Home
News

റിലയൻസ് ഡിജിറ്റലിലും ജിയോമാർട്ടിലും ഐഫോൺ 15ന് പ്രത്യേക ഓഫറുമായി ജിയോ; ആനുകൂല്യം 6 മാസത്തേക്ക്

ഐഫോൺ 15 സീരീസ് വിൽപ്പന ഇപ്പോൾ ലോകമെങ്ങും പൊടിപൊടിക്കുകയാണ്. നിരവധി ഇന്ത്യക്കാരും ഐഫോൺ വാങ്ങാനുള്ള പരക്കം പാച്ചിലിലാണ്. ചിലർ ആദ്യ ദിവസം തന്നെ ഐഫോൺ 15 സ്വന്തമാക്കാൻ ദുബായിലേക്ക് പറന്ന് ആഗ്രഹം നിറവേറ്റിയപ്പോൾ, മറ്റു ചിലർ ​തലേദിവസം തന്നെ പുറപ്പെട്ട് മും​ബൈയിലെത്തി കാത്തുകെട്ടിക്കിടന്ന് ഐഫോൺ വാങ്ങി.

ഐഫോണിനോടുള്ള ആളുകളുടെ താൽപര്യം നന്നായി അ‌റിയാവുന്ന ഇ-കൊമേഴ്സ് വമ്പന്മാരും ഇന്ത്യയിലെ വിവിധ ഓൺ​ലൈൻ സ്റ്റോറുകളും ആകർഷകമായ നിരവധി ഓഫറുകൾ ഐഫോൺ 15 സീരീസിന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന വിലയുള്ളവയാണ് ഐഫോണുകളെന്ന് പ്രത്യേകം പറയേണ്ടതില്ല. ഉയർന്ന വില ഐഫോണിന്റെ സവിശേഷതകളിൽ ഒന്ന് എന്ന നിലയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു.

റിലയൻസ് ഡിജിറ്റലിലും ജിയോമാർട്ടിലും ഐഫോൺ 15ന് പ്രത്യേക ഓഫറുമായി ജിയോ

ഇങ്ങനെ വൻ വിലയിൽ എത്തുന്ന ഐഫോൺ 15 സീരീസ് വാങ്ങുമ്പോൾ ഉപയോക്താവിന് ചെറിയൊരു ആശ്വാസം പകരാൻ ഇത്തരം ഡിസ്കൗണ്ട് ഓഫറുകൾ സഹായകമാകാറുണ്ട്. എന്നാലിപ്പോൾ ഡിസ്കൗണ്ട് ഓഫറുകളിൽനിന്നെല്ലാം വ്യത്യസ്തമായി ഐഫോൺ 15 സീരീസിന് തങ്ങളുടേതായ രീതിയിൽ മറ്റൊരു പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് റിലയൻസ് ജിയോ.

റിലയൻസ് ഡിജിറ്റൽ, ജിയോമാർട്ട് അല്ലെങ്കിൽ റിലയൻസ് റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് ഐഫോൺ 15 വാങ്ങുന്ന ഉപയോക്താക്കൾക്ക് പ്രതിമാസം 399 രൂപ ചെലവുവരുന്ന ഒരു പുതിയ കോംപ്ലിമെന്ററി പ്ലാൻ ആണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്ലാൻ വരിക്കാരെ പ്രതിദിനം 3GB ഡാറ്റ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു.

ആറ് മാസത്തേക്കാണ് ഐഫോൺ 15 ഉപയോക്താക്കൾക്ക ഈ ഓഫർ ലഭ്യമാകുക. അ‌തായത് മാസം 399 രൂപ വീതം ആറ് മാസത്തേക്ക് ആകെ 2,394 രൂപയുടെ ആനുകൂല്യമാണ് ഐഫോൺ 15 വാങ്ങുന്ന ഉപയോക്താക്കൾക്ക് ജിയോ നൽകുന്നത്. പുതിയ ജിയോ വരിക്കാർക്ക് മാത്രമല്ല, കുറഞ്ഞത് 149 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉള്ള നിലവിലെ വരിക്കാർക്കും ഓഫർ ലഭ്യമാകും.

