Home
News

അ‌വിടെ വിട്ടത് ഇവിടെ പിടിക്കണം! ജിയോയുടെ വമ്പൻ ദീപാവലി ഓഫർ അ‌വസാനിക്കാൻ ദിവസങ്ങൾ മാത്രം

ഇന്ത്യൻ ടെലിക്കോം രംഗത്തെ വമ്പനാണ് റിലയൻസ് ജിയോ (Reliance Jio). ജൂ​ലൈയിൽ നടപ്പാക്കിയ നിരക്ക് വർധനവിനെ തുടർന്ന് ജിയോയ്ക്ക് കുറച്ചധികം ​മൊ​ബൈൽ ഉപയോക്താക്കളെ നഷ്ടമായി. നിരക്ക് വർധനയിലും മറ്റും പ്രതിഷേധിച്ച് ലക്ഷക്കണക്കിന് വരിക്കാർ ജിയോ വിട്ടതായി അ‌ടുത്തിടെ ട്രായിയുടെ (ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ) പ്രതിമാസ കണക്ക് വ്യക്തമാക്കിയിരുന്നു. എങ്കിലും വരുമാനത്തിന്റെ കാര്യത്തിൽ ജിയോയ്ക്ക് ഒട്ടും കുറവുണ്ടായിട്ടില്ല എന്നുമാത്രമല്ല, വരുമാനം കുതിക്കുകയും ചെയ്തു. അ‌തിനാൽ നിരക്ക് വർധന ജിയോയ്ക്ക് നഷ്ടക്കച്ചവടമാണ് എന്ന് പറയാനാകില്ല. അ‌തേസമയം ടെലിക്കോം വരിക്കാരിൽ ചെറിയൊരു വിഭാഗത്തെ നഷ്ടമായെങ്കിലും അ‌ത് ബ്രോഡ്ബാൻഡ് കണക്ഷനുകളിലൂടെ നികത്താനുള്ള നീക്കത്തിലാണ് ജിയോ.

ദീപാവലിക്ക് എല്ലാക്കൊല്ലവും ജിയോ വിവിധ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. ഈ വർഷവും ജിയോയുടെ ദീപാവലി ധമാക്ക ഓഫർ ജിയോയുടെ ​ഫൈബർ/ എയർ​ഫൈബർ ഉപയോക്താക്കൾക്ക് ഒരു വർഷത്തെ സൗജന്യ എയർ​ഫൈബർ സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസമാണ് ജിയോ തങ്ങളുടെ ഇക്കൊല്ലത്തെ ദീപാവലി ഓഫർ പ്രഖ്യാപിച്ചത്.

അ‌വിടെ വിട്ടത് ഇവിടെ പിടിക്കണം! ജിയോയുടെ ദീപാവലി ഓഫർ ഉടൻ അ‌വസാനിക്കും

നവംബർ 3 വരെയാണ് ജിയോയുടെ ദീപാവലി ധമാക്ക ഓഫർ ലഭ്യമാകുക. അ‌തിനാൽ ഈ ഓഫർ നേടാൻ ആഗ്രഹിക്കുന്നവർ എത്രയും​ വേഗം തയാറെടുക്കേണ്ടതുണ്ട്. കൂടുതൽ വരിക്കാരെ തങ്ങളുടെ ​ഫൈബർ/ എയർ​ഫൈബർ സേവനങ്ങളിലേക്ക് ആകർഷിക്കുക എന്നതാണ് ജിയോ ഈ ദീപാവലി ധമാക്ക ഓഫറിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.

ജിയോ ദീപാവലി ധമാക്ക ഓഫർ 2024: റിലയൻസ് ഡിജിറ്റലിലെ പർച്ചേസിലൂടെ ഉപയോക്താക്കൾക്ക് ജിയോ എയർഫൈബർ സേവനം ഒരു വർഷം സൗജന്യമായി നേടാനാകും എന്നതാണ് ഇക്കൊല്ലത്തെ ജിയോയുടെ ദീപാവലി ധമാക്ക ഓഫർ. അ‌തിനായി ഉപയോക്താക്കൾ ഏതെങ്കിലും റിലയൻസ് ഡിജിറ്റൽ സ്റ്റോറിൽ നിന്ന് 20,000 രൂപയോ അതിൽ കൂടുതലോ രൂപ മൂല്യമുള്ള പർച്ചേസ് നടത്തേണ്ടതുണ്ട്.

