Home
News

ഡാറ്റ തീർന്നോ..? ഒരു "ബൂസ്റ്റർ ഡോസ്" ആയാലോ; ജിയോ ഓഫർ ചെയ്യുന്ന ഡാറ്റ ബൂസ്റ്റർ പായ്ക്കുകളെക്കുറിച്ചറിയാം | Jio

ഫോണിലെ മെയിൻ ഡാറ്റ പായ്ക്കിന്റെ ലിമിറ്റ് കഴിഞ്ഞെന്ന് കരുതി നമ്മുടെ ഡാറ്റ ആവശ്യങ്ങൾ അവസാനിക്കാറില്ല. ഇത്തരം സാഹചര്യത്തിൽ യൂസേഴ്സിന് ആശ്രയിക്കാവുന്ന റീചാർജ് ഓപ്ഷനുകളാണ് ഡാറ്റ ബൂസ്റ്റർ പായ്ക്കുകൾ. രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ യൂസേഴ്സിനായി നിരവധി ബൂസ്റ്റർ പായ്ക്കുകളാണ് ഓഫ‍ർ ചെയ്യുന്നത്.

15 രൂപ മുതൽ 222 വരെയുള്ള പ്രൈസ് ടാഗുകളിലാണ് ജിയോയുടെ ഡാറ്റ ബൂസ്റ്റർ പായ്ക്കുകൾ വരുന്നത്. നേരത്തെ പറഞ്ഞത് പോലെ ബേസിക് പ്രീപെയ്ഡ് പ്ലാൻ യൂസ് ചെയ്യുന്നവർക്ക് ആവശ്യാനുസരണം. ഈ പായ്ക്കുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാം. ജിയോയുടെ അൺലിമിറ്റഡ് 5ജി കവറേജും ആക്സസും ലഭിക്കുന്ന യൂസേഴ്സിന് ഈ ഡാറ്റ ബൂസ്റ്ററുകളുടെ ആവശ്യമില്ലെന്നതാണ് യാഥാർഥ്യം. രാജ്യത്തെ 4,333 നഗരങ്ങളിൽ ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ ലഭ്യമാകുകയും ചെയ്യും. കൂടുതലറിയാൻ തു‍ട‍ർന്ന് വായിക്കുക.

ഡാറ്റ തീർന്നോ..? ഒരു

റിലയൻസ് ജിയോ ഡാറ്റ ബൂസ്റ്റർ പായ്ക്കുകൾ (Jio Data Booster Packs) : 15 രൂപയാണ് റിലയൻസ് ജിയോയുടെ ഏറ്റവും അഫോർഡബിൾ ആയ ഡാറ്റ ബൂസ്റ്റർ പായ്ക്കിന്റെ വില. യൂസേഴ്സിന് 1 ജിബി ഡാറ്റയും പ്ലാൻ ഓഫർ ചെയ്യുന്നു. യൂസർ സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന പ്രൈമറി പ്ലാനിന്റെ വാലിഡിറ്റി കാലയളവ് വരെ വാലിഡിറ്റിയും 15 രൂപയുടെ ഡാറ്റ ബൂസ്റ്റർ പായ്ക്കിൽ ജിയോ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലിസ്റ്റിലെ രണ്ടാമത്തെ വൗച്ചറിന് 25 രൂപയാണ് വില വരുന്നത്. 2 ജിബി ഡാറ്റയും 25 രൂപയുടെ ഡാറ്റ ബൂസ്റ്റർ പായ്ക്ക് ഓഫർ ചെയ്യുന്നുണ്ട്. സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന പ്രൈമറി പ്ലാനിന്റെ അതേ വാലിഡിറ്റി തന്നെയാണ് ഈ പായ്ക്കിനും ലഭിക്കുന്നത്. ഈ ഗണത്തിൽ പെടുന്ന എല്ലാ വൗച്ചറുകൾക്കും ബേസിക് പ്ലാനിന് സമാനമായ വാലിഡിറ്റി തന്നെയാണ് ലഭിക്കുക.

