300 Mbps വേഗതയിൽ വീട്ടിൽ ഇന്റർനെറ്റ് ഉപയോഗിക്കാം; ഈ ജിയോ ബ്രോഡ്ബാൻഡ് പ്ലാൻ മതി
റിലയൻസ് ജിയോ (Reliance Jio) ഇന്ത്യയിലെ ഏറ്റവും മികച്ച ടെലിക്കോം കമ്പനിയാണ്. മൊബൈൽ ടെലിക്കോം സേവനങ്ങളുടെ കാര്യത്തിൽ മാത്രമല്ല, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവന രംഗത്തും ജിയോ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുന്നു. 30 Mbps മുതൽ 1 Gbps വരെ വേഗതയുള്ള ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് പ്ലാനുകൾ ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ 300 Mbps വേഗതയുള്ള ഒരു ബ്രോഡ്ബാൻഡ് പ്ലാനാണ് ഉള്ളത്. മികച്ച വേഗതയിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് പുറമേ ഒട്ടനവധി OTT (ഓവർ- ദി- ടോപ്പ്) ആനുകൂല്യങ്ങളും ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.
വീട്ടിലേക്ക് മികച്ച വേഗതയുള്ള ഒരു ഇന്റർനെറ്റ് പ്ലാൻ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർ ജിയോയുടെ ഈ 300 Mbps വേഗതയുള്ള ബ്രോഡ്ബാൻഡ് പ്ലാനിനെപ്പറ്റിയും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 1499 രൂപയാണ് ഈ ജിയോ ഫൈബർ പ്ലാനിന്റെ വില. ഇന്ത്യയിൽ എല്ലായിടത്തും ഈ ജിയോ പ്ലാൻ ലഭ്യമാണ്.

1499 രൂപ എന്ന വില കേൾക്കുമ്പോൾ അൽപ്പം കൂടുതലായി തോന്നും. എന്നാൽ ഈ പ്ലാനിന്റെ ഡാറ്റ വേഗതയും ഇതിൽ ലഭ്യമാകുന്ന ഒടിടി പ്ലാനുകളുടെ പ്രാധാന്യവും എണ്ണവും കണക്കിലെടുക്കുമ്പോൾ ഈ വില ന്യായമാണ് എന്ന് തോന്നും. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ ഉൾപ്പെടെയുള്ളവയുടെ സബ്സ്ക്രിപ്ഷൻ ഇതിലുണ്ട്.
നെറ്റ്ഫ്ലിക്സിന്റെ പ്രതിമാസ സബ്സ്ക്രിപ്ഷൻ വളരെ ചെലവേറിയതാണ്. എന്നാൽ 1499 രൂപയുടെ ജിയോ ബ്രോഡ്ബാൻഡ് പ്ലാനിൽ സൗജന്യമായി ലഭ്യമാകുന്ന ഒടിടി സബ്സ്ക്രിപ്ഷനുകളുടെ കൂട്ടത്തിൽ നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനും ഉൾപ്പെടുന്നുണ്ട്. അതേപോലെ മറ്റ് നിരവധി ഒടിടി പ്ലാറ്റ്ഫോമുകൾ- ആകെ ഏതാണ്ട് പതിനാറോളം ഒടിടി പ്ലാറ്റ്ഫോമുകളുടെ - സബ്സ്ക്രിപ്ഷൻ ഈ 1499 രൂപ പ്ലാനിൽ ഉണ്ട്.

1499 രൂപയുടെ ജിയോ ബ്രോഡ്ബാൻഡ് പ്ലാൻ ആനുകൂല്യങ്ങൾ
പ്രതിമാസം 1499 രൂപ വിലയിൽ ലഭ്യമാകുന്ന ജിയോ ബ്രോഡ്ബാൻഡ് പ്ലാൻ 300 Mbps വരെ ഡൗൺലോഡ്, അപ്‌ലോഡ് വേഗത വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് സൗജന്യ വോയ്‌സ് കോളിംഗ് ആനുകൂല്യവും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഉപയോക്താക്കൾ ലാൻഡ്‌ലൈൻ ഉപകരണങ്ങൾ സ്വയം വാങ്ങേണ്ടിവരും.
എയർഫൈബർ ഉപഭോക്താക്കൾക്ക്, ഈ പ്ലാനിലെ ഡാറ്റ പരിധി 1TB ആണ്. ഫൈബർ ഉപഭോക്താക്കൾക്ക്, ഡാറ്റ പരിധി 3.3TB ആണ്. ഈ ആനുകൂല്യങ്ങൾക്ക് പുറമേ ഉപയോക്താക്കൾക്ക് ആവശ്യാനുസരണം 1000- ൽ അധികം ടിവി ചാനലുകളിലേക്കുള്ള ആക്‌സസും 1499 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിൽ ലഭിക്കും.
1499 രൂപയുടെ ജിയോ ബ്രോഡ്ബാൻഡ് പ്ലാനിൽ നെറ്റ്ഫ്ലിക്സ് ബേസിക്, ആമസോൺ പ്രൈം ലൈറ്റ്, യൂട്യൂബ് പ്രീമിയം, ജിയോഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, സൺനെക്സ്റ്റ്, ഹോയ്ചോയ്, ഡിസ്കവറി+, ടൈംസ്പ്ലേ, തരംഗ് പ്ലസ്, ഇറോസ് നൗ, ഷെമാരൂമീ, ലയൺസ്ഗേറ്റ് പ്ലേ, ഇടിവി വിൻ, ഫാൻകോഡ് (ജിയോടിവി+ വഴി) എന്നീ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും സൗജന്യമായി ലഭ്യമാകുന്നു.

സാധാരണഗതിയിൽ വീടുകളിൽ ഇത്ര ഉയർന്ന വേഗതയുള്ള ബ്രോഡ്ബാൻഡ് പ്ലാനുകളുടെ ആവശ്യം ഇല്ല. വീടുകൾക്ക് പൊതുവെ 100 Mbps വേഗതയുള്ള പ്ലാനുകളാണ് അനുയോജ്യം, വേഗത കൂടുന്നതിന് അനുസരിച്ച് പ്ലാനുകളുടെ നിരക്കും വർധിക്കും. 100 Mbps വേഗതയുള്ള ജിയോ ബ്രോഡ്ബാൻഡ് പ്രതിമാസ പ്ലാനുകൾ 699 രൂപ, 899 രൂപ, 1199 രൂപ വിലകളിൽ ലഭ്യമാണ്.


Click it and Unblock the Notifications








