ജിയോ ഇഫക്ട്: BSNL ഞെട്ടിക്കുന്ന ഓഫറുമായി!

Written By:

റിലയന്‍സ് ജിയോ കുറഞ്ഞ നരക്കുമായി രംഗത്തെത്തിയതോടെ വിപണിയില്‍ വന്‍ മത്സരമാണ് സേവനദാദാക്കള്‍. അതായത് ജിയോയെ കടത്തി വെട്ടാന്‍ പൊതുമേഖല സ്ഥാപകനായ ബിഎസ്എന്‍എല്‍ പദ്ധതി ഇടുകയാണ്.

നിരക്കുകള്‍ വെട്ടിക്കുറച്ച് രംഗത്തെത്തിയ ജിയോ പ്രവര്‍ത്തനം നിരീക്ഷിച്ചു കൊണ്ടാണ് ബിഎസ്എന്‍എല്‍ സൗജന്യ പ്ലാനുകള്‍ അവതരിപ്പിക്കുന്നത്.

ജിയോ ഇഫക്ട്: BSNL ഞെട്ടിക്കുന്ന ഓഫറുമായി!

4ജി വരിക്കാര്‍ക്ക് മാത്രമാണ് ജിയോ സേവനം നല്‍കുന്നത്. എന്നാല്‍ ബിഎസ്എന്‍എല്‍ 2ജി, 3ജി വരിക്കാര്‍ക്കു കൂടി സേവനം നല്‍കുന്നു.

ഇപ്പോള്‍ ബിഎസ്എന്‍എല്‍ നടപ്പിലാക്കാന്‍ പോകുന്ന ഒരു പദ്ധതിയാണ് സൗജന്യ വോയിസ് കോളുകള്‍. ഈ പദ്ധതി നടപ്പിലാകാന്‍ പോകുന്നത് 2017 ജനുവരി മുതലാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സൗജന്യ വോയിസ് കോളുകള്‍

ബിഎസ്എന്‍എല്‍ ന്റെ വലിയ ഒരു ഓഫറാണിത്. ജിയോയും ബിഎസ്എന്‍എലും തികച്ചും വ്യത്യസ്ഥമാണ്, ജിയോയ്ക്ക് ഇപ്പോള്‍ തന്നെ 4ജി സേവനം ലഭ്യമാണ്, എന്നാല്‍ ബിഎസ്എന്‍എല്‍-ന് ഇന്ത്യയിലെ കുറച്ചു നഗരങ്ങളില്‍ മാത്രമേ 4ജി സേവനം ഉളളൂ.

സൗജന്യ വോയിസ് കോളിനു വേണ്ടി VoLTE സവിശേഷതയാണ് ജിയോ ഉപയോഗിക്കുന്നത്.

 

VoLTE സേവനം ഇല്ല

നേരത്തെ പറഞ്ഞിരുന്നു ജിയോ സൗജന്യ വോയിസ് സേവനം വോള്‍ട്ട് സവിശേഷതയാണെന്ന്. എന്നാല്‍ ബിഎസ്എന്‍എല്‍-ന് സാധാരണ രീതിയിലുളള വോയിസ് കോളുകള്‍ ആയിരിക്കും. എന്നാല്‍ ബിഎസ്എന്‍എല്‍ ഇതിന്റെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിട്ടില്ല.

2ജി, 3ജി ഉപഭോക്താക്കള്‍ക്ക് സൗജന്യ വോയിസ് കോളുകള്‍

ഇതൊരു നല്ല മികച്ച കാര്യമാണ്, അതായത് സൗജന്യ വോയിസ് കോളുകള്‍ ബിഎസ്എന്‍എല്‍ 2ജി, 3ജി ഉപഭോക്താക്കള്‍ക്കു നല്‍കുന്നു. കമ്പനിക്ക് ഉടന്‍ തന്നെ വോള്‍ട്ട് പിന്തുണയ്ക്കാന്‍ അവരുടെ ഇന്‍ഫ്രാസ്ട്രക്ചറിനു കഴിയില്ല.

ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും

ബിഎസ്എന്‍എല്‍ ഡയറക്ടര്‍ ശ്രീവാസ്തവ വിശ്വസിക്കുന്നു കൂടുതലും ഉപഭോക്താക്കള്‍ വീട്ടിലിരുന്നാണ് നെറ്റ് ഉപയോഗിക്കുന്നതെന്ന്. അതിനാലാണ് ഈ ഓഫര്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും നല്‍കാന്‍ ബിഎസ്എന്‍എല്‍ തീരുമാനിച്ചത്.

2-4 രൂപ മുതല്‍

ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാനായി ആണ് 2-4 രൂപവരെയുളള ഓഫറുകള്‍ ബിഎസ്എന്‍എല്‍ നല്‍കാന്‍ ഒരുങ്ങുന്നത്. ജനുവരി മുതലാണ് ഈ ഓഫര്‍ നിലവില്‍ വരാന്‍ പോകുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
BSNL, in their latest move, said that they will be offering voice free tariff plans from January. This move came especially because of the Reliance Jio as several users over the country are loving the free voice calls scheme offered by Jio.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot