Home
News

നമ്മുടെ ജിയോ നമ്പരിനോട് സാമ്യമുള്ള പുതിയൊരു മൊ​ബൈൽ നമ്പർ വെറും 50 രൂപയ്ക്ക് സ്വന്തമാക്കാം!

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio) തങ്ങളുടെ വരിക്കാർക്കായി ടെലിക്കോം ആനുകൂല്യങ്ങൾക്ക് പുറമേ പലവിധ സൗകര്യങ്ങളും അ‌ധികമായി ലഭ്യമാക്കിയിട്ടുണ്ട്. അ‌തിൽ ഒന്നാണ് ജിയോ ഫാമിലി മാച്ചിങ് നമ്പർ (Jio Family Matching Number) സൗകര്യം. അ‌തായത് നിലവിലുള്ള നമ്മുടെ മൊ​ബൈൽ നമ്പറിനോട് സാമ്യമുള്ള മറ്റൊരു പുതിയ നമ്പർ വെറും 50 രൂപ നൽകിക്കൊണ്ട് സ്വന്തമാക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതുവഴി ജിയോയ്ക്ക് പുതിയ കണക്ഷനുകൾ നേടാനും വരിക്കാർക്ക് ഫാൻസി നമ്പറിന് തുല്യമായി സ്വന്തം നമ്പറിനോട് സാമ്യമുള്ള മൊ​ബൈൽ നമ്പറുകൾ സ്വന്തമാക്കാനും സാധിക്കും.

ഉദാഹരണത്തിന് നിങ്ങളുടെ ജിയോ മൊ​ബൈൽ നമ്പർ 6282503702 എന്ന് കരുതുക. നിങ്ങൾക്ക് ഈ നമ്പരിനോട് സാമ്യം തോന്നുന്നവിധത്തിൽ 503702 അ‌വസാനിക്കുന്ന മറ്റ് നമ്പർ ഓപ്ഷനുകൾ ഉണ്ടോയെന്ന് പരിശോധിക്കാനും ലഭ്യമാണെങ്കിൽ അ‌തിൽ നിന്ന് ഇഷ്ടമുള്ളത് ​തെരഞ്ഞെടുക്കാനും അ‌വസരം ഉണ്ട് എന്നതാണ് ജിയോ ഫാമിലി മാച്ചിങ് നമ്പർ സൗകര്യത്തിന്റെ പ്രത്യേകത.

നമ്മുടെ ജിയോ നമ്പരിനോട് സാമ്യമുള്ള പുതിയൊരു നമ്പർ വെറും 50 രൂപയ്ക്ക്

ഇതുവഴി നമ്മുടെ കുടുംബാംഗങ്ങൾക്കായോ സുഹൃത്തുക്കൾക്കായോ നമുക്കായി തന്ന​യോ നമ്മുടെ നമ്പറിനോട് ചേർന്നു നിൽക്കുന്ന ഒരു പുതിയ ജിയോ കണക്ഷൻ കൂടി സ്വന്തമാക്കാൻ കഴിയുന്നു. ​മൈ ജിയോ ആപ്പിൽ മാച്ചിങ് നമ്പർ സ്വന്തമാക്കാനുള്ള ഓപ്ഷൻ ലഭ്യമാണ്. അ‌വിടെ ട്രെൻഡിങ് നൗ എന്ന വിഭാഗത്തിൽ മാച്ചിങ് നമ്പർ എന്ന ഓപ്ഷൻ കാണാം.

ട്രെൻഡിങ് നൗ വിഭാഗത്തിലുള്ള മാച്ചിങ് നമ്പറിൽ ക്ലിക്ക് ചെയ്യുമ്പോൾ ലെറ്റ്സ് ബുക്ക് നൗ എന്ന ഓപ്ഷൻ കാണാം. അ‌തിൽ ക്ലിക്ക് ചെയ്യുമ്പോൾ നമ്മുടെ നമ്പറിനോട് സാമ്യമുള്ള നമ്പർ ഓപ്ഷനുകൾ കാണാൻ കഴിയും. അ‌തിൽ ഇഷ്ടമുള്ളത് സെലക്ട് ചെയ്യുക. തുടർന്ന് പ്രൊസീഡ് എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന നമ്പർ ബുക്ക് ചെയ്യുന്നതിനായി 50 രൂപ അ‌ടയ്ക്കാനുള്ള ഓപ്ഷൻ ലഭ്യമാകും.

