കേരളത്തിനും ജിയോയുടെ ഹോളി സമ്മാനം; ചങ്ങനാശേരി ഉൾപ്പെടെ മൂന്ന് നഗരങ്ങളിൽക്കൂടി 5ജി എത്തി!
വർണ്ണങ്ങൾ വാരിവിതറി സന്തോഷം പങ്കുവയ്ക്കുന്ന ഹോളി ദിനത്തിൽ മലയാളികൾക്കും സമ്മാനവുമായി റിലയൻസ് ജിയോ. 5ജിയുടെ ലോകത്തേക്ക് കേരളത്തിലെ മൂന്ന് നഗരങ്ങളെക്കൂടി കൈപിടിച്ച് നടത്തിക്കൊണ്ടാണ് ജിയോ കേരളത്തിനും ഹോളി സമ്മാനം നൽകിയിരിക്കുന്നത്. ഹോളി ദിനത്തിൽ രാജ്യത്തെ 27 നഗരങ്ങളിൽ ആണ് ജിയോ ട്രൂ 5ജി ആരംഭിച്ചിരിക്കുന്നത്.
ഈ പട്ടികയിൽ കേരളത്തിലെ മൂന്ന് നഗരങ്ങളും ഇടംപിടിക്കുകയായിരുന്നു. ചങ്ങനാശേരി, മൂവാറ്റുപുഴ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലാണ് ജിയോ പുതിയതായി തങ്ങളുടെ ട്രൂ 5ജി സേവനം ആരംഭിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിലെ ഏതാണ്ട് 15 നഗരങ്ങളിൽ ജിയോയുടെ ട്രൂ 5ജി സേവനം ലഭ്യമായി. രാജ്യത്താകെ 331 നഗരങ്ങളിലാണ് ജിയോ ട്രൂ5ജി സേവനങ്ങളെത്തിയിരിക്കുന്നത്.

ഹോളിദിനത്തിൽ ജിയോ 5ജി എത്തിയ പ്രദേശങ്ങൾ
താഡിപത്രി (ആന്ധ്രപ്രദേശ്), ഭട്ടപാറ (ഛത്തീസ്ഗഡ്), അനന്ത്നാഗ് (ജമ്മു & കശ്മീർ), ഭദ്രാവതി, രാമനഗര, ദൊഡ്ഡബല്ലാപുര, ചിന്താമണി (കർണാടക), കട്‌നി മുർവാര (മധ്യപ്രദേശ്), സത്താറ (മഹാരാഷ്ട്ര), പത്താൻകോട്ട് (പഞ്ചാബ്), പൊള്ളാച്ചി, കോവിൽപട്ടി (തമിഴ്‌നാട്), സിദ്ദിപേട്ട്, സംഗറെഡ്ഡി, ജഗ്തിയാൽ, കോതഗുഡെം, കോദാഡ്, തണ്ടൂർ, സാഹിരാബാദ്, നിർമൽ (തെലങ്കാന), രാംപൂർ (ഉത്തർ പ്രദേശ്), കാശിപൂർ, രാംനഗർ (ഉത്തരാഖണ്ഡ്), ബാങ്കുര (ബംഗാൾ).
കേരളത്തിന് പുറമേ ഹോളിദിനത്തിൽ ജിയോ 5ജി എത്തിയ പ്രദേശങ്ങൾ ആണ് ഇവയെല്ലാം. ചെറു നഗരങ്ങളിലേക്കും 5ജി സേവനങ്ങൾ ജിയോ എത്തിച്ചു തുടങ്ങി എന്നതിന്റെ തെളിവാണ് ഇപ്പോൾ 5ജി ആരംഭിച്ച 27 നഗരങ്ങളുടെ പട്ടിക വ്യക്തമാക്കുന്നത്. 2023 അവസാനത്തോടെ ഇന്ത്യയിലുടനീളം 5ജി സേവനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് ജിയോ അതിവേഗം മുന്നേറുന്നതായും ഈ പട്ടിക വ്യക്തമാക്കുന്നുണ്ട്.
മുകളിൽ സൂചിപ്പിച്ച പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് മാർച്ച് 8 മുതൽ, റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ ആസ്വദിച്ചുതുടങ്ങാൻ സാധിക്കും. ജിയോ നിലവിൽ ഉപഭോക്താക്കൾക്ക് വെൽക്കം ഓഫർ നൽകുന്നു, അധിക ചിലവില്ലാതെ 5ജി ഉപയോഗിക്കാൻ വെൽക്കം ഓഫർ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. രാജ്യത്തുടനീളം സ്റ്റാൻഡലോൺ (SA) സാങ്കേതികവിദ്യയിലാണ് ജിയോ 5ജി വിന്യസിക്കുന്നത്.

