Home
News

ജിയോ എയർ​ഫൈബർ ഇപ്പോൾ 'പാൻ ഇന്ത്യ സ്റ്റാർ'; എല്ലായിടത്തും കിട്ടും, കണക്ഷൻ 1മില്യൺ കടന്നു

റിലയൻസ് ജിയോയുടെ ഫിക്സഡ് വയർലെസ് ആക്സസ് (FWA) സേവനമായ ജിയോ എയർഫൈബർ (Jio AirFiber ) ഇപ്പോൾ ഇന്ത്യയിൽ എല്ലായിടത്തും ലഭ്യമാകും. പാൻ ഇന്ത്യ ലെവലിൽ ഇപ്പോൾ ജിയോ എയർ​ഫൈബർ സേവനം ലഭ്യമാണ്. ഹോം വൈ-ഫൈ, എന്റർടെയ്​ൻമെന്റ് ആവശ്യങ്ങൾ നിറവേറ്റാനുള്ള ഏറ്റവും പുതിയ ഓപ്ഷനായി ജിയോ പ്രോത്സാഹിപ്പിക്കുന്നത് ജിയോ എയർ​ഫൈബർ കണക്ഷനെയാണ്. ഇതിനകം ഇന്ത്യയിൽ 1 ദശലക്ഷത്തിലധികം പേർ ജിയോ എയർ​​ഫൈബർ കണക്ഷൻ സ്വന്തമാക്കിയെന്നും എത്രയും വേഗത്തിൽ ഈ നേട്ടം ​കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ ടെലിക്കോം ഓപ്പറേറ്റർ തങ്ങളാണ് എന്നും ജിയോ വ്യക്തമാക്കി.

ഡാറ്റാ ട്രാഫിക്കിൻ്റെ കാര്യത്തിൽ ആഗോളതലത്തിൽ ഏറ്റവും വലിയ ഓപ്പറേറ്ററാണ് തങ്ങളെന്ന് ജിയോ പറയുന്നു. ജിയോയുടെ വയർലെസ് ഡാറ്റാ ട്രാഫിക്കിൻ്റെ 31 ശതമാനവും 5Gയാണ്. ഏകദേശം 130 ദശലക്ഷം 5G ഉപയോക്താക്കൾ തങ്ങൾക്ക് ഉണ്ടെന്നും 5ജി മൊബിലിറ്റിയും എയർ ഫൈബറുമാണ് ഈ വളർച്ചയെ നയിക്കുന്നതെന്നും 2025 സാമ്പത്തിക വർഷത്തിൻ്റെ ഒന്നാം പാദ റിപ്പോർട്ടിനൊപ്പം ജിയോ വ്യക്തമാക്കി.

ജിയോ എയർ​ഫൈബർ ഇപ്പോൾ 'പാൻ ഇന്ത്യ സ്റ്റാർ'; എല്ലായിടത്തും കിട്ടും

തങ്ങളുടെ മുഴുവൻ 5G ഡാറ്റയും ജിയോയുടെ സ്വന്തം 5G+4G കോംബോ കോറിലാണ് വഹിക്കുന്നതെന്നും അതിൻ്റെ 5G നെറ്റ്‌വർക്ക് ക്വാണ്ടം സുരക്ഷിതമാണെന്നും ജിയോ എടുത്തുപറയുന്നു. ജിയോ നെറ്റ്‌വർക്കിലെ 5G ഡാറ്റ ഉപഭോഗം പ്രതിമാസം 30.3 ജിബിയായി ഉയർന്നതായും ജിയോ പറഞ്ഞു. 5G-യ്‌ക്കായി ലോ, മിഡ്, ഹൈ-ബാൻഡ് (700 മെഗാഹെർട്‌സ്, 3300 മെഗാഹെർട്‌സ്, 26 ജിഗാഹെർട്‌സ്) സ്‌പെക്‌ട്രം ആക്‌സസ് ഉള്ള ഇന്ത്യയിലെ ഏക ഓപ്പറേറ്റർ തങ്ങ​ളാണെന്നും ജിയോ പറയുന്നു.

ഇന്ത്യയിലെ എല്ലാ ബാൻഡുകളിലും 5G പ്രവർത്തിക്കുന്ന ഒരേയൊരു ഓപ്പറേറ്റർ തങ്ങളാണെന്ന് ജിയോ അറിയിച്ചു. ജിയോയുടെ 5G നെറ്റ്‌വർക്ക് ലോ, മിഡ് ബാൻഡുകൾക്കൊപ്പം mmWave ബാൻഡിലും (26 GHz) കിട്ടും. എന്നാൽ എംഎംവേവ് ബാൻഡിൽ ജിയോ 5 ജി എഫ്ഡബ്ല്യുഎ സേവനം വാഗ്ദാനം ചെയ്യുന്നുണ്ടോ അതോ എയർ ഫൈബർ സേവനത്തിനായി ലോ അല്ലെങ്കിൽ മിഡ് വേവ് ബാൻഡുകൾ ഉപയോഗിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് ജിയോ പരാമർശിച്ചിട്ടില്ല.

