Home
News

സൗജന്യ 5ജിയുടെ കാലം അ‌വസാനിക്കുന്നു; ജിയോ 5ജി പ്ലാനുകൾ ഡിസംബറിൽ എത്തും, എയർ​ഫൈബർ സെപ്റ്റംബർ 19നും

ജിയോ 5G-യുടെ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ‍് ചെയർമാൻ മുകേഷ് അംബാനി. ഇന്ന് ചേർന്ന 46-ാമത് RL AGM ഇവന്റിൽ ആയിരുന്നു അംബാനിയുടെ പുതിയ പ്രഖ്യാപനം. ജിയോയുടെ 5ജി പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഡിസംബറോടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും എന്ന് അംബാനി അറിയിച്ചു.

ഇതിന് പുറമെ വയർലെസ് ഇന്റർനെറ്റ് സേവനമായ ജിയോ എയർഫൈബർ സെപ്തംബർ 19-ന് ആരംഭിക്കുമെന്നും ഇദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ജിയോ രാജ്യത്ത് 5ജി അവതരിപ്പിച്ചത്. 2023 ഡിസംബർ അവസാനത്തോടെ ഇന്ത്യയിലുടനീളം 5ജി നെറ്റ്‌വർക്ക് ലഭ്യമാക്കും എന്നാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ കണക്കിൽ നഗരങ്ങളിൽ 96 ശതമാനവും 5ജി അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഇവർ അവകാശപ്പെടുന്നു. ബാക്കിയിടങ്ങളിൽ ഈ വർഷം അവസാനത്തോടെ 5ജി സേവനം അവതരിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

സൗജന്യ 5ജിയുടെ കാലം അ‌വസാനിക്കുന്നു; ജിയോ 5ജി പ്ലാനുകൾ ഡിസംബറിൽ എത്തും

ഈ വർഷം അവസാനം തന്നെ 5ജി പ്ലാനുകൾ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. "ഈ വർഷം ഡിസംബർ മുതൽ, രാജ്യത്തുടനീളമുള്ള ജിയോ 5G ബ്രോഡ്‌ബാൻഡ് കണക്ഷനുള്ള എല്ലാ ആവശ്യങ്ങളും ഉടനടി നിറവേറ്റാൻ ഞങ്ങൾക്ക് കഴിയും," എന്നായിരുന്നു അംബാനിയുടെ വാക്കുകൾ. ഉപഭോക്താക്കൾക്ക് താങ്ങാനാകുന്ന നിരക്കിൽ ആയിരിക്കും ജിയോയുടെ 5ജി പ്ലാനുകൾ എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇതിനെക്കുറിച്ച് വിശദമാക്കാൻ ഇദ്ദേഹം തയ്യാറായില്ല.

നിലവിൽ രാജ്യത്ത് ഉപയോ​ഗിക്കുന്ന 5ജി സേവനങ്ങളിൽ 85 ശതമാനവും ജിയോയുടെ നെറ്റ്വർക്കിന്റെ ഭാ​ഗമാണെന്നും ഓരോ 10 സെക്കൻഡിലും ഒരു പുതിയ 5ജി സെൽ പുതിയതായി ചേർക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ മാസത്തോടെ ഒരു ദശലക്ഷം പ്രവർത്തനക്ഷമമായ 5ജി സെല്ലുകൾ ഉണ്ടാക്കിയെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന് പുറമെ 4ജി സേവനം ഉപയോ​ഗിക്കുന്ന ഉപഭോക്താക്കൾക്ക് അധിക ചിലവ് ഇല്ലാതെ തന്നെ 5ജിയിലേക്ക് മാറാനുള്ള അവസാരം ഉണ്ടാക്കിയെടുക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

