ജിയോ ഇഫക്ട്: 6 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറുമായി വോഡാഫോണ്‍!

Written By:

ടെലികോം മേഖലയിലെ യുദ്ധം തുടരുകയാണ്. ഏപ്രിലില്‍ റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ 112.5 മില്ല്യനാണ് ഉണ്ടായിരുന്നത്. ഇതു തന്നെ ടെലികോം മേഖലയില്‍ മറ്റു കമ്പനികളുമായി മത്സരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.

ജിയോ ഇഫക്ട്: 6 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറുമായി വോഡാഫോണ്‍!

ഫേസ്ബുക്ക് അണ്‍ബ്ലോക്ക് ചെയ്യാനുളള വെബ്‌സൈറ്റുകള്‍!

ജിയോ തുടങ്ങി വച്ച വെല്ലുവിളി നേരിടനായി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത് വോഡാഫോണാണ്. വളരെ തുച്ഛമായ വിലയില്‍ 4ജി അണ്‍ലിമിറ്റഡ് ഓഫറാണ് വോഡാഫോണ്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

വോഡാഫോണിന്റെ പുതിയ 4ജി അണ്‍ലിമിറ്റഡ് ഓഫര്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒരു മണിക്കൂറിന് 6 രൂപ

വോഡാഫോണ്‍ ഇന്ത്യയില്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഒരു മണിക്കൂറില്‍ 6 രൂപ എന്ന നിരക്കില്‍ ഡാറ്റ ക്യാപ്പ് ഇല്ലാതെ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ഉപയോഗിക്കാം.

എന്നാല്‍ റിലയന്‍സ് ജിയോ 1ജിബി 4ജി ഡാറ്റ 10 രൂപയ്ക്കാണ് പ്രതി ദിനം നല്‍കുന്നത്.

എയര്‍ടെല്‍ അണ്‍ലിമിറ്റഡ് വോയിസ് ഡാറ്റ കോള്‍!

 

'സൂപ്പര്‍നൈറ്റ്' ഡാറ്റ പാക്ക്

'സൂപ്പര്‍നൈറ്റ്' ഡാറ്റ പാക്ക് എന്ന പേരിലാണ് വോഡാഫോണ്‍ പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. അതായത് 29 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ പരിധി ഇല്ലാതെ 3ജി/ 4ജി ഡാറ്റ ഉപയോഗിക്കാം. ഏകദേശം ഇത് ഒരു മണിക്കൂറിന് 6 രൂപയായിരിക്കും ഈടാക്കുന്നത്.

ഓഫര്‍ സമയം

വോഡാഫോണിന്റെ ഈ അണ്‍ലിമിറ്റഡ് ഓഫര്‍ പുലര്‍ച്ചെ 1 മണി മുതല്‍ 6 മണി വരെയാണ്, അതായത് അഞ്ച് മണിക്കൂര്‍ മാത്രമേ ഈ ഓഫര്‍ ഉപയോഗിക്കാനാവൂ.

വോഡാഫോണ്‍ പറയുന്നത് ഓരോ സര്‍ക്കിളുകളിലും ഈ പാക്കിന്റെ വിലയ്ക്കു വ്യത്യാസം വരുമെന്നാണ്.

 

റീച്ചാര്‍ജ്ജ് പാക്ക് എങ്ങനെ ലഭിക്കും?

ഏതു സമയത്തു വേണമെങ്കിലും വോഡാഫോണിന്റെ സൂപ്പര്‍നൈറ്റ് പാക്ക് നിങ്ങള്‍ക്കു വാങ്ങാം. എന്നാല്‍ പുലര്‍ച്ചെ ഒരു മണിക്കു മാത്രമേ ഈ ഓഫര്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കൂ.

ഡിജിറ്റല്‍ ചാനല്‍, ഓഫ്‌ലൈന്‍ ഔട്ട്‌ലെറ്റ്‌സ് എന്നീ വിടങ്ങളില്‍ നിന്നും ഈ ഓറര്‍ നോടാവുന്നതാണ്. കൂടാതെ *444*4# എന്ന USSD കോഡ് ഡയല്‍ ചെയ്തും ഈ ഓഫര്‍ ആക്ടിവേറ്റ് ചെയ്യാം.

 

വോഡാഫോണിന്റെ മറ്റു ഓഫര്‍

ഈ മാസം ആദ്യം തന്നെ വോഡാഫോണ്‍ 786 രൂപയുടെ പ്ലാന്‍ പുറത്തിറക്കി. റംസാന്‍ 746 എന്ന ഈ പ്ലാനില്‍ ആസാം, നോര്‍ത്ത് ഈസ്റ്റ് സര്‍ക്കിള്‍ എന്നീവിടങ്ങളില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, അണ്‍ലിമിറ്റഡ് റോമിങ്ങ്, 25ജിബി ഡാറ്റ എന്നിവയും നല്‍കിയിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Now, Vodafone India has launched a recharge pack for prepaid users that will allow them to access to the Internet without any cap in data, at an effective cost of less than Rs. 6 per hour.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot