് 20 ശതമാനം വരെയാണ് നിരക്ക് ഉയർത്തിയത്. ഇപ്പോഴിതാ വിവിധ പ്രീപെയ്ഡ് പ്ലാനുകളിൽ ക്യാഷ്ബാക്ക് ഓഫറുകളും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. അതും 20 ശതമാനം വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ക്യാഷ്ബാക്കുകൾ. 299 രൂപ മുതൽ ആരംഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളിലാണ് ക്യാഷ്ബാക്ക് ഓഫറുകൾ കൊണ്ട് വന്നിരിക്കുന്നത്. റീചാർജ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ ഉപയോക്താക്കൾക്ക് ക്യാഷ്ബാക്ക് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഉപയോക്താക്കളുടെ അക്കൌണ്ടുകളിലേക്ക് ഓഫർ തുക ക്രെഡിറ്റ് ആകുമെന്നാണ് വാഗ്ദാനം.

 

ക്യാഷ്ബാക്ക്

20 ശതമാനം ക്യാഷ്ബാക്ക് ഓഫറിനേപ്പറ്റി പറഞ്ഞ സ്ഥിതിക്ക് ഇനി ഇത് ഏതൊക്കെ പ്ലാനുകളിൽ ലഭ്യമാകുമെന്നും നോക്കാം. അടുത്തിടെ കമ്പനി തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകൾ പുതുക്കിയതായി അറിയാമല്ലോ. ഇങ്ങനെ നിരക്ക് പുതുക്കിയ വിവിധ പ്ലാനുകളിലാണ് പുതിയ ഓഫർ ലഭിക്കുന്നത്. 299, 666, 719 എന്നീ നിരക്കുകളിലുള്ള പ്ലാനുകളിലാണ് ക്യാഷ്ബാക്ക് ഓഫർ ലഭ്യമാകുക. ഈ വർഷം ആദ്യവും ജിയോ ഇത്തരത്തിൽ ക്യാഷ്ബാക്ക് ഓഫർ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ വീണ്ടും, പുതുക്കിയ പ്ലാനുകൾക്ക് ഒപ്പവും ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

രൂകോളറിൽ നിന്നും ഫോൺ നമ്പർ അൺലിസ്റ്റ് ചെയ്യാൻരൂകോളറിൽ നിന്നും ഫോൺ നമ്പർ അൺലിസ്റ്റ് ചെയ്യാൻ

റീചാർജ്

299, 666, 719 എന്നീ നിരക്കുകളിലുള്ള പ്ലാനുകൾക്ക് മുമ്പ് 249 രൂപ, 555 രൂപ, 599 രൂപ എന്നിങ്ങനെയായിരുന്നു വില ഇടാക്കിയിരുന്നത്. ഈ ഓഫറുകൾ തിരഞ്ഞെടുക്കുന്ന ജിയോ ഉപയോക്താക്കൾക്ക് 200 രൂപ വരെ ക്യാഷ്ബാക്കിന് അർഹതയുണ്ട്. റീചാർജ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ക്യാഷ്ബാക്ക് ക്രെഡിറ്റ് ചെയ്യുമെന്നാണ് ജിയോ പറയുന്നത്. റിലയൻസ് റീട്ടെയിൽ ചാനലുകൾ വഴിയും ജിയോ റീചാർജ്, ജിയോമാർട്ട്, റിലയൻസ് സ്മാർട്ട്, അജിയോ, റിലയൻസ് ട്രെൻഡ്‌സ്, റിലയൻസ് ഡിജിറ്റൽ, നെറ്റ്‌മെഡ്‌സ് എന്നിവ ഉൾപ്പെടെയുള്ള സ്റ്റോറുകൾ വഴിയും ഉപയോക്താക്കൾക്ക് ക്യാഷ്ബാക്ക് ലഭിക്കും.

ജിയോ
 

ജിയോയുടെ 20 ശതമാനം ക്യാഷ്ബാക്ക് ഓഫർ 299 രൂപ, 666 രൂപ, 719 രൂപ വിലയുള്ള പുതുക്കിയ നിരക്കുകൾക്കൊപ്പമാണ് ലഭ്യമാക്കുന്നത് എന്ന് പറഞ്ഞല്ലോ. 299 രൂപ പ്ലാൻ പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഒപ്പം പ്രതിദിനം 2 ജിബി ഡാറ്റയും നൽകും. വിവിധങ്ങളായ ജിയോ ആപ്പുകളിലേക്കും പ്ലാൻ ആക്‌സസ് നൽകുന്നു. 28 ദിവസമാണ് 299 രൂപ പ്ലാനിന്റെ വാലിഡിറ്റി. 666 രൂപ വിലയുള്ള അടുത്ത പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസ് എന്നിവയും നൽകുന്നു. 84 ദിവസമാണ് പ്ലാനിന് കമ്പനി നൽകിയിരിക്കുന്ന വാലിഡിറ്റി. 719 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും അൺലിമിറ്റഡ് കോളുകളും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയുണ്ട് കൂടാതെ ജിയോ ആപ്പുകളിലേക്ക് ആക്‌സസ് നൽകുന്നു. ഈ പ്ലാനുകളിൽ ഉപയോക്താക്കൾക്ക് 144 രൂപ വരെ ക്യാഷ്ബാക്ക് മൂല്യത്തിന് അർഹതയുണ്ട്.

