ജിയോയുടെ പോണ്‍ നിരോധനം മറികടക്കാനുറച്ച് പോണ്‍ഹബ്

|

പോണ്‍ബഹ് ഉള്‍പ്പെടെയുള്ള അശ്ലീല വീഡിയോ സൈറ്റുകള്‍ ജിയോ നിരോധിച്ചതിന് പിന്നാലെ നടപടി മറികടക്കാനുള്ള മാര്‍ഗ്ഗങ്ങളുമായി പോണ്‍ഹബ് രംഗത്ത്. വെബ്‌സൈറ്റ് വിലാസത്തില്‍ ചെറിയ മാറ്റം വരുത്തിയാണ് പോണ്‍ഹബ് നിരോധനം മറികടക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ വെബ്‌സൈറ്റ് വിലാസത്തിലെ .com-ന് പകരം .net ഉപയോഗിച്ചാല്‍ സൈറ്റ് കിട്ടുമെന്ന് പോണ്‍ഹബ് ഔദ്യോഗികമായി വ്യക്തമാക്കിക്കഴിഞ്ഞു.

 

ഇന്റര്‍നെറ്റ് സേവനദാതാക്കള്‍

ഇന്റര്‍നെറ്റ് സേവനദാതാക്കള്‍

കേന്ദ്ര ടെലികോം വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എണ്ണൂറോളം അശ്ലീല സൈറ്റുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ വിലക്കേര്‍പ്പെടുത്തിയതായാണ് വിവരം. ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അശ്ലീല വീഡിയോകള്‍ കണ്ടതിന് ശേഷം ഒരു കൂട്ടം ആണ്‍കുട്ടികള്‍ ഒരു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്നും അതിനാല്‍ അശ്ലീല സൈറ്റുകള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.

കര്‍ശന നടപടി

കര്‍ശന നടപടി

കുട്ടികളെ ഉപയോഗിച്ച് ചിത്രീകരിച്ച അശ്ലീല വീഡിയോകളുള്ള സൈറ്റുകള്‍ക്ക് എതിരെയാണ് പരാതി നല്‍കിയതെങ്കിലും അമേരിക്കയില്‍ നിയമപരമായ പ്രവര്‍ത്തിക്കുന്ന പോണ്‍ഹബും ഇതില്‍ ഉള്‍പ്പെട്ടു. എല്ലാ ഇന്റര്‍നെറ്റ് സേവനദാതാക്കളും അശ്ലീല സൈറ്റുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടില്ല. ചില നെറ്റ്‌വര്‍ക്കുകളില്‍ പോണ്‍ഹബ് ഇപ്പോഴും കിട്ടുന്നുണ്ട്. അതിരുകടന്ന പ്രവൃത്തിയെന്നാണ് ജിയോയുടെ നടപടിയെ ഉപഭോക്താക്കള്‍ വിശേഷിച്ചത്.

സൈറ്റുകള്‍
 

സൈറ്റുകള്‍

അശ്ലീല വീഡിയോ സൈറ്റുകള്‍ നേരിട്ട് ഇന്ത്യന്‍ ഉപഭോക്താക്കളെ അഭിസംബോധന ചെയ്യുന്നത് ഇത് ആദ്യമല്ല. 300 ദശലക്ഷം ഇന്റര്‍നെറ്റ് ഉപഭോക്താക്കളുള്ള ഇന്ത്യ പോണ്‍ ഉപഭോഗത്തില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ്. വിപണി സാധ്യത മുന്നില്‍ക്കണ്ട് പോണ്‍ഹബ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പ്രീമിയം അംഗത്വതുകയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.

കേന്ദ്രസര്‍ക്കാര്‍ നിരോധനം

കേന്ദ്രസര്‍ക്കാര്‍ നിരോധനം

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ലോകത്തിലെ മുന്‍നിര അശ്ലീല വീഡിയോ സൈറ്റുകളിലൊന്നായ Xvideos ന് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. 'കുറച്ചുകൂടി വിവേകത്തോടെ ഇന്ത്യക്കാര്‍ വോട്ട് ചെയ്യേണ്ടതായിരുന്നു. അടുത്ത തവണ അശ്ലീല വീഡിയോകള്‍ നിരോധിക്കാത്ത സര്‍ക്കാരിന് വോട്ട് ചെയ്യാന്‍ ശ്രദ്ധിക്കുക'- നിരോധനത്തോട് ഇപ്രകാരമാണ് Xvideos പ്രതികരിച്ചത്.

വൺപ്ലസ് 6T: അധികം ആർക്കും അറിയാത്ത 6 തകർപ്പൻ സവിശേഷതകൾവൺപ്ലസ് 6T: അധികം ആർക്കും അറിയാത്ത 6 തകർപ്പൻ സവിശേഷതകൾ

 

Best Mobiles in India

Read more about:
English summary
Jio bans porn, Pornhub circumvents block by changing its website address

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X