ജിയോയെ ഞെട്ടിച്ചു കൊണ്ട് എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍! മത്സരം മുറുകുന്നു!
ജിയോയെ ഞെട്ടിച്ചു കൊണ്ട് എയര്‍ടെല്‍.
എയര്‍ടെല്ലും ജിയോയുടെ വീണ്ടും ഏറ്റു മുട്ടുകയാണ്. ടെലികോം മേഖലയില്‍ ജിയോയുടെ ആദ്യത്തെ എതിരാളി എയര്‍ടെല്‍ തന്നെയാണ്. ജിയോയുടെ ആദ്യത്തെ 12 ഓഫറുകള്‍ പുറത്തിറക്കിയ ഉടന്‍ തന്നെ എതിരാളിയായ എയര്‍ടെല്ലും അണ്‍ലിമിറ്റഡ് ഓഫറുകള്‍ പ്രഖ്യാപിച്ചു.

പോസ്റ്റ്‌പെയ്ഡ്/ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ് എയര്‍ടെല്‍ പുതിയ രണ്ട് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതു പോലെ ഒരു ഓഫര്‍ എയര്‍ടെല്‍ ഇതിനു മുന്‍പും പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ടെല്‍ പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുറത്തിറക്കിയ രണ്ട് അത്ഭുതകരമായ ഓഫറുകള്‍ ഏതാണ്? എയര്‍ടെല്‍ ആണോ ജിയോ ആണോ കൂടുതല്‍ മികച്ച ഓഫറുകള്‍ നല്‍കുന്നത്.
കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക...

എയര്‍ടെല്‍ 293 പ്ലാന്‍
293 പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നതിനു മുന്‍പ് ഇത് നന്നായി അറിഞ്ഞിരിക്കുക. എയര്‍ടെല്ലിന്റെ 293 ഓഫര്‍ റീച്ചാര്‍ജ്ജില്‍ 84ജിബി 4ജി ഡാറ്റ, 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഫ്രീ കോളുകള്‍ എയര്‍ടെല്‍-ടൂ-എയര്‍ടെല്ലില്‍ മാത്രമാണ് ചെയ്യാന്‍ സാധിക്കുന്നത്.

എയര്‍ടെല്‍ 449 പ്ലാന്‍
എയര്‍ടെല്ലിന്റെ 449 പ്ലാനും വളരെ നല്ലതാണ്. ഇതില്‍ 84ജിബി ഡാറ്റ, 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും ഈ ഓഫറില്‍ ലഭിക്കുന്നു. ഈ രണ്ട് ഓഫറുകളും എയര്‍ടെല്ലിന്റെ പുതിയ സിം എടുക്കുന്നവര്‍ക്കു മാത്രമാണ്.

293 ഡാറ്റയ്ക്കു മാത്രം
നിങ്ങള്‍ ഡാറ്റ മാത്രമാണ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ എയര്‍ടെല്ലിന്റെ 293 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുന്നതാണ് നല്ലത്. 84 ദിവസം 84 ജിബി ഡാറ്റ ഉപയോഗിക്കാം, അതായത് പ്രതിദിനം 1ജിബി ഡാറ്റ എന്ന രീതിയില്‍.

ജിയോ 399 രൂപ
ജിയോയുടെ 399 രൂപയുടെ ഓഫറിലും 84 ജിബി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതില്‍ പ്രതിദിനം 1ജിബി 4ജിബി ഡാറ്റയാണ്. ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ റോമിങ്ങ് ഉള്‍പ്പെടെ ഏതു നമ്പറിലേക്കും ചെയ്യാം.

4ജി ഉപഭോക്താക്കള്‍ക്കു മാത്രം
എയര്‍ടെല്ലിന്റെ ഈ ഓഫര്‍ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കുമാത്രമാണ്. 2ജി, 3ജി ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭ്യമല്ല.

മികച്ചത് എയര്‍ടെല്‍ നെറ്റവര്‍ക്ക്
ജിയോയെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ എയര്‍ടെല്‍ നെറ്റ്‌വര്‍ക്കാണ് ഏറ്റവും മികച്ചത്. ജിയോ നെറ്റ്‌വര്‍ക്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. അതിനാല്‍ എയര്‍ടെല്‍ ഓഫറുകള്‍ ഏറ്റവും മികച്ചതാകുന്നു.


Click it and Unblock the Notifications








