Home
News

ഡാറ്റ നൽകി സന്തോഷിപ്പിക്കാൻ അ‌ംബാനി കഴിഞ്ഞേ ആളുള്ളൂ! ജിയോയുടെ '7 അ‌ദ്ഭുതങ്ങൾ' ഇതാ

സ്മാർട്ട്ഫോണുകളുടെ ഉപയോഗത്തിന്റെ കേന്ദ്രബിന്ദുവാണ് ഡാറ്റ. ഡാറ്റ ഇല്ലാത്ത സ്മാർട്ട്ഫോൺ പലർക്കും ഉപ്പില്ലാത്ത കഞ്ഞിപോലെ ശോകമായിരിക്കും. ഇന്ത്യയിൽ സ്മാർട്ട്ഫോൺ കച്ചവടം പൊടിപൊടിക്കുന്നു. നിരവധി പേർ ഇതിനകം സ്മാർട്ട്ഫോണുകളിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. ഇങ്ങനെ മാറിയവർക്ക് ചിലപ്പോൾ എക്സ്ട്രാ ഡാറ്റ വേണ്ടിവരാറുണ്ട്. കാരണം റീച്ചാർജ് പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന ഡാറ്റ പലപ്പോഴും തികയില്ല.

പലരും പ്രതിമാസ പ്ലാനുകളാണ് തെരഞ്ഞെടുക്കുക. അ‌തിൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള എൻട്രിലെവൽ പ്ലാനുകൾ തുച്ഛമായ ഡാറ്റയാണ് നൽകുക. അ‌തിനാൽത്തന്നെ അ‌ധിക ഡാറ്റയ്ക്കായി എക്സ്ട്രാ ഡാറ്റ പ്ലാനുകളെ ആശ്രയിക്കേണ്ടിവരുന്നു. എക്സ്ട്രാ ഡാറ്റ പ്ലാനുകളിൽ എക്സ്ട്രാ ഡീസന്റായിട്ടുള്ള പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുള്ള ഒരു ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ (JIO).

ഡാറ്റ നൽകി സന്തോഷിപ്പിക്കാൻ അ‌ംബാനി കഴിഞ്ഞേ ആളുള്ളൂ!

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായി ഏറ്റവും താങ്ങാനാകുന്ന നിരക്കിൽ ഏഴോളം ഡാറ്റ പ്ലാനുകളാണ് പുറത്തിറക്കിയിട്ടുള്ളത്. വെറും 15 രൂപ മുതൽ 222 രൂപ ​വരെയുള്ള പ്ലാനുകൾ ഇക്കൂട്ടത്തിൽ ഉണ്ട്. അ‌ടിയന്തര ഘട്ടങ്ങളിൽ ഡാറ്റയ്ക്കായി ആശ്രയിക്കാവുന്ന ഈ പ്ലാനുകൾ പരിചയപ്പെടാം.

ഡാറ്റ പ്ലാനുകളുടെ കാര്യത്തിൽ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്തെന്നാൽ വാലിഡായിട്ടുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ഉണ്ടെങ്കിൽ മാത്രമേ ഈ പ്ലാനുകൾ ഉപയോഗിക്കാൻ സാധിക്കൂ എന്നകാര്യം ശ്രദ്ധിക്കണം. ജിയോയുടെ ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ പ്ലാൻ 15 രൂപയ്ക്കാണ് എത്തുന്നത്. ഒരു ജിബി ഡാറ്റയാണ് ഇതിൽ കിട്ടുക.

ഡാറ്റ നൽകി സന്തോഷിപ്പിക്കാൻ അ‌ംബാനി കഴിഞ്ഞേ ആളുള്ളൂ!

15 രൂപ പ്ലാൻ കഴിഞ്ഞാൽ തൊട്ടടുത്ത ജിയോ ഡാറ്റ ബൂസ്റ്റർ പ്ലാൻ 19 രൂപയുടേത് ആണ്. ഈ 19 രൂപ പ്ലാനിൽ 1.5 ജിബി ഡാറ്റയാണ് ലഭിക്കുക. തൊട്ടടുത്ത ഓപ്ഷൻ 25 രൂപയുടേത് ആണ്. ഈ പ്ലാനിൽ 2ജിബി ഡാറ്റയാണ് ലഭ്യമാകുക.

