ജിയോ ഡാറ്റ വിലകള്‍ പ്രതി മാസം കൂട്ടിയേക്കും!

Written By:

ജിയോ ആദ്യം വിപണിയില്‍ ഇറക്കിയ ഡാറ്റ പ്ലാനുകള്‍ സൗജന്യമായാണ്. എന്നാല്‍ ഇപ്പോള്‍ സൗജന്യ ഡാറ്റകള്‍ നിര്‍ത്തലാക്കി ചെറിയ തോതില്‍ ഡാറ്റ/കോളുകള്‍ക്ക് പണം ഈടാക്കിത്തുടങ്ങി.

ജിയോ ഡാറ്റ വിലകള്‍ പ്രതി മാസം കൂട്ടിയേക്കും!

കഴിഞ്ഞ മാസം ഡാറ്റ വിലകള്‍ ജിയോ പരിഷ്‌കരിച്ചു. അതില്‍ ഡാറ്റ/കോളുകള്‍ കുറയുകയും വിലകള്‍ കൂട്ടുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍ ഏറ്റവും അവസാനമായി റിപ്പോര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നത് Goldman Sachs notes ആണ്. എന്നാല്‍ ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് ജിയോ ഡാറ്റ നിരക്കുകള്‍ പ്രതിമാസം വീതം വര്‍ദ്ധിപ്പിക്കും എന്നാണ്. ഒക്ടോബര്‍ 19നാണ് ജിയോ ഡാറ്റ പ്ലാനുകള്‍ വര്‍ദ്ധിപ്പിച്ചത്.

നോക്കിയ 7 ഞെട്ടിച്ചു: ആദ്യ ഫ്‌ളാഷ് സെയിലില്‍ 15,0000 രജിസ്‌ട്രേഷനുകള്‍!

കഴിഞ്ഞ ദീപാവലി സമയത്ത് ജിയോ താരിഫ് പ്ലാനുകള്‍ 15% മുതല്‍ 20% വരെ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഡാറ്റ പ്ലാനുകള്‍ നല്‍കിക്കൊണ്ട് ആകര്‍ഷണീയമായത് 149 രൂപയുടെ പ്ലാനാണ്.

ജിയോ പരിഷ്‌കരിച്ച താരിഫ് പ്ലാനുകള്‍ ഇവിടെ നല്‍കുന്നു.. തുടര്‍ന്നു വായിക്കുക..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

399 രൂപ പ്ലാന്‍

399 രൂപയുടെ പ്ലാന്‍ വാലിഡിറ്റി ആദ്യം 84 ദിവസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്ലാന്‍ വാലിഡിറ്റി 84 ദിവസത്തില്‍ നിന്നും 70 ദിവസമാക്കി കുറച്ചു. മറ്റു ആനുകൂല്യങ്ങള്‍ എല്ലാം തന്നെ ഒരു പോലെയാണ്. പ്രതിദിനം എഫ്യുപി ലിമിറ്റ് 1ജിബിയും.

 

 

459 രൂപ പ്ലാന്‍

ഈ പുതിയ പ്ലാനിന്റെ വാലിഡിറ്റി 84 ദിവസമാണ്. 399 രൂപയുടെ അതേ ഡാറ്റ തന്നെയാണ് ഈ പ്ലാനിലും. 84ജിബി ഡാറ്റയാണ് ഈ പ്ലാനില്‍, അതായത് പ്രതി ദിനം 1ജബി ഡാറ്റ. പ്രതി ദിനം എഫ്യുപി ലിമിറ്റ് 1ജിബിയാണ്.

എയര്‍ടെല്‍-ലാവ: 1,699 രൂപയുടെ 4ജി സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു!

 

509 രൂപ പ്ലാന്‍

509 രൂപയുടെ പ്ലാന്‍ വാലിഡിറ്റി 56 ദിവസത്തില്‍ നിന്നും 49 ദിവസമാക്കി കുറച്ചു. അതു പോലെ തന്നെ ഡാറ്റയും 112 ജിബിയില്‍ നിന്നും 98ജിബി വരെ ആക്കിയിട്ടുണ്ട്. പ്രതി ദിനം എഫ്യുപി ലിമിറ്റ് 2ജിബി.

 

 

999 രൂപ പ്ലാന്‍

ഈ പ്ലാനില്‍ ആദ്യം 90 ജിബി ഡാറ്റയായിരുന്നു, എന്നാല്‍ ഇപ്പോള്‍ അതു കുറച്ച് 60ജിബി ഡാറ്റയാക്കിയിട്ടുണ്ട്. ഈ പ്ലാനില്‍ എഫ്യുപി ലിമിറ്റ് ഇല്ല

 

 

1999 രൂപ പ്ലാന്‍

ഈ പുതിയ പ്ലാനിന്റെ വാലിഡിറ്റി 180 ദിവസമാണ്. 125ജിബി ഡാറ്റ എഫ്യുപി ലിമിറ്റ് ഇല്ലാതെ നല്‍കുന്നു.

മോട്ടോ X4, ഇന്ത്യയിലെ വില വെളിപ്പെടുത്തി!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Just recently, on October 19, Jio increased the prices of several data plans as well as reduced data in some other plans.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot