Just In
- 56 min ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 1 hr ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 3 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
- 4 hrs ago
പറഞ്ഞതിലും നേരത്തെ എത്തി ഞെട്ടിക്കുമോ ബിഎസ്എൻഎൽ 4ജി? ലൈവ് നെറ്റ്വർക്കിൽ പരീക്ഷണം ഉടൻ
Don't Miss
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- News
ജമ്മു കശ്മീരിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ വീഴ്ച, ഭാരത് ജോഡോ യാത്ര നിര്‍ത്തി വെച്ചു
- Sports
പൃഥ്വി പ്രതിഭ, പക്ഷെ ബാറ്റിങ്ങില്‍ ഒരു പ്രശ്നമുണ്ട്-അഭിപ്രായപ്പെട്ട് സല്മാന് ബട്ട്
- Movies
ഇയാളെക്കാളും നല്ലൊരാളെ ഭര്‍ത്താവായി കിട്ടുമെന്ന് ചിന്തിച്ചിട്ടുണ്ട്; എല്ലാവര്ക്കും തോന്നുന്നതാണെന്ന് ഡിംപിള്‍
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Lifestyle
മുടിയുടെ ആരോഗ്യത്തെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് പിടിക്കാം
- Finance
കെട്ടിടവും 20,000 രൂപയും ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഫ്രാഞ്ചൈസി തുടങ്ങാം; ചുരുങ്ങിയ ചെലവില്‍ ഇതാ 4 ഫ്രാഞ്ചൈസികൾ
വിപണിയിലെ മറ്റു ബ്രൗസറുകള്‍ക്ക് ഭീഷണിയുമായി 8 ഇന്ത്യന്‍ ഭാഷകളില്‍ ജിയോ ബ്രൗസറെത്തി
ജിയോ വിപ്ലവം അവസാനക്കുന്നില്ല. ഏറ്റവും ഒടിവിലായി ജിയോ ബ്രൗസറെന്ന പേരില്‍ കിടിലനൊരു ആപ്പിനെ വിപണിയിലെത്തിച്ചിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രിസ് ലിമിറ്റഡിന്റെ അധീനതയിലുള്ള ജിയോ. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായാണ് പുത്തന്‍ ബ്രൗസര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫാസ്റ്റ് ആന്‍ഡ് ലൈറ്റ് ഇന്റര്‍നെറ്റ് ബ്രൗസിംഗിന് ഇതോടെ പരിഹാരം കണ്ടിരിക്കുകയാണ്.

പ്രത്യേക സൗകര്യം
ഇന്ത്യന്‍ ഉപയോക്താക്കളെ ആകര്ഷിക്കാനെന്നോണം 8 ഇന്ത്യന്‍ ഭാഷകളിലാണ് ആപ്പ പുറത്തിറക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ കൂട്ടുകാരുമായി ഇഷ്ടപ്പെട്ട വാര്‍ത്തകളും വീഡിയോകളും നേരിട്ട് ഷെയര്‍ ചെയ്യാനുള്ള പ്രത്യേക സൗകര്യം ആപ്പിലുണ്ട്. സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുന്ന ഇന്കൊഗിന്റോ മോഡാണ് മറ്റൊരു പ്രത്യേകത. ഇതുകൂടാതെ ഡൗണ്‍ലോഡ് മാനേജറും ജിയോ ബ്രൗസറില്‍ ആപ്പില്‍ പ്രവര്‍ത്തിക്കുന്നു.

ബ്രൗസറില്‍ പ്രവര്‍ത്തിക്കുക.
ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മലയാളം, മറാത്തി, തമിഴ്, തെലുങ്ക് എന്നിങ്ങനെ എട്ടു റീജീണല്‍ ഭാഷകളിലാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ പ്രാദേശികഭാഷ ഒരിക്കല്‍ തെരഞ്ഞെടുത്താല്‍ ആപ്പിന്റെ ഇന്റര്‍ഫേസ് മുഴുവന്‍ പ്രാദേശിക ഭാഷയിലാകും. മാത്രമല്ല പ്രാദേശിക ഭാഷയിലെ പുത്തന്‍ വാര്‍ത്തകളും മറ്റും ആദ്യം ലഭിക്കുകയും ചെയ്യും. ഗൂഗിള്‍, ഫേസ്ബുക്ക് അടക്കമുള്ളവ പോലും പിന്നെ പ്രാദേശിക ഭാഷയിലാകും ജിയോ ബ്രൗസറില്‍ പ്രവര്‍ത്തിക്കുക.