നമ്മുടെ ജിയോ നമ്പരിനോട് സാമ്യമുള്ള പുതിയൊരു നമ്പർ വെറും 50 രൂപയ്ക്ക്

പേയ്മെന്റ് ഓപ്ഷൻ പൂർത്തിയാക്കുന്നതോടുകൂടി നമ്പർ ബുക്ക് ചെയ്യപ്പെടും. ഈ സൗകര്യം വഴി നമ്മുടെ നമ്പറിനോട് സമാനമായ നമ്പറുകൾ നമ്മുടെ പ്രിയപ്പെട്ടവർക്കായും സ്വന്തമാക്കാൻ കഴിയുന്നു. ​മൈജിയോ ആപ്പിന് പുറമേ ജിയോ റീട്ടെയിൽ ഔട്ട്‌ലെറ്റിൽ നിന്നോ jio.com-ൽ ഓൺലൈനായോ ഇഷ്ടപ്പെട്ട മാച്ചിംഗ് നമ്പർ തിരഞ്ഞെടുക്കാൻ സൗകര്യമുണ്ട്.

499 രൂപ വിലമതിക്കുന്ന മാച്ചിങ് നമ്പറാണ് ഇത്തരത്തിൽ ഉപയോക്താവിന് ലഭ്യമാകുന്നത്. ഈ നമ്പർ അ‌നുവദിക്കപ്പെട്ടാൽ, തിരഞ്ഞെടുത്ത നമ്പർ ബാധകമായ ടെലികോം സർക്കിളിൽ 15 ദിവസത്തിനുള്ളിൽ ആക്ടീവ് ആക്കണമെന്ന് ജിയോ പറയുന്നു. ഈ നമ്പർ ആക്ടിവേറ്റ് ചെയ്യാൻ 349 രൂപയുടെ "ഹൈബ്രിഡ് പ്രീപെയ്ഡ് പ്ലാൻ" ഉപയോഗിക്കാമെന്ന് ജിയോ വ്യക്തമാക്കിയിട്ടുണ്ട്.

349 രൂപയുടെ ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, അൺലിമിറ്റഡ് 5G ഡാറ്റ, 56GB ഹൈ-സ്പീഡ് ഡാറ്റ (ദിവസം 2ജിബി), പ്രതിദിനം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ നൽകുന്നു. ഇത് കൂടാതെ പരിമിത കാലയളവിലേക്ക് ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ലഭ്യമാണ്.

നമ്മുടെ ജിയോ നമ്പരിനോട് സാമ്യമുള്ള പുതിയൊരു നമ്പർ വെറും 50 രൂപയ്ക്ക്

ജിയോ ഫാമിലി മാച്ചിംഗ് നമ്പറിന്റെ ഒരു പ്രത്യേകത, ലഭ്യമായ ഏതൊരു ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാനിലേക്കും മാറാനും ഉപയോക്താക്കൾക്ക് സാധിക്കും എന്നതാണ്. അ‌തല്ലെങ്കിൽ, 28 ദിവസത്തെ വാലിഡിറ്റി കാലയളവിനുശേഷം, സേവനങ്ങൾ തുടരുന്നതിന് ലഭ്യമായ ഏതൊരു ജിയോ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ചും ഉപയോക്താക്കൾക്ക് റീചാർജ് ചെയ്യാം.

More from GizBot

Best Mobiles in India

English summary
Reliance Jio has introduced the Jio Family Matching Number option, which allows you to get a new Jio number that matches your existing Jio number for just Rs 50. This allows you to view all the number options that match your current number and select one. Jio is offering this under the Jio Family Matching Number program.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X