സ്റ്റാറ്റസ് അൺഡൂ; പുതിയ ഫീച്ചർ പരീക്ഷിച്ച് വാട്സ്ആപ്പ്സ്റ്റാറ്റസ് അൺഡൂ; പുതിയ ഫീച്ചർ പരീക്ഷിച്ച് വാട്സ്ആപ്പ്

വാലിഡിറ്റി

719 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് പുറമെ 84 ദിവസം വാലിഡിറ്റിയുള്ള 1,199 രൂപയുടെ പ്രീപെയ്ഡ് പ്ലാനും ജിയോ നൽകുന്നു. പ്ലാൻ പ്രതിദിനം 3 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭ്യമാക്കുന്നു. ജിയോ ആപ്പുകളിലേക്ക് ആക്‌സസും 1,199 രൂപയുടെ പ്ലാനിൽ ലഭ്യമാണ്. 84 ദിവസത്തേക്ക് 1.5 ജിബി പ്രതിദിന ഡാറ്റ നൽകുന്ന 666 രൂപ വിലയുള്ള മറ്റൊരു പ്ലാൻ ജിയോയിലുണ്ട്. ഇത് ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസിനൊപ്പം അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും നൽകുന്നു.

അൺലിമിറ്റഡ്

ജിയോയുടെ 329 രൂപയും 555 രൂപയും വിലയുള്ള പ്ലാനുകൾ യഥാക്രമം 395 രൂപയായും 666 രൂപയായും ഉയർത്തിയിരിക്കുകയാണ്. രണ്ട് പ്ലാനുകളും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുമ്പോൾ, ഡാറ്റാ ലഭ്യതയിൽ വ്യത്യാസമുണ്ട്. ഒന്ന് 6 ജിബി ഡാറ്റയും രണ്ടാമതത്തേത് 1.5 ജിബി പ്രതിദിന ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. അതേസമയം, 499 രൂപ, 666 രൂപ, 888 രൂപ എന്നീ നിരക്കുകളിൽ 3 ജിബി പ്രതിദിന ഡാറ്റയും ഡിസ്നി + ഹോട്ട്‌സ്റ്റാർ ആനുകൂല്യവും ലഭിച്ചിരുന്ന പ്രീപെയ്ഡ് പ്ലാനുകളും ജിയോ നിർത്തലാക്കി, പുതുക്കിയ 3 ജിബി പ്രതിദിന ഡാറ്റ പ്ലാനുകൾ പ്രഖ്യാപന സമയത്ത് ജിയോ പുറത്തിറക്കിയ കൂടിയ താരിഫ് പട്ടികയുടെ ഭാഗമല്ല.

സ്റ്റാറ്റസ് അൺഡൂ; പുതിയ ഫീച്ചർ പരീക്ഷിച്ച് വാട്സ്ആപ്പ്സ്റ്റാറ്റസ് അൺഡൂ; പുതിയ ഫീച്ചർ പരീക്ഷിച്ച് വാട്സ്ആപ്പ്

ഡിസ്നി

നാല് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ജിയോ ഇപ്പോൾ പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകളുടെ വില 419 രൂപ, 601 രൂപ, 1199 രൂപ, 4199 രൂപ എന്നിങ്ങനെയാണ്. 419 രൂപ, 601 രൂപ പ്ലാനുകൾ അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസ് എന്നിവയ്‌ക്കൊപ്പം 28 ദിവസത്തെ വാലിഡിറ്റി നൽകുന്നു. 601 രൂപ പ്ലാൻ ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ മൊബൈൽ ആനുകൂല്യത്തോടെയാണ് വരുന്നത്. ഈ പ്ലാനിൽ 6 ജിബി അധിക ഡാറ്റയും ലഭിക്കും.

എയർടെൽ

സെപ്റ്റംബർ മാസത്തിൽ മാത്രം 1.9 കോടി വരിക്കാരെയാണ് റിലയൻസ് ജിയോയ്ക്ക് നഷ്ടമായിരിക്കുന്നത്. രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് എയർടെൽ. എയർടെലിന് ഇതേ സമയം വലിയ നേട്ടവും ഉണ്ടാക്കാനായി. സെപ്റ്റംബറിൽ മാത്രം കമ്പനിയ്ക്ക് 2.74 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചു. വോഡഫോൺ ഐഡിയയ്ക്ക് 10.77 ലക്ഷം വരിക്കാരെ നഷ്ടമാകുകയും ചെയ്തു. സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ അനുസരിച്ച് 89.99 ശതമാനമാണ് സ്വകാര്യ ടെലിക്കോം സേവന ദാതാക്കളുടെ വിപണി വിഹിതം. പൊതുമേഖലാ കമ്പനികൾ ആയ ബിഎസ്എൻഎലിന്റെയും എംടിഎൻഎലിന്റെയും വിപണി വിഹിതം 10.01 ശതമാനവും.

ഉപ്പ് തരിയോളം പോന്നൊരു ക്യാമറയുമായി ഗവേഷകർ ; സ്മാർട്ട്ഫോൺ ക്യാമറകളുടെ ഭാവിയെന്ന് വാദം

Best Mobiles in India

English summary
Recently, Jio increased the rates for their prepaid plans by up to 20%. The company has now announced 20% cashback offers on various prepaid plans. Cashback offers are available on prepaid plans starting from Rs 299.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X