293 രൂപ, 84ജിബി ഡാറ്റ, 84 ദിവസം വാലിഡിറ്റിയുമായി എയര്‍ടെല്‍!

Written By:

ടെലികോം രംഗത്ത് എയര്‍ടെല്‍ പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുന്നു. ജിയോ ഇഫക്ട് എന്നു വേണമെങ്കില്‍ ഇതിനെ പറയാം. അതായത് എയര്‍ടെല്ലും ജിയോയുമാണ് വീണ്ടും വീണ്ടും ഏറ്റുമുട്ടുന്നത്.

ജിയോ മെഗാ ഓഫര്‍: 84ജിബി ഡാറ്റ, 84 ദിവസം വാലിഡിറ്റിയില്‍!

293 രൂപ, 84ജിബി ഡാറ്റ, 84 ദിവസം വാലിഡിറ്റിയുമായി എയര്‍ടെല്‍!

ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ഉടന്‍ അവസാനിക്കും. പോസ്റ്റ്‌പെയ്ഡ് പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ജിയോ മറ്റു പുതിയ ഓഫറുകളും കൊണ്ടു വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എയര്‍ടെല്ലും പുതിയ രണ്ട് ഓഫറുകളാണ് കൊണ്ടു വന്നിരിക്കുന്നത്.

ഈ രണ്ട് ടെലികോം താരിഫ് യുദ്ധത്തെ കുറിച്ച് കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍ടെല്‍ പ്ലാനുകള്‍

എയര്‍ടെല്‍ പുതിയ രണ്ട് താരിഫ് പ്ലാനുകളാണ് കൊണ്ടു വന്നിരിക്കുന്നത്. പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ രണ്ട് പ്ലാനുകളും. 293 രൂപയുടെ പ്ലാനും 399 രൂപയുടെ പ്ലാനുമാണ്.

വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ?

ഓരേ ഓഫറുകള്‍

449 രൂപയുടെ പ്ലാനില്‍ 84ജിബി 4ജി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. അതു പോലെ 449 രൂപയുടെ റീച്ചാര്‍ജ്ജില്‍ 84ജിബി 4ജി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഈ രണ്ട് പ്ലാനുകളും പുതിയ ഉപഭോക്താക്കള്‍ക്കു മാത്രമാണ്.

മറ്റൊരു ചോദ്യം!

ഈ രണ്ട് പ്ലാനുകള്‍ക്കും 84 ജിബി 4ജി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. എന്നാല്‍ എന്തു കൊണ്ട് നിരക്കുകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. എയര്‍ടെല്‍ 4ജി സിം ഇപ്പോള്‍ വാങ്ങുന്നവര്‍ക്കാണ് ഈ ഓഫറുകള്‍.

499 പ്ലാന്‍

499 രൂപയുടെ പ്ലാനില്‍ 84 ജിബി 4ജി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. കൂടാതെ ഇതില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും ഏതു നമ്പറിലേക്കും ചെയ്യാം.

8ജിബി റാം ഫോണുകള്‍ക്കു മാത്രം ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍!

 

 

293 പ്ലാന്‍

293 രൂപയുടെ പ്ലാനില്‍ നിങ്ങള്‍ക്ക് ഡാറ്റ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. അതായത് 84ജിബി 4ജി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയില്‍. ഡാറ്റ മാത്രം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 293 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

ഡാറ്റ ലിമിറ്റ്

ഈ രണ്ട് പ്ലാനുകള്‍ക്കും പ്രതി ദിനം ഡാറ്റ ലിമിറ്റ് 1ജിബി 4ജി സ്പീഡില്‍ ആണ്. എയര്‍ടെല്‍ സിം കാര്‍ഡ് നല്‍കുന്ന ഷോപ്പില്‍ 293 പ്ലാന്‍ 499 പ്ലാന്‍ എന്നിവ ലഭ്യമാണ്.

ജിയോ 399 പ്ലാന്‍

ഏകദേശം ഇതേ ഒരു പ്ലാനാണ് ജിയോയും ഇപ്പോള്‍ അവതരിപ്പിച്ചത്. അതായത് 84ജിബി 4ജി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയില്‍. എന്നാല്‍ ഈ പ്ലാനിന്റെ വില 399 രൂപയാണ്. എയര്‍ടെല്ലിനും 399 പ്ലാന്‍ ഉണ്ട്.

84 ദിവസം കഴിഞ്ഞാല്‍?

84 ദിവസത്തിനു ശേഷം ഈ പ്ലാനില്‍ എന്തു സംഭവിക്കും എന്നു പറഞ്ഞിട്ടില്ല കമ്പനി. വീണ്ടും ഇതേ തുകയില്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ എയര്‍ടെല്‍ അനുവദിക്കുമോ? അതോ ഇത് വണ്‍-ടൈം ഓഫര്‍ മാത്രമാണോ? എയര്‍ടെല്‍ സിം വില്‍പനക്കാര്‍ക്കും ഈ ഓഫറിനെ കുറിച്ച് അത്ര വ്യക്തമല്ല.

309 രൂപയുടെ ജിയോ പ്ലാന്‍ വാലിഡിറ്റി കുറച്ചു: മറ്റു പുതിയ അണ്‍ലിമിറ്റഡ് ഓഫറുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Airtel is coming with two new plans, one of which offers 84GB data at recharge of Rs 293 to pre-paid consumers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot