Home
News

Jio | റീചാർജ് ഇനി കുടുംബകാര്യം..; ഒറ്റ പ്ലാനിൽ ഒരുപാട് ഓഫറുകളുമായി റിലയൻസ് ജിയോ

രാജ്യത്തെ ഏറ്റവും വലിയ കുത്തകയുടെ ടെലിക്കോം വിഭാഗമാണ് റിലയൻസ് ജിയോ. പക്ഷെ ഡാറ്റ നിരക്കുകൾ കുത്തനെകുറയാനും അതിവേഗ ഇന്റർനെറ്റ് രാജ്യം മുഴുവൻ വ്യാപിക്കാനും ജിയോയുടെ കടന്ന് വരവ് കാരണമായിട്ടുണ്ട്. എല്ലാവരും വൻ തുകയ്ക്ക് പ്ലാനുകൾ നൽകിയിരുന്ന കാലത്താണ് സൌജന്യ നിരക്കുകളുമായിട്ടെത്തി ജിയോ വിപണി പിടിച്ചടക്കിയതെന്നും ഓർമ വേണം.

ഇന്നും ഏറ്റവും അഫോർഡബിളായ, അതായത് എല്ലാവർക്കും താങ്ങാൻ കഴിയുന്ന ടെലിക്കോം പ്ലാനുകൾ നൽകുന്ന സ്വകാര്യ സ്ഥാപനമാണ് റിലയൻസ് ജിയോ (Reliance Jio). ഒരു കുടുംബത്തിലെ ഒന്നിൽ കൂടുതൽ യൂസേഴ്സിന് ഒരേ ബില്ലിൽ ടെലിക്കോം സേവനങ്ങൾ നൽകുന്ന ഫാമിലി പ്ലാനുകളുടെ കാര്യത്തിലും ഇതേ രീതിയാണ് ജിയോ പിന്തുടരുന്നത്. നിലവിൽ ഏറ്റവും അഫോർഡബിളായ പോസ്റ്റ്പെയ്ഡ് ഫാമിലി പ്ലാൻ (Postpaid Family Plan) നൽകുന്നതും ജിയോ തന്നെയാണെന്നാണ് പറഞ്ഞ് വരുന്നത്.

റീചാർജ് ഇനി കുടുംബകാര്യം..; ഒറ്റ പ്ലാനിൽ ഒരുപാട് ഓഫറുകളുമായി ജിയോ

399 രൂപ വില വരുന്ന റിലയൻസ് ജിയോ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനാണ് ജിയോ നൽകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ ഫാമിലി പോസ്റ്റ്പെയ്ഡ് ഓഫർ. അധിക ചിലവില്ലാതെ അൺലിമിറ്റഡ് 5ജി ഡാറ്റയും 399 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ഈ നിരക്കിൽ മറ്റ് ടെലിക്കോം കമ്പനികളൊന്നും തന്നെ ഇത്തരമൊരു പോസ്റ്റ്പെയ്ഡ് പ്ലാൻ നൽകുന്നില്ല. 399 രൂപ വിലയുള്ള ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

399 രൂപ വില വരുന്ന ജിയോ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാൻ : ആകെ 75 ജിബി ഡാറ്റയാണ് ഈ പ്ലാനിനൊപ്പം ലഭിക്കുന്നത്. ഈ പരിധി കഴിഞ്ഞാൽ ഉപയോഗപ്പെടുത്തുന്ന ഓരോ ജിബിയ്ക്കും 10 രൂപ വീതം യൂസർ നൽകേണ്ടി വരും. 399 രൂപയുടെ പ്ലാനിനൊപ്പം മൊത്തം 3 ഫാമിലി ആഡ് ഓൺ സിം കാർഡുകളും പോസ്റ്റ്പെയ്ഡ് യൂസേഴ്സിന് ലഭ്യമാകും. ഓരോ സിം കാർഡിനൊപ്പവും 5 ജിബി പ്രതിമാസ ഡാറ്റയും ഓഫർ ചെയ്യുന്നുണ്ട്.

അൺലിമിറ്റഡ് വോയ്‌സ് കോളിങും ഡെയിലി 100 എസ്എംഎസും 399 രൂപ വില വരുന്ന ജിയോ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാൻ പായ്ക്ക് ചെയ്യുന്നു (Reliance Jio Rs 399 Family Postpaid Plan). ജിയോസിനിമ, ജിയോടിവി, ജിയോക്ലൌഡ്, ജിയോസെക്യൂരിറ്റി എന്നീ ജിയോ പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും യൂസേഴ്സിന് ലഭ്യമാകും. നേരത്തെ പറഞ്ഞ അധിക സിം കാർഡുകൾ ഓപ്ഷണലാണ്. എത്രയെണ്ണം യൂസർ സെലക്റ്റ് ചെയ്യുന്നുവോ. ഓരോന്നിനും പ്രതിമാസം 99 രൂപ വച്ച് ഈടാക്കുമെന്നതും അറിഞ്ഞിരിക്കണം.

മൂന്ന് അഡീഷണൽ സിം കാർഡുകൾ സെലക്റ്റ് ചെയ്യുന്ന യൂസേഴ്സ് മൊത്തം 696 രൂപ അടയ്ക്കണമെന്ന് സാരം. യോഗ്യതയുള്ള യൂസേഴ്സിന് അൺലിമിറ്റഡ് 5ജി ഡാറ്റയിലേക്കും (Unlimited 5G Data) പ്ലാൻ ആക്സസ് നൽകുന്നുണ്ട്. 399 രൂപ വില വരുന്ന ജിയോ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാൻ യൂസേഴ്സിന് 30 ദിവസത്തെ ട്രയലും ഓഫർ ചെയ്യുന്നു. ഇവിടെ പറയുന്ന പ്രതിമാസ ചാർജിൽ ജിഎസ്ടി ഉൾപ്പെടുന്നില്ലെന്നതും ഉപയോക്താക്കൾ അറിഞ്ഞിരിക്കണം.

ജിയോ പ്ലസ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ ( Jio Plus Postpaid Plans) : അടുത്തിടെയാണ് കമ്പനി ജിയോ പ്ലസ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചത്. ജിയോയുടെ പോസ്റ്റ്‌പെയ്ഡ് വരിക്കാരുടെ എണ്ണം കൂട്ടാൻ ലക്ഷ്യമിട്ടാണ് ഈ പുതിയ പ്ലാനുകൾ കമ്പനി കൊണ്ട് വന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ടെലിക്കോം കമ്പനികൾക്ക് കൂടുതൽ താത്പര്യമുള്ള വിഭാഗമാണ് പോസ്റ്റ്പെയ്ഡ് യൂസേഴ്സ്. പ്രീപെയ്ഡ് യൂസേഴ്സിനെ അപേക്ഷിച്ച് കൂടുതൽ പണം മുടക്കാൻ പോസ്റ്റ്പെയ്ഡ് സബ്സ്ക്രൈബേഴ്സ് തയ്യാറാകുന്നതാണ് ഇതിനുള്ള കാരണം.

More from GizBot

Best Mobiles in India

English summary
Reliance Jio is a private company that offers the most affordable telecom plans today. Jio also offers the most affordable postpaid family plan at present.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X