ജിയോ വെബ് ബ്രൗസര്‍ ആപ്പില്‍
എഴുത്തിന്റെ സൈസ് ക്രമീകരിക്കാനും ജിയോ വെബ് ബ്രൗസര്‍ ആപ്പില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രാദേശിക ഭാഷ ആവശ്യമില്ലെങ്കില്‍ മാറ്റി ഉപയോഗിക്കാന്‍ ഹോം സ്ക്രീന്‍ സൗകര്യവും ആപ്പിലുണ്ട്. എന്റര്‍ടൈന്‍മെന്റ്, പൊളിറ്റിക്സ്, സ്പോര്‍ട്സ് എന്നിങ്ങനെ വിവിധവിഷയങ്ങളിലെ വാര്‍ത്തകളും പുത്തന്‍ അപ്ഡേറ്റുകളും നിങ്ങള്‍ക്കീ ആപ്പിലൂടെ ഏറ്റവും ലളിതമായി ലഭിക്കും.

പുത്തന്‍ വീഡിയോകള്‍ക്കായി
പുത്തന്‍ വീഡിയോകള്‍ക്കായി വീഡിയോ ടാബും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിയോയുടെ ന്യൂസ് സെന്ററില്‍ നിന്നാണ് പുത്തന്‍ വാര്‍ത്തകളും വീഡിയോകളും അപ്ഡേറ്റ് ചെയ്യുന്നത്. യു.സി ബ്രൗസറില്‍ യു.സി കണ്ടന്റ് അപ്ഡേറ്റ് ചെയ്യുന്ന അതേ മാതൃക തന്നെയാണ് ജിയോ ബ്രൗസറിനായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡും ഉപയോഗിച്ചിട്ടുള്ളത്.

ആപ്പില്‍ സൗകര്യമൊരുക്കിയിരിക്കുന്നു.
മൈ ജിയോ, ബുക്ക് മൈ ഷോ, എ ജിയോ, ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട്, എന്‍.ഡി.റ്റി.വി തുടങ്ങിയ വെബ്സൈറ്റുകള്‍ക്കായി ഡിഫോള്‍ട്ട് ഫേവറിറ്റ്സ് എന്നപേരില്‍ പ്രത്യേകം സൗക്യവും ഒരുക്കിയിരിക്കുന്നു. എന്നാല്‍ ഇവയെ നിങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ ക്രമീകരിക്കാനുള്ള സൗകര്യം ജിയോ നല്‍കിയിട്ടില്ല. വിവിധ യു.ആര്.എല്ലുകളെ ബുക്ക്മാര്‍ക്ക് ചെയ്ത് സൂക്ഷിക്കാനും ആപ്പില്‍ സൗകര്യമൊരുക്കിയിരിക്കുന്നു.

ഹോം സ്ക്രീനില്‍
മറ്റ് വെബ് ബ്രൗസറുകളെ അപേക്ഷിച്ച് വലിയ സെര്‍ച്ച് ബാറുകള്‍ ഹോം സ്ക്രീനില്‍ ഇടംപിടിച്ചിട്ടുണ്ട്. ഗൂഗിള്‍ വോയിസ് സേര്‍ച്ചിനായി മൈക്രോഫോണ്‍ ഐക്കണും സെര്‍ച്ച് ബാറിനു സമീപത്തായുണ്ട്. ഒന്നിലധികം ടാബുകള്‍ ഉപയോഗിക്കാനായും സുരക്ഷിതമായ ഉപയോഗത്തിനായും ഇന്കെഗിന്റോ മോഡുണ്ട്.

ജിയോ അവകാശപ്പെടുന്നു
മറ്റ് ആപ്പുകളെ അപേക്ഷിച്ച് അതിവേഗ ഇന്റര്‍നെറ്റ് സംവിധാനമാണ് ജിയോ വെബ് ബ്രൗസറിലുള്ളതെന്ന് ജിയോ അവകാശപ്പെടുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ജിയോ ബെബ് ബ്രൗസര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 4.8 എം.ബിയാണ് ആപ്പിന്റെ സൈസ്. ആന്‍ഡ്രോയിഡ് 5.0 ലോലിപ്പോപ്പ് ഓ.എസിനു മുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകളിലും ജിയോ വെബ് ആപ്പ് പ്രവര്‍ത്തിക്കും.

ഉപയോക്താക്കള്‍
4.4 റേറ്റിംഗാണ് ഗൂഗിള്‍ പ്ലേ ഈ ആപ്പിനായി നല്‍കിയിരിക്കുന്നത്. 1,546 ഉപയോക്താക്കളുടെ റിവ്യു അനുസരിച്ചാണ് ഈ റേറ്റിംഗ്. ആപ്പിന്റെ സിംപിള്‍ ഉപയോഗ ക്രമത്തില്‍ ഉപയോക്താക്കള്‍ സംപ്തൃപ്തരാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470