6 ജിബി ഡാറ്റ നൽകുന്ന 61 രൂപയുടെ വൗച്ചർ, 12 ജിബി ഓഫർ ചെയ്യുന്ന 121 രൂപയുടെ വൗച്ചർ, 50 ജിബി ഡാറ്റ നൽകുന്ന 222 രൂപയുടെ വൗച്ചർ എന്നിവയാണ് ലിസ്റ്റിലെ മറ്റ് ഓപ്ഷനുകൾ. 15 രൂപയും 25 രൂപയും വിലയുള്ള വൗച്ചറുകളാണ് കൂടുതൽ ജനകീയം. മിക്ക യൂസേഴ്സും ഡെയിലി ഡാറ്റ പ്ലാനുകൾ യൂസ് ചെയ്യുന്നവരാണ്. ഡെയിലി ലിമിറ്റ് കഴിയുമ്പോഴുള്ള ചെറിയ ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാൻ ഈ പായ്ക്കുകൾ മതിയാകുമെന്നതിനാലാണിത്.

ജിയോഫോൺ ഡാറ്റ ആഡ് ഓൺ പ്ലാനുകൾ : അഞ്ച് ഡാറ്റ ആഡ് ഓൺ പായ്ക്കുകളാണ് ജിയോഫോൺ യൂസേഴ്സിനായി കമ്പനി ഓഫർ ചെയ്യുന്നത്. ഈ പ്ലാനുകൾക്കെല്ലാം 28 ദിവസത്തെ വാലിഡിറ്റിയും കമ്പനി ലഭ്യമാക്കുന്നുണ്ട്. 26 രൂപ വില വരുന്ന 2 ജിബി പായ്ക്കാണ് കൂട്ടത്തിലെ ഏറ്റവും നിരക്ക് കുറഞ്ഞ ഓപ്ഷൻ. 62 രൂപയുടെ ജിയോഫോൺ ഡാറ്റ ആഡ് ഓൺ പ്ലാൻ 6 ജിബി ഡാറ്റയും ഓഫർ ചെയ്യുന്നു.

86 രൂപയുടെ ആഡ് ഓൺ പ്ലാൻ ഒരു ഡെയിലി ഡാറ്റ പ്ലാനിന് സമാനമാണ്. 28 ദിവസത്തേക്ക് എല്ലാ ദിവസവും 0.5 ജിബി ഡാറ്റ വീതം ഈ പ്ലാനിൽ നിന്നും ലഭിക്കും. 28 ദിവസത്തേക്ക് ആകെ 28 ജിബി ഡാറ്റയാണ് (ഡെയിലി 1 ജിബി വീതം) 122 രൂപ വില വരുന്ന ആഡ് ഓൺ പ്ലാൻ ഓഫർ ചെയ്യുന്നത്.

ജിയോഫോൺ ഡാറ്റ ആഡ് ഓൺ പ്ലാനുകളിലെ ഏറ്റവും നിരക്ക് കൂടിയ ഓഫറാണ് 182 രൂപയുടെ ഓപ്ഷൻ. ഡെയിലി 2 ജിബി ഡാറ്റ വീതം ആകെ 56 ജിബി ഡാറ്റയാണ് 182 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നത്. ജിയോ 5ജി നെറ്റ്വർക്കുകൾ രാജ്യവ്യാപകമായി ലഭ്യമാണെന്ന് അറിയാമല്ലോ. എന്നാൽ ജിയോഫോൺ (4ജി ഡിവൈസ്) യൂസേഴ്സിന് 5ജി നെറ്റ്വർക്ക് ഉപയോഗപ്പെടുത്താൻ കഴിയില്ലെന്നത് ഒരു പോരായ്മയാണെന്ന് തന്നെ പറയാം.

More from GizBot

Best Mobiles in India

English summary
Data booster packs are recharge options that users can rely on after the limit of the main data pack is exhausted. Reliance Jio offers several data booster packs for its users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X