എന്തൊരു കരുതലാണ് ഈ ജിയോയ്ക്ക്! ന്യൂ ഇയർ സ്പെഷൽ റീച്ചാർജ് പ്ലാൻ കാലവധി നീട്ടി
ജനുവരി 11ന് പിൻവലിക്കുമെന്ന് പറഞ്ഞിരുന്ന 2025 രൂപയുടെ സ്പെഷൽ പ്രീപെയ്ഡ് പ്ലാനിന്റെ കാലാവധി റിലയൻസ് ജിയോ (Reliance Jio) നീട്ടി നൽകി. ക്രിസ്മസ്- ന്യൂ ഇയർ എന്നിവയോട് അനുബന്ധിച്ചാണ് ജിയോ 2025 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ പ്രഖ്യാപിച്ചത്. 200 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ അടക്കമുള്ള ആനുകൂല്യങ്ങൾ ഈ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ ജിയോ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനിന്റെ യഥാർത്ഥ ഓഫർ കാലയളവ് 2024 ഡിസംബർ 11 മുതൽ 2025 ജനുവരി 11 വരെയായിരുന്നു.
ഓഫർ കാലയളവ് അവസാനിച്ച ശേഷവും 2025 രൂപയുടെ സ്പെഷൽ പ്ലാൻ നിലനിർത്തിയ ജിയോ, ഈ സ്പെഷൽ പ്ലാൻ ജനുവരി അവസാനം വരെ ലഭ്യമാകുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനാൽ താൽപര്യമുള്ളവർക്ക് ജനുവരി 31 വരെ ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാൻ സമയം ലഭിക്കും.

മുടക്കുന്ന തുകയെക്കാൾ മൂല്യമുള്ള ആനുകൂല്യങ്ങളും ഓഫറുകളും അടങ്ങുന്നു എന്നതാണ് 2025 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകത. 336 ദിവസ വാലിഡിറ്റിയുള്ള പ്ലാനും 365 ദിവസ വാലിഡിറ്റിയുള്ള രണ്ട് വാർഷിക പ്ലാനുകളും കഴിഞ്ഞാൽ, ഏറ്റവുമധികം വാലിഡിറ്റി ലഭിക്കുന്നത് 2025 രൂപയുടെ ഈ സ്പെഷൽ പ്ലാനിലാണ്.
ജിയോ 2025 രൂപ ന്യൂ ഇയർ വെൽക്കം പ്ലാനിന്റെ പ്രധാന ഫീച്ചറുകൾ: 2.5ജിബി പ്രതിദിന ഡാറ്റ (ആകെ 500 ജിബി ഡാറ്റ), അൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയും ഈ പ്ലാനിൽ ലഭ്യമാണ്.

ഒട്ടനവധി എക്സ്ക്ലൂസീവ് പാർട്നർ ബെനഫിറ്റ്സും പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ഈ ന്യൂ ഇയർ സ്പെഷൽ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാണ്. അവ എന്തൊക്കെയാണ് എന്നുകൂടി പരിചയപ്പെടാം. 500 രൂപയുടെ അജിയോ കൂപ്പൺ: ജനപ്രിയ ഓൺലൈൻ ഫാഷൻ റീട്ടെയിലറായ അജിയോയിൽ നിന്ന് മിനിമം 2999 രൂപയ്ക്ക് പർച്ചേസ് ചെയ്താൽ 500 രൂപ ഡിസ്കൗണ്ട് ലഭിക്കാൻ ഈ കൂപ്പൺ ഉപയോഗിക്കാം.
ഈസ്മൈ ട്രിപ്പ് 1500 രൂപ ഡിസ്കൗണ്ട്: ഫ്ലൈറ്റ് യാത്രകൾ നടത്തുന്നവർക്ക് ഉപകാരപ്പെടുന്ന ഓഫർ ആണിത്. അതായത് ജിയോ 2025 രൂപയുടെ ന്യൂ ഇയർ പ്ലാൻ ഓഫറിന്റെ ഭാഗമായി ഈസ്മൈ ട്രിപ്പ് ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴിയുള്ള ഫ്ലൈറ്റ് ബുക്കിംഗുകൾക്ക് 1500 രൂപ ഡിസ്കൗണ്ട് ലഭിക്കും. ഇതുപയോഗിച്ച് ഫ്ലൈറ്റ് യാത്രാ ചെലവിൽ ലാഭം നേടാനാകും.
സ്വിഗ്ഗി ഡിസ്കൗണ്ട്: പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുമായി ബന്ധപ്പെട്ടുള്ള ഈ ഓഫർ ഓൺലൈനിൽ ഫുഡ് ഓഡർ ചെയ്യുന്ന ഭക്ഷണപ്രേമികൾക്ക് നേട്ടമാണ്. സ്വിഗ്ഗിയിൽ നിന്ന് 499 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് ഓർഡർ ചെയ്താൽ 150 രൂപ ഡിസ്കൗണ്ട് നേടാം എന്നതാണ് ഈ ആനുകൂല്യത്തിന്റെ നേട്ടം.

മേൽപ്പറഞ്ഞ ആനുകൂല്യങ്ങളിൽ താൽപര്യമുള്ളവർക്ക് ജനുവരി 31ന് അകം 2025 രൂപയുടെ പ്ലാൻ റീച്ചാർജ് ചെയ്ത് അവ സ്വന്തമാക്കാവുന്നതാണ്. നിലവിൽ, ജിയോയുടെ 2025 രൂപയുടെ പ്ലാൻ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ജനുവരി 31ന് ശേഷം ദീർഘകാല വാലിഡിറ്റിയുള്ള പ്ലാൻ വേണമെങ്കിൽ വാർഷിക പ്ലാനുകളെ ആശ്രയിക്കേണ്ടിവരും.


Click it and Unblock the Notifications








