വീട്ടിലെ റീച്ചാർജ് ചെലവ് കുറയ്ക്കാനുള്ള മികച്ച വഴിയാണ് ഈ രണ്ട് ജിയോ പ്ലാനുകൾ!
പ്രീപെയ്ഡ് വരിക്കാരുടെ എണ്ണത്തിൽ പുലയാണെങ്കിലും പോസ്റ്റ്പെയ്ഡ് വരിക്കാരുടെ കാര്യത്തിൽ ജിയോ അത്ര മുന്നിലല്ല. അതിനാൽത്തന്നെ കൂടുതൽ വരിക്കാരെ ആകർഷിക്കുന്നതിനായി മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒറ്റ ബില്ലിൽ ഒന്നിലധികം സിമ്മുകൾക്ക് ആനുകൂല്യങ്ങൾ നേടാൻ കഴിയുന്ന ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ജിയോ നൽകുന്നുണ്ട്. ഇപ്പോൾ 2025 ലേക്ക് കടന്ന ഈ ഘട്ടത്തിൽ ജിയോ പ്രധാനമായും രണ്ട് ഫാമിലി പ്ലാനുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. അവ 449 രൂപ, 749 രൂപ വിലകളിൽ എത്തുന്നു. ഈ പ്ലാനുകൾ ഇന്ത്യയിലുടനീളമുള്ള ടെലിക്കോം സർക്കിളുകളിൽ ലഭ്യമാണ്.
ജിയോ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഒരു കൂട്ടം ഉപയോക്താക്കൾക്കായി ഉദ്ദേശിച്ചുള്ള പ്ലാനുകളാണ്. അതായത് ഒരു പ്രാഥമിക സിം ഉണ്ടായിരിക്കും, അതിനുപുറമെ, ഉപയോക്താക്കൾക്ക് അധിക സിം കാർഡുകൾ ലഭിക്കും, പക്ഷേ ഒരു ബിൽ മാത്രമേ ഉള്ളൂ. എക്സ്ട്രാ സിം കാർഡുകൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഉപയോഗിക്കാം, അതിൽ യാതൊരു നിയന്ത്രണവുമില്ല.

449 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: ഈ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാൻ 3 അധിക ഫാമിലി സിമ്മുകൾ വരെ നൽകുന്നു. ആക്ടിവേഷനായി ഈ അധിക ഫാമിലി സിമ്മുകളിൽ ഓരോന്നിനും പ്രതിമാസം 150 രൂപ ചെലവ് വരും. പ്രാഥമിക സിം ഉപയോക്താവിന് പ്രതിമാസം 75 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, എന്നിവ ലഭിക്കും.
449 രൂപയുടെ പ്ലാനിൽ പ്രാഥമിക സിം ഉപയോക്താവിന് നിശ്ചിത ജിബി ഡാറ്റ പരിധിക്ക് ശേഷം, ഉപയോഗിക്കുന്ന ഓരോ ജിബി അധിക ഡാറ്റയ്ക്കും 10 രൂപ ചെലവ് വരും. ഇതോടൊപ്പം ലഭിക്കുന്ന എക്സ്ട്രാ ഫാമിലി സിമ്മുകളിൽ വോയ്‌സ് കോളിംഗും എസ്എംഎസും ലഭിക്കും, എന്നാൽ ഡാറ്റ പ്രതിമാസം 5ജിബി മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

449 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനിൽ അധിക ആനുകൂല്യമായി ജിയോസിനിമ, ജിയോടിവി, ജിയോക്ലൗഡ് എന്നിവയും അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഉൾപ്പെടുന്നു. നിരക്ക് വർധനയ്ക്ക് ശേഷം 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ മാത്രമാണ് ജിയോ അൺലിമിറ്റഡ് 5ജി ഡാറ്റ നൽകുന്നത്. എന്നാൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലേക്ക് വരുമ്പോൾ ജിയോ അതിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്.
പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ നിരക്ക് വർധന നടപ്പാക്കിയെങ്കിലും ജിയോ ഒരു നല്ലകാര്യം ചെയ്തു. ഏറ്റവും നിരക്ക് കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ഉൾപ്പെടെ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ നിലനിർത്തി എന്നതാണ്
അത്. അതിനാൽ വിലകുറഞ്ഞതോ വില കൂടിയതോ എന്ന വ്യത്യാസമില്ലാതെ ജിയോയുടെ എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് 5G വാഗ്ദാനം ചെയ്യുന്നു.
749 രൂപയുടെ ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാൻ: ഈ ജിയോ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാൻ 3 എക്സ്ട്രാ ഫാമിലി സിമ്മുകൾ വരെ നൽകുന്നു. ഈ സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യുമ്പോൾ പ്രതിമാസം 150 രൂപ ചിലവാകും. പ്രാഥമിക സിം ഉടമയ്ക്ക് 100 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവ ലഭിക്കും.

749 രൂപ പ്ലാനിലെ എക്സ്ട്രാ സിം കാർഡ് ഉടമകൾക്ക് വോയ്‌സ് കോളിംഗും എസ്എംഎസും ലഭിക്കും, എന്നാൽ ഡാറ്റ ആനുകൂല്യം പ്രതിമാസം 5 ജിബിയായി പരിമിതപ്പെടുത്തിയിരിക്കുന്നു. നെറ്റ്ഫ്ലിക്സ് (ബേസിക്), ആമസോൺ പ്രൈം ലൈറ്റ്, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ്, അൺലിമിറ്റഡ് 5G എന്നീ അധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകുന്നു. അതിനാൽ ഈ പ്ലാനിനെ സംബന്ധിച്ചിടത്തോളം ഒരു വെടിക്ക് രണ്ടല്ല, ചറപറ നേട്ടങ്ങളാണ് കിട്ടുക!


Click it and Unblock the Notifications








