ഒരു കൊല്ലത്തേക്കിനി ഒന്നുമറിയേണ്ടതില്ല..; ജിയോയുടെ വാർഷിക പ്ലാനുകൾ | Jio
രാജ്യത്തെ ഒന്നാമത്തെ ടെലിക്കോം കമ്പനിയായ ജിയോ ഓഫർ ചെയ്യുന്ന വിവിധ പ്ലാനുകൾ ഞങ്ങൾ പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ കവിയ്ക്ക് ഏറ്റവും താത്പര്യമുള്ള റീചാർജ് പ്ലാനുകൾ ഏതൊക്കെയാണെന്ന് എല്ലാവർക്കും സംശയമുണ്ടാകാം. ഇടയ്ക്കിടെ റീചാർജ് ചെയ്യാനുള്ള മടി കൊണ്ട് തന്നെ രണ്ട് സിം കാർഡിലും വാർഷിക പ്ലാനുകളാണ് ചാർജ് ചെയ്തിരിക്കുന്നത്.
അതിൽ ഒരു സിം കാർഡ് റിലയൻസ് ജിയോ കണക്ഷനാണ്. കമ്പനി ഓഫർ ചെയ്യുന്ന 2,999 രൂപയുടെ പ്ലാനാണ് കവി ഈ സിംകാർഡിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇടയ്ക്കിടെയുള്ള റീചാർജിനെക്കുറിച്ച് മറന്നു പോകുന്നതും എപ്പോഴും കാശില്ലാത്തതുമൊക്കെ ഇങ്ങനെ വാർഷിക പ്ലാനുകൾ സെലക്റ്റ് ചെയ്യാൻ കവിയെ പ്രേരിപ്പിച്ച ഘടകങ്ങളാണ്. തത്കാലം അതവിടെ നിൽക്കട്ടെ, താത്പര്യമുള്ളവർക്കായി റിലയൻസ് ജിയോ ഓഫർ ചെയ്യുന്ന വാർഷിക പ്ലാനുകൾ ചുവടെ കൊടുത്തിരിക്കുന്നു. കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ തുടർന്ന് വായിക്കുക.

2,999 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ : റിലയൻസ് ജിയോ ഓഫർ ചെയ്യുന്ന വാർഷിക പ്ലാനുകളിൽ ഏറ്റവും നിരക്കുള്ള ഓഫറാണിത്. ആനുവൽ പ്ലാൻ ആയതിനാൽ തന്നെ 365 ദിവസമാണ് വാലിഡിറ്റി ലഭിക്കേണ്ടത്. എന്നാൽ സ്പെഷ്യൽ ഓഫറിന്റെ ഭാഗമായി 23 ദിവസത്തെ അധിക വാലിഡിറ്റിയും 2,999 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാനിനൊപ്പമുണ്ട്. ഡെയിലി 2.5 ജിബി ഹൈ സ്പീഡ് ഡാറ്റയും ഈ പ്ലാൻ ഓഫർ ചെയ്യുന്നു.
വാലിഡിറ്റി കാലയളവിൽ ആകെ 912.5 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് പ്ലാൻ വഴി യൂസേഴ്സിന് ലഭിക്കുന്നത്. നേരത്തെ പറഞ്ഞ സ്പെഷ്യൽ ഓഫറിന്റെ ഭാഗമായി 75 ജിബി അധിക ഡാറ്റയും യൂസേഴ്സിന് ലഭിക്കും. സൌജന്യ വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിനൊപ്പമുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നീ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും 2,999 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.
2,879 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ : റിലയൻസ് ജിയോ ഓഫർ ചെയ്യുന്ന വാർഷിക പ്ലാനുകളിൽ ഏറ്റവും നിരക്ക് കൂടിയ രണ്ടാമത്തെ ഓഫറാണിത്. 365 ദിവസത്തെ വാലിഡിറ്റിയും പ്ലാൻ ഓഫർ ചെയ്യുന്നു. ഈ പ്ലാനിനൊപ്പം സ്പെഷ്യൽ ഓഫറുകൾ ഒന്നുമില്ല. എല്ലാ ദിവസവും 2 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് 2,879 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ പായ്ക്ക് ചെയ്യുന്നത്.
മൊത്തത്തിൽ 730 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് ഈ ഓഫറിലൂടെ യൂസേഴ്സിന് ലഭിക്കുന്നത്. ഡെയിലി ഹൈ സ്പീഡ് ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. സൌജന്യ വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും 2,879 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു. ജിയോ ടിവിയിലേക്കും ജിയോ സിനിമയിലേക്കും ജിയോ സെക്യൂരിറ്റിയിലേക്കും ജിയോ ക്ലൌഡിലേക്കും 2,879 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആക്സസ് നൽകും
2,545 രൂപ വിലയുള്ള Jio പ്രീപെയ്ഡ് പ്ലാൻ : വാർഷിക ഓഫറുകളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്താറെങ്കിലും മൊത്തം 365 ദിവസത്തെ വാലിഡിറ്റി ഈ പ്ലാൻ നൽകുന്നില്ല. 336 ദിവസത്തെ വാലിഡിറ്റിയാണ് 2,545 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നത്. ഈ പ്ലാനിനൊപ്പവും സ്പെഷ്യൽ ഓഫറുകൾ ഒന്നും റിലയൻസ് ജിയോ നൽകുന്നില്ല. ഡെയിലി 1.5 ജിബി ഹൈ സ്പീഡ് ഡാറ്റയും പായ്ക്ക് ചെയ്താണ് 2,545 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ വരുന്നത്.
വാലിഡിറ്റി കാലയളവിൽ ആകെ 504 ജിബി ഡാറ്റ ഇത് വഴി യൂസേഴ്സിന് ലഭിക്കും. ഡെയിലി ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്ന കാര്യവും ഓർത്തിരിക്കണം. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡായി സൌജന്യ വോയ്സ് കോളുകളും യൂസേഴ്സിന് ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നീ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും 2,545 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.


Click it and Unblock the Notifications