ജിയോ എയർ​ഫൈബർ ഇപ്പോൾ 'പാൻ ഇന്ത്യ സ്റ്റാർ'; എല്ലായിടത്തും കിട്ടും

ജിയോയുടെ എയർ​ഫൈബർ സേവനങ്ങൾക്ക് കേരളത്തിലും ഡിമാൻഡ് വർധിക്കുന്നുണ്ട്. നിരവധി പേർ പുതിയതായി ​ഇന്റർനെറ്റ് കണക്ഷൻ എടുക്കുമ്പോൾ ഇപ്പോൾ ജിയോ എയർ​ഫൈബറിനും പരിഗണന നൽകുന്നു. അ‌തേസമയം 5ജി നെറ്റ്വർക്കിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ജിയോ എയർ​ഫൈബർ കണക്ഷൻ എടുക്കും മുമ്പ് കണക്ഷൻ ശക്തി പരിശോധിക്കുന്നത് നല്ലതാണ്.

ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് രീതികളെ പൊളിച്ചെഴുതുന്ന പുതിയകാലത്തിന്റെ ഇന്റർനെറ്റ് സേവനരീതിയായി എയർ​ഫൈബർ സേവനം വ്യാപിച്ചുകൊണ്ടിരിക്കുന്നത്. കുറഞ്ഞ ലേറ്റൻസി, വിശാലമായ കവറേജ്, ഉയർന്ന വേഗത എന്നിങ്ങനെ ജിയോ എയർ​ഫൈബറിന്റെ നേട്ടങ്ങൾ നിരവധിയാണ്. പോർട്ടബിൾ റൂട്ടറുകളേക്കാൾ ശക്തമാണ് ജിയോ എയർ​ഫൈബർ. ഈ എയർ​ഫൈബർ കണക്ഷനായി ജിയോ ഒരു Wi-Fi 6 റൂട്ടർ നൽകും.

ഭൂമിശാസ്ത്രപരമായ വെല്ലുവിളികൾ നേരിടുന്ന പ്രദേശങ്ങളിലെ വീടുകളിലും അ‌നായാസം ഇന്റർനെറ്റ് എത്തിക്കാൻ ജിയോ എയർ​ഫൈബർ സേവനത്തിന് കഴിയും. ലളിതമായ പ്ലഗ് ആൻഡ് പ്ലേ ഉപകരണം ഉപയോഗിച്ചാണ് ജിയോ എയർ​ഫൈബർ വീട്ടിൽ 5G ഇന്റർനെറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. കേരളത്തിൽ ജിയോ എയർ​ഫൈബർ സേവനങ്ങൾ ലഭ്യമായിട്ടുള്ള പ്രദേശങ്ങളുടെ ലിസ്റ്റ് ജിയോയുടെ ഔദ്യോഗി വെബ്​സൈറ്റിൽ ലഭ്യമാണ്.

ജിയോ എയർ​ഫൈബർ ഇപ്പോൾ 'പാൻ ഇന്ത്യ സ്റ്റാർ'; എല്ലായിടത്തും കിട്ടും

മികച്ച വേഗതയോടൊപ്പം വലിയ അ‌ളവിൽ ഡാറ്റയും വാഗ്ദാനം ചെയ്യുന്ന വിവിധ ജിയോ എയർ​ഫൈബർ പ്ലാനുകൾ ലഭ്യമാണ്. ഒരു കുടുംബത്തിന്റെയൊന്നാകെ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ ഈ പ്ലാനുകൾക്ക് സാധിക്കും. 30 Mbps മുതൽ 1 Gbps (തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ) വരെയുള്ള ഒന്നിലധികം സ്പീഡ് ഓപ്‌ഷനുകളോടെയാണ് ജിയോ എയർ​ഫൈബർ പ്ലാനുകൾ വരുന്നത്. പ്രതിമാസം 1ടിബി വരെ ഡാറ്റ ഈ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Reliance Jio's Fixed Wireless Access (FWA) service Jio AirFiber will now be available all over India. Jio stated that more than 1 million people in India have already acquired Jio AirFiber connection and they are the first telecom operator in India to achieve this feat at the earliest.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X