ഈ നഗരങ്ങളിലെ ജിയോ വരിക്കാർക്ക് 4ജി സിം മാറ്റാതെ തന്നെ ജിയോ ഉപയോക്താക്കൾക്ക് 5ജിയും ലഭ്യമാകും. എന്നാൽ 5ജി പിന്തുണയ്ക്കുന്ന ഫോണിൽ പോസ്റ്റ്‌പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാർജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാർജോ ഉണ്ടായിരിക്കണം. വെൽക്കം ഓഫർ ലഭിക്കുന്ന ഉപയോക്താക്കൾക്കായിരിക്കും ആദ്യഘട്ടത്തിൽ ട്രൂ 5ജി ലഭിച്ചുതുടങ്ങുക.
കേരളത്തിൽ ജിയോയുടെ ട്രൂ 5ജി ആദ്യം ആരംഭിച്ചത് കൊച്ചിയിലായിരുന്നു. ഇപ്പോൾ കേരളത്തിലെ മറ്റ് 12 നഗരങ്ങളിൽ ജിയോയുടെ ട്രൂ 5ജി ലഭിച്ചുവരുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ഗുരുവായൂർ ക്ഷേത്ര പരിസരം, കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവടങ്ങളാണ് ഈ പട്ടികയിലുള്ളത്.
4ജി നെറ്റ്‌വർക്കിനെ ആശ്രയിക്കാത്ത, സ്റ്റാൻഡലോൺ 5ജി നെറ്റ്‌വർക്ക് വിന്യസിച്ച ഏക കമ്പനിയാണ് ജിയോ. അതിനാൽത്തന്നെ വേഗമേറിയ 5ജി സേവനം ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാം. സ്റ്റാൻഡലോൺ 5ജി ഉപയോഗിച്ച് കുറഞ്ഞ ലേറ്റൻസി കണക്റ്റിവിറ്റി, മെഷീൻ-ടു-മെഷീൻ ആശയവിനിമയം, 5ജി വോയ്‌സ്, എഡ്ജ് കംപ്യൂട്ടിങ്, നെറ്റ്‌വർക്ക് സ്‌ലൈസിങ് എന്നി അതിനൂതനവും ശക്തവുമായ സേവനങ്ങൾ ജിയോയ്ക്ക് നൽകാൻ സാധിക്കും.

5ജി ഫോണുള്ള ഉപയോക്താക്കൾക്ക് 5ജി സേവനങ്ങൾ ആസ്വദിക്കാനുള്ള താൽപര്യം മൈജിയോ ആപ്പ് വഴി അറിയിക്കാം. മൈ ജിയോ ആപ്പ് ഇൻസ്റ്റോൾ ചെയ്ത് ജിയോ നമ്പർ ചേർക്കുക. ലഭിക്കുന്ന ഒടിപി നമ്പർ നൽകുക. തുടർന്ന് ഹോം പേജിൽ 'ജിയോ 5ജി വെൽക്കം ഓഫർ' (Jio 5G Welcome Offer) എന്ന് എഴുതിയിട്ടുണ്ടോ എന്നു പരിശോധിക്കുക.
ജിയോ 5ജി വെൽക്കം ഓഫർ എന്നതിൽ ടച്ച് ചെയ്യുക. ( യോഗ്യതയുള്ള ജിയോ ഉപയോക്താക്കൾക്ക് മാത്രമായിരിക്കും കിട്ടുക). തുടർന്ന് നിങ്ങളുടെ താൽപര്യം അറിയിക്കാനായി, 'ഐ ആം ഇന്ററസ്റ്റഡ്' എന്ന് എഴുതിയിരിക്കുന്നതിൽ സ്പർശിക്കുക. ഇതോടെ റജിസ്‌ട്രേഷൻ നിങ്ങളുടെ വെൽക്കം ഓഫർ രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയായി.
നിങ്ങളുടെ ഫോൺ 5ജി പിന്തുണയുള്ളതാണോ എന്ന് അറിയാനുള്ള വഴി
സെറ്റിങ്‌സിൽ മൊബൈൽ നെറ്റ് വർക്ക്‌സ് ഓപ്പൺ ചെയ്യുക. ജിയോ സിം തിരഞ്ഞെടുത്ത് പ്രിഫേർഡ് നെറ്റ് വർക്ക് ടൈപ്പ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് 3ജി, 4ജി, 5ജി ഓപ്ഷനുകൾ ഉണ്ടോ എന്ന് നോക്കുക. 5ജി ഓപ്ഷൻ ഉണ്ടെങ്കിൽ തിരഞ്ഞെടുക്കുക. അപ്പോൾ നെറ്റ് വർക്ക് സ്റ്റാറ്റസ് ബാറിൽ 4ജി എൽടിഇയുടെ സ്ഥാനത്ത് 5ജി ചിഹ്നം വരും.


Click it and Unblock the Notifications








