മാമനോടൊന്നും തോന്നല്ലേ..! റീച്ചാർജ് നിരക്ക് കൂട്ടിയ അംബാനിയുടെ നിരക്ക് കുറഞ്ഞ 3 പ്ലാനുകൾ
റീച്ചാർജ് നിരക്ക് വർധനയ്ക്ക് മുൻപ് ജിയോ വരിക്കാരെ ആവോളം സന്തോഷിപ്പിച്ച കിടിലൻ റീച്ചാർജ് പ്ലാനുകളായിരുന്നു വാല്യൂ പ്രീപെയ്ഡ് പ്ലാനുകളിൽ ഉണ്ടായിരുന്നത്. 155 രൂപ, 395 രൂപ, 1559 രൂപ എന്നീ നിരക്കുകളിൽ മൂന്ന് വാല്യൂ പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോയ്ക്ക് ഉണ്ടായിരുന്നത്. ഇതിൽ 155 രൂപയുടേത് ഒഴികെയുള്ള മറ്റ് രണ്ട് പ്ലാനുകളും അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ സഹിതമാണ് ലഭ്യമായിരുന്നത്. ജിയോ വാല്യൂ പ്രീപെയ്ഡ് പ്ലാനുകളുടെ ഒരു പ്രത്യേകത അവ കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു എന്നതാണ്. അൺലിമിറ്റഡ് കോളിങ് സൗകര്യം സഹിതമാണ് ഈ പ്ലാനുകൾ എത്താറുള്ളത്.
എന്നാൽ ജിയോയുടെ വാല്യൂ പ്രീപെയ്ഡ് പ്ലാനുകളിൽ ഡാറ്റയുടെ അളവ് വളരെ കുറവായിരുന്നു. അത്യാവശ്യം ഡാറ്റ ഉപയോഗങ്ങൾക്കായി ചെറിയ അളവിൽ ബൾക്ക് ഡാറ്റ മാത്രമാണ് ലഭിക്കുക. എന്നാൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമായിരുന്നു എന്നതിനാൽ ഡാറ്റയെപ്പറ്റി മുൻപ് വിഷമിക്കേണ്ട ആവശ്യമേയില്ലായിരുന്നു. അതിനാൽ 5ജി ഫോൺ ഉള്ളവർക്ക് ജിയോയുടെ 395, 1559 പ്ലാനുകൾ ലോട്ടറിയായിരുന്നു.

ജിയോയുടെ പ്രമുഖ പ്ലാനുകൾ പലതും ഉയർന്ന പ്രതിദിന ഡാറ്റയോടെ ലഭ്യമാണെങ്കിലും അവയ്ക്ക് ഡാറ്റയുടെ അളവിന് അനുസരിച്ച് നിരക്ക് കൂടുമായിരുന്നു. എന്നാൽ ജിയോയുടെ വാല്യൂ പ്രീപെയ്ഡ് പ്ലാനുകൾ അത്തരം ഡെയ്ലി ഡാറ്റ പ്ലാനുകളെക്കാൾ ഏറെ ലാഭകരമായിരുന്നു എന്നതാണ് സത്യം. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഉള്ളതിനാൽ ഇഷ്ടംപോലെ ഡാറ്റ കിട്ടും, കുറഞ്ഞ നിരക്കിൽ വാലിഡിറ്റിയും കോളിങ്ങും കിട്ടും.
ഏറെ ലാഭകരമായതിനാൽ തന്നെ 5ജി ഫോണുണ്ടായിരുന്ന ജിയോ വരിക്കാരിൽ പലരും ഉപയോഗിച്ചിരുന്നത് ജിയോ വാല്യൂ പ്രീപെയ്ഡ് പ്ലാനുകളാണ്. എന്നാൽ നിരക്ക് വർധന പ്രഖ്യാപിച്ചതിന് പിന്നാലെ ജിയോ ആദ്യം ചെയ്തത് ഈ വാല്യൂ പ്രീപെയ്ഡ് പ്ലാനുകൾ പിൻവലിക്കുക എന്നതാണ്. കാരണം മുൻകൂട്ടി റീച്ചാർജ് ചെയ്യാനുള്ള സൗകര്യം ഉള്ളതിനാൽ ആളുകൾ ഈ വാല്യൂ പ്രീപെയ്ഡ് പ്ലാനുകൾ കൂടുതൽ ഉപയോഗിച്ചാൽ അത് കമ്പനിക്ക് നഷ്ടമാണ്.

എന്തായാലും ജൂലൈ 3 ന് പുതിയ നിരക്കുകൾ നിലവിൽ വന്നതിന് പിന്നാലെ ജിയോ വാല്യൂ പ്രീപെയ്ഡ് പ്ലാനുകൾ പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ച് വന്നിട്ടുണ്ട്. എന്നാൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഈ പ്ലാനുകളിൽ ഇപ്പോൾ ലഭ്യമല്ല എന്നതാണ് ഉപയോക്താക്കൾക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടി.
അധികം ഡാറ്റ ആവശ്യങ്ങൾ ഇല്ലാത്ത ജിയോ വരിക്കാർക്ക് കുറഞ്ഞ ചെലവിൽ വാലിഡിറ്റിയും കോളിങ് സൗകര്യവും ലഭ്യമാകാൻ ജിയോ വാല്യൂ പ്രീപെയ്ഡ് പ്ലാനുകൾ സഹായിക്കും. പുതിയ ജിയോ വാല്യൂ പ്ലാനുകൾ 189 രൂപ, 479 രൂപ, 1899 രൂപ നിരക്കുകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
189 രൂപയുടെ ജിയോ വാല്യൂ പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റി, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2 ജിബി ഡാറ്റ 300 എസ്എംഎസ് എന്നിവയാണ് ഈ ജിയോ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അധിക ആനുകൂല്യമായി ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയവയിലേക്കുള്ള ആക്സസും ലഭ്യമാകും.

479 രൂപയുടെ ജിയോ വാല്യൂ പ്ലാൻ: 84 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകും. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ആകെ 6 ജിബി ഡാറ്റ, 1000 എസ്എംഎസ് എന്നിവയാണ് ഇതിൽ പ്രധാനമായും ലഭിക്കുക. അൺലിമിറ്റഡ് 5ജി ഓഫർ ഇതിലില്ല. അധിക ആനുകൂല്യമായി ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് ലഭ്യമാക്കിയിട്ടുണ്ട്.
1899 രൂപയുടെ ജിയോ പ്ലാൻ: 336 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് ഈ ജിയോ പ്ലാൻ എത്തുന്നത്. അതായത് ഏകദേശം ഒരു വർഷത്തിനടുത്ത് വാലിഡിറ്റി ഈ പ്ലാനിൽ ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ആകെ 24ജിബി ഡാറ്റ, 3600 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭിക്കും. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നീ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഉണ്ട്.


Click it and Unblock the Notifications