അ‌തിലും ഉയർന്ന അ‌ളവിൽ ഡാറ്റ വേണ്ടവർക്ക് 29 രൂപയുടെ ഓപ്ഷനുണ്ട്. 2.5 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. ജിയോ ഡാറ്റ പ്ലാനുകളിൽ അ‌ഞ്ചാമത്തെ പ്ലാൻ 61 രൂപ നിരക്കിൽ എത്തുന്നു. ഈ 61 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ 6ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

100 രൂപയ്ക്ക് മുകളിൽ ചെലവ് വരുന്ന രണ്ട് ഡാറ്റ ബൂസ്റ്റർ പ്ലാനുകളാണ് ജിയോയുടെ ഡാറ്റ പ്ലാൻ പട്ടികയിലുള്ളത്. അ‌തിൽ 121 രൂപയുടെ പ്ലാനിൽ 12 ജിബി ഡാറ്റ ലഭിക്കുന്നു. ഏറ്റവും നിരക്ക് കൂടിയ ജിയോ ഡാറ്റ പ്ലാൻ 222 രൂപയുടേത് ആണ്.

50 ജിബി ഡാറ്റയാണ് 222 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ നൽകുന്നത്. കൂടുതൽ ഡാറ്റ ഉപയോഗമുള്ള ആളുകൾക്ക് ഈ ഡാറ്റ ബൂസ്റ്റർ പ്ലാൻ തെരഞ്ഞെടുക്കാം. വീട്ടിൽ ​ബ്രോഡ്ബാൻഡ് കണക്ഷനും ഓഫീസിൽ ​വൈ​ഫൈയുമുള്ള ആളുകൾക്ക് മറ്റ് സമയങ്ങളിലെ ഉപയോഗത്തിനായി ഈ പ്ലാൻ പരിഗണിക്കാവുന്നതാണ്.

ഡാറ്റ നൽകി സന്തോഷിപ്പിക്കാൻ അ‌ംബാനി കഴിഞ്ഞേ ആളുള്ളൂ!

ജിയോയുടെ ഈ 7 ഡാറ്റ ബൂസ്റ്റർ പ്ലാനുകളും ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്നവയാണ്. റീൽസുകളും മറ്റും സജീവമായത് സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. റീൽസ് കണ്ടിരുന്നാൽ സമയം മാത്രമല്ല, ഡാറ്റ പോകുന്നതും അ‌റിയില്ല. ഇത്തരത്തിൽ ഡാറ്റ തീർന്നുകഴിയുമ്പോഴാകും എന്തെങ്കിലും അ‌ടിയന്തര ആവശ്യങ്ങൾക്കായി ഡാറ്റ വേണ്ടിവരിക. അ‌ത്തരം അ‌വസരങ്ങളിൽ ഈ ഡാറ്റ പ്ലാനുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.

എന്നാൽ ജിയോ 5ജിയുള്ള പ്രദേശങ്ങളിലെ 5ജി ഫോണുള്ള ഉപയോക്താക്കൾക്ക് അ‌ധിക ഡാറ്റ ആവശ്യമായി വരാറില്ല. കാരണം ജിയോ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി നൽകുന്നുണ്ട്. എന്നാൽ 239 രൂപയുടെയോ അ‌തിന് മുകളിലുള്ള തുകയുടെയോ റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുത്താലാണ് ഈ ആനുകൂല്യം ലഭ്യമാകുക. 5ജി വ്യാപനം പൂർത്തിയാകുന്നതോടെ ഈ സൗജന്യം അ‌വസാനിക്കുകയും നിരക്ക് കൊണ്ടുവരികയും ചെയ്യും.

More from GizBot

Best Mobiles in India

English summary
Reliance Jio is offering 7 data booster plans that Jio subscribers can rely on for extra data in 2024. These plans are available at Rs 15, Rs 19, Rs 25, Rs 29, Rs 61, Rs 121 and Rs 222. The cheapest Rs 15 data plan offers 1GB of data. Jio data plan with the highest price of Rs 222 will get 50 GB data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X