'ജിയോ സെലിബ്രേഷൻ' ഓഫർ: ദിവസവും രണ്ടു ജിബി ഡാറ്റ എങ്ങനെ ഫ്രീ ആയി നേടാം?
2016 സെപ്തംബറിലാണ് ജിയോ തങ്ങളുടെ 4ജി സേവനം ആരംഭിച്ചത്. ഇപ്പോള്‍ കമ്പനിയുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ ആഘോഷത്തിന്റെ ഭാഗമായി ജിയോ തങ്ങളുടെ എല്ലാ ഉപയോക്താക്കള്‍ക്കും കോപ്ലിമെന്ററി ഡേറ്റ പാക്ക് നല്‍കുകയാണ്. അതാണ് 'Jio Celebrations Pack'. 2018 സെപ്തംബര്‍ 11 വരെയാണ് ഈ പാക്ക് ലഭ്യമാകുന്നത്.

ഈ പാക്കില്‍ കാലാവധി കഴിയുന്നതു വരെ 2ജിബി 4ജി ഡേറ്റ നല്‍കുന്നു. ഓരോ ഉപയോക്താക്കള്‍ക്കും ഇതിലെ ആനുകൂല്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. ടെലികോംടോക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം സെപ്തംബര്‍, ഒക്ടോബര്‍ മാസത്തിലെ ഉപയോക്താക്കള്‍ക്ക് 10ജിബി ഡേറ്റ വരെ പ്രതിമാസം ലഭിക്കുമെന്നാണ്. ഇതില്‍ 8ജിബി ഡേറ്റ പ്രതിദിനം 2ജിബി രൂപത്തില്‍ ക്രഡിറ്റാകും. ഒപ്പം ഇത് എക്‌സ്പയറി ഡേറ്റയോടൊപ്പം എത്തുന്നു. ഇതേ ഡേറ്റ ആനുകൂല്യം അടുത്ത മാസവും ഉപയോക്താക്കള്‍ക്ക് ലഭ്യമാകുകയും ചെയ്യും
ഓഫര്‍ എങ്ങനെ പരിശോധിക്കാം?
ഇത് പരിശോധിക്കാനായി മൈജിയോ ആപ്ലിക്കേഷന്‍ തുറന്ന് My Plan Menu എന്നതിലേക്കു പോകുക. ഇവിടെ നിങ്ങള്‍ക്ക് പ്രതിദിനം 2ജിബി വാഗ്ദാനം ചെയ്യുന്ന Jio Celebrations Pack കാണാം. ഒപ്പം ഈ പാക്കിന്റെ കാലാവധി ഡേറ്റും നല്‍കിയിരിക്കും.
ജിയോ ഡയറി മില്‍ക്ക് ഓഫര്‍
ഏറ്റവും അടുത്തിടെയാണ് ജിയോ ഡയറി മില്‍ക്ക് ഓഫര്‍ കമ്പനി പ്രഖ്യാപിച്ചത്. ഇതില്‍ 1ജിബി ഡേറ്റ ഒരു നമ്പറില്‍ ഒരൊറ്റ തവണ മാത്രമേ ലഭ്യമാകൂ. ഈ ഓഫര്‍ നേടാനായി ഇവിടെ ക്ലിക്ക് ചെയ്യാം.
ജിയോ ആഘോഷങ്ങളുടെ രണ്ടാം വാര്‍ഷികം
സെപ്തംബര്‍ 2016ലാണ് ജിയോ തങ്ങളുടെ 4ജി സേവനം ആരംഭിച്ചത്. ഉപയോക്താക്കളെ ആകര്‍ഷിക്കാനായി അണ്‍ലിമിറ്റഡ് ഡേറ്റ, വോയിസ് കോള്‍, ഫ്രീ സ്എംഎസ് എന്നിവയൊക്കെയാണ് ജിയോ നല്‍കിയിരിക്കുന്നത്. ഈ ഓഫറുകള്‍ മറ്റു ടെലികോം കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയായി ഇപ്പോഴും തുടരുകയാണ്. ജിയോയുമായി മത്സരം തുടരുവാന്‍ നിലവിലെ തങ്ങളുടെ പ്ലാന്‍ പുതുക്കുകയോ അല്ലെങ്കില്‍ പുതിയ പ്ലാന്‍ അവതരിപ്പിക്കുകയോ ചെയ്യുകയാണ് മറ്റു ടെലികോം കമ്പനികള്‍.


Click it and Unblock the Notifications