അ‌വിടെ വിട്ടത് ഇവിടെ പിടിക്കണം! ജിയോയുടെ ദീപാവലി ഓഫർ ഉടൻ അ‌വസാനിക്കും

പുതിയ ഉപയോക്താക്കൾക്കും നിലവിൽ ജിയോ ഫൈബർ, ജിയോ എയർഫൈബർ ഉപയോക്താക്കളായിട്ടുള്ളവർക്കും ഈ ജിയോ ദീപാവലി ഓഫറിന്റെ ഭാഗമാകാൻ സാധിക്കും. പുതിയ എയർഫൈബർ/ഫൈബർ കണക്ഷൻ എടുക്കുന്ന ഉപഭോക്താക്കൾക്ക് രണ്ട് ഓപ്ഷനുകളുണ്ട്: ഒന്നുകിൽ റിലയൻസ് ഡിജിറ്റലിൽ ഷോപ്പുചെയ്യാം അല്ലെങ്കിൽ 2,222 രൂപ വിലയുള്ള 3 മാസത്തെ ദീപാവലി പ്ലാനിനൊപ്പം പുതിയ എയർഫൈബർ കണക്ഷൻ തിരഞ്ഞെടുക്കാം.

നിലവിലുള്ള ഉപയോക്താക്കൾക്ക് 2,222 രൂപയുടെ ദീപാവലി പ്ലാനിൻ്റെ ഒറ്റത്തവണ മുൻകൂർ റീചാർജ് ഉപയോഗിച്ച് സമാന ആനുകൂല്യങ്ങൾ അൺലോക്ക് ചെയ്യാൻ കഴിയും. യോഗ്യരായ ഉപഭോക്താക്കൾക്ക് 2024 നവംബർ മുതൽ 2025 ഒക്‌ടോബർ വരെയുള്ള അവരുടെ ആക്ടീവ് ജിയോ എയർഫൈബർ പ്ലാൻ മൂല്യവുമായി പൊരുത്തപ്പെടുന്ന 12 പ്രതിമാസ കൂപ്പണുകൾ ലഭിക്കും.

എല്ലാ കൂപ്പണുകളും 30 ദിവസത്തിനുള്ളിൽ അടുത്തുള്ള റിലയൻസ് ഡിജിറ്റൽ / ​​മൈജിയോ സ്റ്റോർ / ജിയോപോയിന്റ് സ്റ്റോർ/ ജിയോമാർട്ട് എക്സ്ക്ലൂസീവ് സ്റ്റോറിൽ റിഡീം ചെയ്യാവുന്നതാണ്. 15,000 രൂപയ്ക്ക് മുകളിലുള്ള അടുത്ത ഇലക്ട്രോണിക്സ് വാങ്ങലുകൾക്ക് ഇവ ഉപയോഗിക്കാനാകുമെന്നാണ് ജിയോ പറയുന്നത്. ജിയോ ​ഫൈബർ/ എയർ​ഫൈബർ ഇൻസ്റ്റാളേഷനുകൾ സൗജന്യമാണ്.

അ‌വിടെ വിട്ടത് ഇവിടെ പിടിക്കണം! ജിയോയുടെ ദീപാവലി ഓഫർ ഉടൻ അ‌വസാനിക്കും

800-ൽ അ‌ധികം ഡിജിറ്റൽ ചാനലുകൾ, 13+ ​ഒടിടി സബ്സ്ക്രിപ്ഷനുകൾ, ​ഹൈസ്പീഡ് ഇന്റർനെറ്റ് എന്നിവ ജിയോ എയർ​ഫൈബർ കണക്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. വിവിധ പ്ലാനുകൾക്ക് ഒപ്പം WiFi 6 റൗട്ടറും 4k സെറ്റ്ടോപ്പ് ബോക്സും ജിയോ സൗജന്യമായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓഫറുകളുടെ വിശദ വിവരങ്ങൾ തൊട്ടടുത്ത റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ സന്ദർശിച്ചോ, തൊട്ടടുത്ത ജിയോ​ഫൈബർ കണക്ഷൻ ഏജന്റുമാർ വഴിയോ അ‌റിയാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Jio's Diwali Dhamaka offer end on November 3. As part of this Diwali offer, users can get one year of free Jio AirFiber service with a purchase on Reliance Digital. For that users need to make a purchase worth Rs.20,000 or more from any Reliance Digital store.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X