ബിഎസ്എന്‍എല്‍ ഞെട്ടിക്കുന്നു: 8X ഫ്രീ ഡാറ്റയുമായി!

Written By:

ബിഎസ്എന്‍എല്‍ വീണ്ടും പുതിയ ഓഫറുമായി എത്തിയിരിക്കുന്നു. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഇത്തവണ വമ്പന്‍ ഓഫര്‍ നല്‍കിയിരിക്കുന്നത്.

ബിഎസ്എന്‍എല്‍ ഞെട്ടിക്കുന്നു: 8X ഫ്രീ ഡാറ്റയുമായി!

ജിയോയെ വെല്ലുന്ന ഈ ഓഫറുകള്‍ ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കും എന്നുളളതിന് യാതൊരു സംശയവും വേണ്ട.

ബിഎസ്എന്‍എല്‍ന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫറിനെ കുറിച്ച് കൂടുതല്‍ അറിയാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്ലാനിനെ അടിസ്ഥാനമാക്കിയാണ് ഓഫറുകള്‍

പ്ലാന്‍ 99ല്‍ ഉളളവര്‍ക്ക് 250എംബി ഡാറ്റ, പ്ലാന്‍ 225ന് 1ജിബി ഡാറ്റ എന്നാല്‍ മുന്‍പ് ഇത് 200എംബി ആയിരുന്നു. പ്ലാന്‍ 325ല്‍ ഉളളവര്‍ക്ക് 250എംബിക്കു പകരം 2ജിബി ഡാറ്റയാണ് ലഭിക്കുന്നത്.

പ്ലാന്‍ 525, 725

പ്ലാന്‍ 525ന് 3ജിബി ഡാറ്റ (മുന്‍പ് 500എംബി), പ്ലാന്‍ 725ന് 5ജിബി ഡാറ്റ (മുന്‍പ് 1ജിബി) എന്നിങ്ങനെ ലഭിക്കുന്നു ഡാറ്റ പാക്ക്.

ഈ പ്ലാനില്‍ അധിക ഡാറ്റ ഇല്ല

ബിഎസ്എന്‍എല്‍ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് പറയുന്നു പ്ലാന്‍ 799, പ്ലാന്‍ 1125, പ്ലാന്‍ 1525 എന്നിവയില്‍ അധിക ഡാറ്റ ഒന്നും തന്നെ ലഭിക്കില്ല എന്നാണ്.
നിലവിലുളള പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് സാധുകയുളള പ്ലാനുകള്‍ സ്വമേധയാ ലഭിക്കുകയും, ഇത് സജീവമാക്കാന്‍ യാതൊന്നും ചെയ്യേണ്ടതില്ലന്നും എക്‌സിക്യൂട്ടീവ് സ്ഥിരീകരിച്ചു.

ബിഎസ്എന്‍എല്‍ 'സിക്‌സര്‍ 666'

പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ന്റെ മറ്റൊരു പ്ലാനാണ്. 120ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുന്നത്. അതായത് പ്രതി ദിനം 2ജിബി ഡാറ്റ, വാലിഡിറ്റി 60 ദിവസം.

ജിയോയെ എതിര്‍ക്കാന്‍ മറ്റു ടെലികോം ഓഫറുകള്‍

പ്രതിദിനം 10 രൂപയില്‍ താഴെയാണ് ജിയോ ഓഫറുകള്‍. കഴിഞ്ഞ ആഴ്ചയിലെ എയര്‍ടെല്ലിന്റെ പുതിയ ഓഫറാണ് 30ജിബി അധിക ഡാറ്റ മൂന്നു മാസത്തേക്ക്. വോഡാഫോണ്‍ നല്‍കിയിരിക്കുന്നത് 'ഫ്രീ നെറ്റ്ഫിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍' ഒരു വര്‍ഷം വരെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With refreshed postpaid plans, BSNL offers 1GB data at Rs. 225

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot