അത്യാവശ്യം കാശ് മുടക്കാമെങ്കിൽ ഈ ജിയോ പ്ലാനുകളാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യം | Jio Annual Plans
മൊബൈൽ സർവീസ് നൽകുന്ന ടെലിക്കോം കമ്പനികളിൽ എതിരാളികൾക്ക് പിടി കൊടുക്കാതെ മുന്നോട്ട് പൊയ്ക്കോണ്ടേയിരിക്കുകയാണ് റിലയൻസ് ജിയോ (Jio). എയർടെലിനെയും വിഐയെയും ഏറെ പിന്നിലാക്കിയാണ് രാജ്യത്തെ ഒന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായുള്ള ജിയോയുടെ കുതിപ്പ് തുടരുന്നത്. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളും രാജ്യമെങ്ങുമുള്ള കവറേജുമാണ് ജിയോയുടെ കൈമുതൽ.
ജനപ്രിയമായ പ്ലാനുകളാണ് റിലയൻസ് ജിയോയുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളിൽ ഒന്നെന്നതിൽ ഒരു തർക്കത്തിനും സാധ്യത കാണുന്നില്ല. ജിയോ ഓഫർ ചെയ്യുന്ന റീചാർജ് പ്ലാനുകളിൽ ഏറ്റവും മികച്ചതെന്ന് എന്ന് കവി കരുതുന്നത് കമ്പനി നൽകുന്ന വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ തന്നെയാണ്. മൂന്ന് ഓഫറുകളാണ് ഈ വിഭാഗത്തിൽ യൂസേഴ്സിന് ലഭ്യമാകുന്നത്. 2,999 രൂപ, 2,879 രൂപ, 2,545 രൂപ എന്നിങ്ങനെയാണ് പ്രൈസ് ടാഗുകൾ. പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

2,999 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ : ജിയോ ഓഫർ ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും നിരക്ക് കൂടിയ ഓപ്ഷനാണിത്. ഡെയിലി ലഭ്യമാകുന്ന 2.5 ജിബി ഹൈ സ്പീഡ് ഡാറ്റ ഹെവി ഇന്റർനെറ്റ് യൂസേഴ്സിന് അനുയോജ്യമാണ്. 365 ദിവസത്തെ വാലിഡിറ്റിയിൽ ആകെ മൊത്തം 912.5 ജിബി ഡാറ്റയാണ് യൂസേഴ്സിന് ലഭിക്കുന്നത്. സ്പെഷ്യൽ ഓഫറെന്ന നിലയിൽ 23 ദിവസത്തെ വാലിഡിറ്റിയും 75 ജിബി ഹൈ സ്പീഡ് ഡാറ്റയും അധിക ആനുകൂല്യമായി ലഭിക്കും
അൺലിമിറ്റഡ് വോയ്സ് ആനുകൂല്യങ്ങളും ഡെയിലി 100 എസ്എംഎസുകളും പ്ലാനിനൊപ്പമുണ്ട്. ഹൈ സ്പീഡ് ഡെയിലി ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്നും അറിഞ്ഞിരിക്കണം. ഈ പ്രൈസ് റേഞ്ചിൽ വരുന്ന എല്ലാ പ്ലാനുകളെയും പോലെ 5ജി ഡാറ്റ ആക്സസിനും ഈ പ്ലാൻ അർഹത നൽകുന്നുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നീ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുകളും പ്ലാൻ പായ്ക്ക് ചെയ്യുന്നു.
2,879 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ : ഡെയിലി രണ്ട് ജിബി ഡാറ്റ വീതം നൽകുന്ന പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയിൽ ആകെ മൊത്തം 730 ജിബി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. പ്രതിദിന ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്സ് കോളുകളും ഡെയിലി 100 എസ്എംഎസുകളും 2,879 രൂപയുടെ പ്രീപെയ്ഡ് പ്ലാനും ഓഫർ ചെയ്യുന്നുണ്ട്.
എല്ലാ പ്ലാനുകളെയും പോലെ 5ജി ഡാറ്റ ആക്സസും 2,879 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ (Jio Prepaid Plan) ഓഫർ ചെയ്യുന്നു. ജിയോ ആപ്പുകളിലേക്കുള്ള ആക്സസും പ്ലാനിലുണ്ട്. ജിയോ സിനിമ, ജിയോ ടിവി, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നീ ആപ്പുകളും ഈ പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്ന യൂസേഴ്സിന് ലഭിക്കും. ലിസ്റ്റിലെ അവസാന പ്ലാനിനെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.
2,545 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ : ജിയോ ഓഫർ ചെയ്യുന്ന 1.5 ജിബി ഡെയിലി ഡാറ്റ പ്ലാനുകളിൽ ഒന്ന്. വാർഷിക പ്ലാനുകളുടെ കൂട്ടത്തിലാണ് വരുന്നതെങ്കിലും 336 ദിവസം മാത്രമാണ് പ്ലാൻ വാലിഡിറ്റി. ആകെ മൊത്തം 504 ജിബി ഡാറ്റയും 2,545 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ബാക്കി എല്ലാ ആനുകൂല്യങ്ങളും 2,879 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് സമാനമാണ്. ഇടയ്ക്കിടെ റീചാർജ് ചെയ്യുന്നതടക്കമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാമെന്നതാണ് വാർഷിക പ്ലാനുകളുടെ ഗുണം.


Click it and Unblock the Notifications