സൗജന്യ 5ജിയുടെ കാലം അ‌വസാനിക്കുന്നു; ജിയോ 5ജി പ്ലാനുകൾ ഡിസംബറിൽ എത്തും

ജിയോ ആഭ്യന്തരമായി വികസിപ്പിച്ച 5G സ്റ്റാക്കിനെ ആശ്രയിച്ചാണ് നിലവിലെ ജിയോ 5G റോൾഔട്ട് പ്രവർത്തിക്കുന്നത്. ഇത് ജിയോക്ക് അവകാശപ്പെടാനുള്ള സാങ്കേതിക കണ്ടുപിടിത്തതിന്റെ മികവാണെന്നും മുകേഷ് അംബാനി വാദിക്കുന്നു. രാജ്യവ്യാപകമായി 5G ഉപകരണങ്ങളുടെ ലഭ്യതയും അവലംബവും ഉറപ്പാക്കുന്ന കണക്റ്റിവിറ്റി മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്കെല്ലാമായി ജിയോ ഒരു ഇക്കോസിസ്റ്റം തന്നെ നിർമ്മിച്ചെടുത്തിട്ടുണ്ട്. നിലവിൽ ഇത്തരത്തിൽ ഒരു ഇക്കോ സിസ്റ്റം രാജ്യത്ത് ജിയോയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്.

അതേ സമയം ചടങ്ങിൽ ജിയോ ഫൈബർ അവതരിപ്പിക്കുന്ന തിയതിയും അംബാനി പുറത്തുവിട്ടു. സെപ്തംബർ 19 ന് നടക്കുന്ന ഗണേശ ചതുർത്ഥിയോടനുബന്ധിച്ചായിരിക്കും ഈ സേവനം ജിയോ ഉപഭോക്താക്കൾക്ക് മുന്നിൽ എത്തിക്കുക. "ജിയോ ഫൈബർ ഉപയോഗിച്ച്, പ്രതിദിനം 1.5 ലക്ഷം വരെ കണക്ഷനുകൾ ഉപയോഗിച്ച് ഈ വിപുലീകരണം ഞങ്ങൾക്ക് സൂപ്പർചാർജ് ചെയ്യാൻ കഴിയും" എന്നായിരുന്നു അംബാനിയുടെ വാക്കുകൾ. ഇത് ഉപയോഗിക്കപ്പെടാത്ത ഇന്ത്യൻ ഹോം സെഗ്മെന്റിലെ വരുമാന വളർച്ചയ്ക്ക് വഴിയൊരുക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

ജിയോ എയർഫൈബർ എത്തുന്നതോടെ കമ്പനിക്ക് പ്രതിദിനം 150,000 കണക്ഷനുകൾ വരെ വാഗ്ദാനം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200 ദശലക്ഷത്തിലധികം കുടുംബങ്ങളിലേക്ക് ഈ സേവനം എത്തിക്കാനായി ഞങ്ങൾ പ്രവർത്തിക്കുമെന്നും ഇദ്ദേഹം പറയുന്നു. രാജ്യത്തെ ഓരോ കുടുംബത്തിന്റെയും അവിഭാജ്യ ഘടകമായി മാറാൻ ജിയോ ഫൈബറിനും, ജിയോ എയർ ഫൈബറിനും സാധിക്കുമെന്ന് ജിയോയുടെ ചെയർമാൻ ആകാശ് അംബാനി തന്റെ പ്രസം​ഗത്തിൽ പറഞ്ഞു.

ജിയോ എയർ ഫൈബറിന്റെ സേവനത്തിനായി ഉപഭോക്താക്കൾക്ക് എങ്ങനെ രജിസ്റ്റർ ചെയ്യാം എന്ന് പരിശോധിക്കാം. ഇതിനായി ആദ്യമായി ഉപഭോക്താക്കൾ മൈ ജിയോ ആപ്പിലോ അല്ലെങ്കിൽ ജിയോ ഡോട്ട് കോം എന്ന ഔദ്യോ​ഗിക വെബ്സൈറ്റോ സന്ദർശിക്കണം. ഇതിന് ശേഷം ഇവർ ആവിശ്യപ്പെടുന്ന സ്ഥലത്ത് നിങ്ങളുടെ വീട്, ഓഫീസ് അഡ്രസ് നൽകേണ്ടതാണ്. ഇതിന്റെ സഹായത്താൽ കമ്പനി നെറ്റ്വർക്ക് ലഭ്യത പരിശോധിക്കുകയും ഇതിന് ശേഷം നിങ്ങളെ ബന്ധപ്പെടുകയും ചെയ്യുന്നതാണ്.

More from GizBot

Best Mobiles in India

English summary
With the arrival of Jio AirFiber, the company is expected to be able to offer up to 150,000 connections per day. We will work to bring this service to more than 200 million families in the next three years, he said. Akash Ambani, chairman of Jio, said that Jio Air Fiber can become an integral part of every family in the country.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X