Home
News

അംബാനി വീണ്ടും സൗജന്യ ഓഫർ ഇറക്കുന്നു! ജിയോ ഉപയോക്താക്കൾക്ക് 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭിക്കും

ജിയോ ഉപയോക്താക്കൾക്ക് അവരുടെ എല്ലാ ഫോട്ടോകളും വീഡിയോകളും ഡോക്യുമെൻ്റുകളും മറ്റെല്ലാ ഡിജിറ്റൽ കണ്ടന്റുകളും ഡാറ്റയും സുരക്ഷിതമായി സേവ് ചെയ്യാനും ആക്‌സസ് ചെയ്യാനും 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭിക്കും എന്ന് മുകേഷ് അംബാനി ഇന്ന് പ്രഖ്യാപിച്ചു. കൂടുതൽ മെമ്മറി ആവശ്യം ഉള്ളവർക്ക് വിപണിയിൽ ഏറ്റവും താങ്ങാനാവുന്ന വിലയിൽ ഉള്ള പ്ലാനുകൾ ഉണ്ടാകും എന്നും അദ്ദേഹം കൂട്ടി ചേർത്തു. ഈ വർഷം ദീപാവലി മുതൽ ജിയോ എഐ ക്ലൗഡ് വെൽക്കം ഓഫർ ആരംഭിക്കാൻ ജിയോ പദ്ധതിയിടുന്നുണ്ട്.

ക്ലൗഡ് ഡാറ്റ സ്റ്റോറേജും ഡാറ്റാ-പവർ എഐ സേവനങ്ങളും എല്ലായിടത്തും എല്ലാവർക്കും ലഭ്യമാകുന്ന രീതിയിൽ താങ്ങാൻ ആകുന്ന വിലയിൽ കൊണ്ടുവരാൻ ആണ് കമ്പനി ശ്രമിക്കുന്നത്. എന്താണ് ജിയോ എഐ ക്ലൗഡ് വെൽകം ഓഫറും ലോഞ്ച് തീയതിയും എന്നാണെന്ന് നോക്കാം. ഈ വർഷം ദീപാവലി മുതൽ ജിയോ എഐ-ക്ലൗഡ് വെൽക്കം ഓഫർ അവതരിപ്പിക്കാൻ കമ്പനികൾ പദ്ധതിയിടുന്നതായും മുകേഷ് അംബാനി അറിയിച്ചു.

ജിയോ ഉപയോക്താക്കൾക്ക് 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭിക്കും

ക്ലൗഡ് ഡാറ്റ സ്റ്റോറേജ്ജും ഡാറ്റാ-പവർ എഐ സേവനങ്ങളും എല്ലായിടത്തും എല്ലാവർക്കും ലഭ്യമാകുന്ന ശക്തവും താങ്ങാനാവുന്നതുമായ ഒരു പരിഹാരം കൊണ്ടുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. എഐയുടെ പിറവി മനുഷ്യർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള അവസരങ്ങൾ സൃഷ്ഠിക്കുന്നു എന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ AGMൽ മുകേഷ് അംബാനി പറയുന്നു.

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വളർച്ചാ എഞ്ചിനുകളിൽ ഒന്നാണ്. ഒരു ക്യാരേജിന് അപ്പുറം ഇത് ഏറ്റവും തിളക്കമുള്ള വിളക്കുമാടമായി തുടരുമെന്ന് റിലയൻസ് എജിഎമ്മിൽ മുകേഷ് അംബാനി പറഞ്ഞു."റിലയൻസ് ഇപ്പോൾ സാങ്കേതിക വിദ്യയുടെ ​​നിർമ്മാതാവായി മാറിയിരിക്കുന്നു. ഒരു ഡീപ്ടെക് കമ്പനിയായി രൂപാന്തരപ്പെടുന്നു," കമ്പനി എജിഎമ്മിൽ മുകേഷ് അംബാനി പറഞ്ഞു.

ഇന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്ന 5ജി റേഡിയോ സെല്ലുകളിൽ 85 ശതമാനവും ജിയോയുടേത് ആണെന്നും 5ജി ഡാർക്ക് എന്നതിൽ നിന്ന് 5ജി ബ്രൈറ്റ് ആക്കി ഇന്ത്യയെ മാറ്റാനും ലോകത്തെ ഏറ്റവും നൂതനമായ 5ജി നെറ്റ്‌വർക്കുകളിൽ ഒന്ന് സൃഷ്ടിക്കാനും ജിയോയ്ക്ക് കഴിഞ്ഞു എന്നും അംബാനി പറഞ്ഞു.

റിലയൻസ് യോഗത്തിൽ എഐയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മുകേഷ് അംബാനി തങ്ങളുടെ എഐ ടൂളുകളുടെ സ്യൂട്ടായ ജിയോ ബ്രെയിൻ കൂടുതൽ മികച്ച രീതിയിൽ അ‌വതരിപ്പിക്കുമെന്ന് വ്യക്തമാക്കി. "ജിയോ സേവനങ്ങളിൽ ഉടനീളം എഐയുടെ സേവനം ലഭ്യമാക്കാൻ ജിയോ ബ്രെയിൻ ലക്ഷ്യമിടുന്നു. എഐ മുന്നേറ്റ രംഗത്ത് ജിയോയുടെ പേര് പതിപ്പിക്കാൻ ജിയോ ബ്രെയിൻ എഐ പ്ലാറ്റ്ഫോമിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്" എന്നാണ് മുകേഷ് അംബാനി ജിയോ ബ്രെയിനിനെ കുറിച്ച് പറഞ്ഞത്.

ജിയോയുടെ വാർഷിക യോഗത്തിൽ ഏത് കോളും സംഗ്രഹിക്കാനും ഇഷ്ടമുള്ള ഭാഷയിലേക്ക് ട്രാൻസലേറ്റ് ചെയ്യാനും കഴിയുന്ന ജിയോ ഫോൺ കോൾ എഐ ഫീച്ചർ പ്രഖ്യാപിച്ചു. ജിയോ ക്ലൗഡിൽ ഏത് കോളും റെക്കോർഡ് ചെയ്യാനും സേവ് ചെയ്യാനും അത് ഓട്ടോമാറ്റിക്കായി ട്രാൻസ്ക്രൈബ് ചെയ്യാനും ഈ ഫീച്ചറിന് കഴിയും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Mukesh Ambani today announced that Jio users will get up to 100 GB of free cloud storage to securely save and access all their photos, videos, documents and all other digital content and data. Those who need more memory will have the most affordable plans in the market, he added. Jio plans to launch the Jio AI Cloud Welcome Offer from Diwali this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X