എന്നാൽ, നേരത്തെ സൂചിപ്പിച്ചതുപോലെ, റിലയൻസ് ഡിജിറ്റൽ, ജിയോമാർട്ട് അല്ലെങ്കിൽ റിലയൻസ് റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് വാങ്ങുന്ന ഐഫോൺ 15 യൂണിറ്റുകൾക്ക് മാത്രമേ ഈ ഓഫർ ലഭിക്കൂ എന്നകാര്യം പ്രത്യേകം ഓർക്കേണ്ടതുണ്ട്. പുതിയ ഐഫോൺ 15ൽ സിം ഇട്ട് 72 മണിക്കൂറിനുള്ളിൽ യോഗ്യരായ ഉപഭോക്താക്കളുടെ ജിയോ നമ്പറിലേക്ക് എസ്എംഎസ് വഴിയോ ഇ-മെയിൽ വഴിയോ വിവരം അറിയിക്കും.

ഐഫോൺ 15-ന് മാത്രമായി ജിയോ ഈ ഓഫർ പരിമിതപ്പെടുത്തിയിരിക്കുന്നു എന്നാണ് വിവരം. ഐഫോൺ 15 സീരീസിലെ മറ്റ് മോഡലുകളായ ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് തുടങ്ങിയവയ്ക്ക് ജിയോയുടെ ഈ കോംപ്ലിമെന്ററി ഓഫർ ലഭ്യമായേക്കില്ല.

റിലയൻസ് ഡിജിറ്റലിലും ജിയോമാർട്ടിലും ഐഫോൺ 15ന് പ്രത്യേക ഓഫറുമായി ജിയോ

ഇന്ത്യയിൽ ഐഫോൺ 15 മോഡലിന്റെ വില ആരംഭിക്കുന്നത് 79,900 രൂപയിൽ ആണ്. ഐഫോൺ 15 പ്ലസ് മോഡലിന്റെ വില 89,900 രൂപയിലും ഐഫോൺ 15 പ്രോ മോഡലിന്റെ വില 1,34,900 രൂപയിലും ഐഫോൺ 15 പ്രോ മാക്‌സ് മോഡലിന്റെ വില 1,59,900 രൂപയിലും ആരംഭിക്കുന്നു.

വിപണിയിൽ നിലനിൽക്കുന്ന ഐഫോൺ-15 തരംഗത്തിന്റെ ഭാഗമാകാനുള്ള ജിയോയുടെ ശ്രമമാകാം ഇത്തരമൊരു പ്ലാൻ. എന്തായാലും ഐഫോൺ-15 വാങ്ങാൻ ഉദ്ദേശിക്കുന്നവർ വിവിധ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്കൗണ്ടുകളെപ്പറ്റിയും എക്സ്ചേഞ്ച് ഓഫറുകളെപ്പറ്റിയുമൊക്കെ അ‌ന്വേഷിച്ച് മനസിലാക്കിയശേഷം തീരുമാനമെടുക്കുന്നതാകും ഉചിതം. കാരണം ഒരുപാട് മികച്ച ഡീലുകളിപ്പോൾ ലഭ്യമാണ്. ഉദാ: ഇന്ത്യ മൊ​ബൈൽ എക്സ്ചേഞ്ച് ഓഫറിൽ 50000 രൂപയിൽ താഴെവിലയിൽ ഐഫോൺ-15 വാഗ്ദാനം ചെയ്യുന്നു.

Best Mobiles in India

English summary
Jio has announced a new complimentary plan costing Rs 399 per month for users who buy iPhone 15 from Reliance Digital, Jiomart or Reliance retail stores. This plan allows subscribers to access 3GB of data per day. This offer will be available for iPhone 15 users for six months.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X