Home
News

സ്വന്തം നമ്പർ സ്വയം തീരുമാനിച്ച് ജിയോ വരിക്കാരനാകാം; ഇഷ്ടനമ്പർ ഈസിയായി സ്വന്തമാക്കാനുള്ള വഴിയിതാ

രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. 5ജി സേവനങ്ങൾ അ‌തിവേഗം അ‌വതരിപ്പിച്ച് മാറുന്ന കാലത്തിനൊപ്പം മികച്ച സേവനങ്ങൾ വരിക്കാർക്ക് നൽകാൻ ജിയോ പരിശ്രമിച്ച് വരുന്നു. വിവിധ വിഭാഗങ്ങളിലുള്ള ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ അ‌നുയോജ്യമായ വിധത്തിലുള്ള നിരവധി പ്ലാനുകൾ ഇതിനകം അ‌വതരിപ്പിച്ച് ജിയോ ഉപയോക്താക്കളെ ​കൈയിലെടുത്തുകഴിഞ്ഞു.

മറ്റ് കമ്പനികളെക്കാൾ മൂല്യമുള്ള മികച്ച പ്ലാനുകളും സേവനങ്ങളും ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ ജിയോ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എയർടെൽ, വിഐ, ബിഎസ്എൻഎൽ തുടങ്ങിയ എതിരാളികളെക്കാൾ മുന്നിലെത്താൻ ജിയോയ്ക്ക് സാധിച്ചത് ഈ പ്ലാനുകളുടെ ആസൂത്രണത്തിലെ മികവുകൊണ്ടുകൂടിയാണ്. കൂടുതൽ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് വരിക്കാരെ സ്വന്തമാക്കാൻ ഇപ്പോഴും ജിയോ നിരവധി പദ്ധതികൾ നടപ്പാക്കിവരുന്നു.

സ്വന്തം നമ്പർ സ്വയം തീരുമാനിച്ച് ജിയോ വരിക്കാരനാകാം

ഉപയോക്താക്കളെ ആകർഷിക്കാനായി ജിയോ അ‌വതരിപ്പിച്ചിട്ടുള്ള സേവനങ്ങളിൽ ഒന്നാണ് ജിയോ ചോയ്‌സ് എന്ന ഫീച്ചർ. ഉപയോക്താക്കൾക്ക് അ‌വർക്ക് ഇഷട്മുള്ള നമ്പർ തങ്ങളുടെ മൊ​ബൈൽ നമ്പരിൽ ഉൾപ്പെടുത്താം എന്നതാണ് ഈ സൗകര്യത്തിന്റെ പ്രത്യേകത. എന്നാൽ സൗജന്യമായല്ല, 499 രൂപ ഫീസ് നൽകി മാത്രമാണ് ഇഷ്ടനമ്പറുള്ള ജിയോ സിം നേടാൻ സാധിക്കുക.

ഒരു രസവുമില്ലാത്ത നമ്പർ ഉപയോഗിച്ച് മടുത്തവർക്കും, നമ്പറുകളുടെ ഭാഗ്യത്തിൽ വിശ്വസിക്കുന്നവർക്കും, സ്വന്തം നമ്പർ ഒരു ഫാൻസി നമ്പർ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കുമൊക്കെ ജിയോയുടെ ചോയ്സ് നമ്പർ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ തങ്ങളോടൊപ്പം കൊണ്ടുനടക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വേണമെങ്കിൽ അ‌വരുടെ ജന്മദിനം ത​ങ്ങളുടെ ​മൊ​ബൈൽ നമ്പരായി തെരഞ്ഞെടുക്കാനും ഈ ഫീച്ചർ അ‌വസരമൊരുക്കുന്നു.

ജിയോ ചോയ്സ് ഫീച്ചർ ഉപയോഗിച്ച് ഒരു മൊ​ബൈൽ നമ്പരിന്റെ അ‌വസാന നാല് അ‌ക്കം മുതൽ ആറ് അ‌ക്കം വരെ തെരഞ്ഞെടുക്കാൻ സാധിക്കും എന്നാണ് ജിയോ പറയുന്നത്. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് നമ്പരുകൾ ഇത്തരത്തിൽ തെരഞ്ഞെടുക്കാൻ സാധിക്കും. ആവശ്യമുള്ളവർ മാത്രം ജിയോ ചോയ്സ് ഫീച്ചർ ​ഉപയോഗിച്ച് ഇഷ്ടനമ്പർ തെരഞ്ഞെടുത്താൽ മതി.

ജനനത്തീയതിയോ, വണ്ടിയുടെ അ‌തേ നമ്പരോ, ഭാഗ്യനമ്പരോ ഒക്കെ ജിയോ ചോയ്സ് ഫീച്ചർ ഉപയോഗിച്ച് സ്വന്തമാക്കാം. ഉദാഹരണത്തിന് നമ്മുടെയോ, നമ്മുടെ പ്രിയപ്പെട്ടവരുടെയോ ജന്മദിനം 1-1-1990 ആണെന്ന് കരുതുക. നമ്മുടെ ജിയോ മൊബൈൽ നമ്പറായി ഇത് ചേർക്കണമെങ്കിൽ, ജിയോ ചോയ്‌സ് സൗകര്യത്തിന് കീഴിൽ മൊബൈൽ നമ്പറിന്റെ അവസാന 6 അക്കങ്ങൾ 111990 ആയി തിരഞ്ഞെടുക്കാം.

ജനനത്തീയതി മാത്രമല്ല, ഏത് നമ്പരും ഇത്തരത്തിൽ തെരഞ്ഞെടുക്കാം. സ്വന്തം നമ്പർ സ്വന്തം ഇഷ്ടത്തിനനുസരിച്ച് നേടിയതാണ് എന്ന സംതൃപ്തി ഈ ഫീച്ചർ ഉപയോക്താക്കൾക്ക് നൽകുന്നു. ഈ ഫീച്ചർ സംബന്ധിച്ച വിശദമായ വിവരങ്ങൾ ജിയോ ആപ്പിലും ജിയോ വെബ്​സൈറ്റിലും ലഭ്യമാണ്. ഉപയോക്താക്കൾക്ക് ഇത് പരിശോധിക്കാവുന്നതാണ്.

സ്വന്തം നമ്പർ സ്വയം തീരുമാനിച്ച് ജിയോ വരിക്കാരനാകാം

ജിയോ ചോയ്സ് നമ്പർ ഈസിയായി തെരഞ്ഞെടുക്കാനുള്ള ഘട്ടങ്ങൾ: ഠ ജിയോ ചോയ്സ് നമ്പർ വെബ്സൈറ്റ് സന്ദർശിക്കുക, അല്ലെങ്കിൽ സ്മാർട്ട്ഫോണിൽ My Jio ആപ്പ് തുറക്കുക. വെബ്സൈറ്റ് ഉപയോഗിക്കുകയാണെങ്കിൽ, ചോയ്സ് നമ്പർ വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുക. ആപ്പ് ഉപയോഗിക്കുകയാണെങ്കിൽ, സെർച്ച് ബാറിൽ "ചോയ്‌സ് നമ്പർ" എന്ന് സെർച്ച് ചെയ്യുക.

തുടർന്ന് ജിയോ പ്രീപെയ്ഡ് അല്ലെങ്കിൽ പോസ്റ്റ്പെയ്ഡ് നമ്പറിനായി തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന അവസാന 4 മുതൽ 6 അക്കങ്ങൾ നൽകുക. തുടർന്ന് ലഭ്യമാകുന്ന പട്ടികയിൽ നിന്ന് ഇഷ്ടമുള്ള നമ്പർ തെരഞ്ഞെടുക്കുക. ശേഷം പേയ്‌മെന്റ് വിഭാഗത്തിലേക്ക് പോകുക. 499 രൂപയാണ് ഇതിന് ഫീസ് അ‌ടയ്ക്കേണ്ടത്. പേയ്‌മെന്റ് വിജയിച്ചാൽ 24 മണിക്കൂറിനുള്ളിൽ പുതിയ ജിയോ ചോയ്‌സ് നമ്പർ ആക്ടീവാകും.

More from GizBot

Best Mobiles in India

English summary
Jio Choice is one of the services introduced by Jio to attract users. With this feature, it is possible to select the last four to six digits of a mobile number. But to avail the Jio Choice feature, you will have to spend Rs 499. The choice number feature is available on the Jio app and website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X