Home
News

സന്തോഷം നൽകും, പലവഴിക്ക്! ഏറ്റവും കൂടുതൽ 'വിൽക്കപ്പെടുന്ന' ജിയോ ​ഫൈബർ പ്ലാൻ

ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ഇന്റർനെറ്റ് സേവന ദാതാവാണ് (ISP) ജിയോ​ഫൈബർ. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനെയും സ്വകാര്യ സ്ഥാപനമായ എയർടെലിനെയും മറ്റ് എതിരാളികളെയും മറികടന്ന് വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ മുന്നിലെത്താൻ ജിയോയ്ക്ക് കഴിഞ്ഞു. വരിക്കാരെ നേടാനും നിലനിർത്താനും പുറത്തെടുത്ത തന്ത്രങ്ങളാണ് ജിയോയെ ബഹുദൂരം മുന്നിലെത്തിച്ചത്.

തടസങ്ങളൊന്നുമില്ലാത്ത മികച്ച ഇന്റർനെറ്റ് സേവനം നൽകുക മാത്രമല്ല, അ‌ധിക​ ചെലവ് ഇല്ലാതെതന്നെ നിരവധി ഒടിടി(ഓവർ-ദി-ടോപ്പ്) പ്ലാറ്റ്‌ഫോമുകളിൽനിന്നുള്ള എന്റർടെയ്ൻമെന്റ് സേവനങ്ങൾ ആസ്വദിക്കാൻ അ‌വസരമൊരുക്കുന്നു എന്നതും ജിയോ​ ​ഫൈബർ പ്ലാനുകളെ ആളുകൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നു. ജിയോ ​ഫൈബറിന്റെ ഈ നേട്ടംകൊണ്ട് പലരും തങ്ങളുടെ പരമ്പരാഗത ഡിടിഎച്ച് കണക്ഷൻ​പോലും ഒഴിവാക്കി.

ഏറ്റവും കൂടുതൽ 'വിൽക്കപ്പെടുന്ന' ജിയോ ​ഫൈബർ പ്ലാൻ

സാധാരണ ഗതിയിൽ എത്ര ഉപയോഗിച്ചാലും തീരാത്ത ഡാറ്റ, മികച്ച വേഗം, എന്റർടെയ്ൻമെന്റ് പ്ലാറ്റ്ഫോമുകളിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷൻ എന്നിവയെല്ലാം ജിയോ ​ഫൈബറിനെ ഉപയോക്താക്കളുടെ പ്രി​യപ്പെട്ട ഇന്റർനെറ്റ് സേവന ദാതാവാക്കി മാറ്റി. ഏത് നിരക്കിലുള്ള പ്ലാൻ ആയാലും ശരി, മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യമുള്ള സേവനം ജിയോ ഉറപ്പ് നൽകുന്നു.

ബ്രോഡ്ബാൻഡ് വിഭാഗത്തിൽ ആളുകൾക്ക് തെരഞ്ഞെടുക്കാൻ പാകത്തിൽ നിരവധി പ്ലാനുകൾ ജിയോ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഒരു പ്ലാൻ ആണ് പ്രതിമാസം 1499 രൂപ നിരക്കിൽ എത്തുന്ന ജിയോ ​ഫൈബർ പ്ലാൻ. ഈ പ്ലാനെക്കുറിച്ചും ഇതിൽ ലഭിക്കുന്ന ഡാറ്റയെക്കുറിച്ചും ഡാറ്റ വേഗതയെക്കുറിച്ചും വിശദമായി പരിചയപ്പെടാം.

1499 രൂപയുടെ ജിയോ ​ഫൈബർ പ്ലാൻ: പ്രതിമാസം 3.3TB ഡാറ്റയാണ് 1499 രൂപയുടെ ജിയോ ​ഫൈബർ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. എഫ്യുപി നയപ്രകാരം ഡാറ്റ പരിധി 3.3ടിബി ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഡാറ്റ ഉപയോഗത്തെപ്പറ്റി ഓർത്ത് ഭയക്കേണ്ടതില്ല. സാധാരണഗതിയിൽ ഒരു വലിയ കുടുംബത്തിലെ മുഴുവൻ ആളുകളും ഉപയോഗിച്ചാൽപോലും ഈ ഡാറ്റ അ‌ത്ര എളുപ്പത്തിൽ തീരില്ല.

അ‌തിനാൽത്തന്നെ സാങ്കേതികമായി 3.3ടിബി ഡാറ്റയെന്ന് നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് അ‌ൺലിമിറ്റഡ് ഡാറ്റയാണ്. 300എംബിപിഎസ് വേഗതയാണ് ഈ ജിയോ പ്ലാനിന്റെ മറ്റൊരു പ്രത്യേകത. സാധാരണ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഉയർന്ന വേഗമാണ്. ശരിക്കും ഇത്രയും വേഗം സാധാരണ ഉപയോക്താക്കൾക്ക് ആവശ്യമില്ല എന്നുതന്നെ പറയാം.(ഉപയോഗത്തിന് അ‌നുസരിച്ചുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് എപ്പോഴും ലാഭകരം).

ഭൂരിഭാഗം ആളുകൾക്കും ഇത്രയും വേഗത ആവശ്യമില്ല എന്നിരിക്കെ, ജിയോയുടെ വെബ്​സൈറ്റിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന പ്ലാനായിട്ടാണ് 1499 രൂപയുടെ പ്ലാനിനെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മികച്ച വേഗതയോടൊപ്പം ലഭിക്കുന്ന ഒടി​ടി സബ്സ്ക്രിപ്ഷനും ഇഷ്ടം പോലെ ഡാറ്റയുമാകാം ഈ ജിയോ ​ഫൈബർ പ്ലാനിനെ ജനപ്രിയമാക്കി മാറ്റുന്നത്.

ഏറ്റവും കൂടുതൽ 'വിൽക്കപ്പെടുന്ന' ജിയോ ​ഫൈബർ പ്ലാൻ

നെറ്റ്ഫ്ലിക്സ് (ബേസിക്), ആമസോൺ ​പ്രൈം, ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5, വൂട്ട് സെലക്ട്, വൂട്ട് കിഡ്സ്, സൺനെക്സ്റ്റ്, ഹോയ്ചോയ്, ഡിസ്കവറി+, യൂണിവേഴ്സൽ+, എഎൽടിബാലാജി, ഇറോസ് നൗ, ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ജിയോസിനിമ, ജിയോസാവൻ എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുന്ന ഒടിടി സബ്സ്ക്രിപ്ഷനുകൾ.

ഏതാണ്ട് എല്ലാ ജനപ്രിയ ഒടിടി പ്ലാറ്റ്​ഫോമുകളിലേക്കുമുള്ള സബ്സ്ക്രിപ്ഷൻ ഈ ജിയോ ​ഫൈബർ പ്ലാൻ സൗജന്യമായി നൽകുന്നുണ്ട്. ഇത്രയധികം പ്ലാറ്റ്ഫോമുകളുടെ യഥാർഥ സബ്സ്ക്രിപ്ഷൻ നിരക്ക് കണക്കാക്കിയാൽത്തന്നെ ഈ ജിയോ പ്ലാൻ ലാഭകരമാണെന്ന് കാണാം. ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന ഏറ്റവും നിരക്ക് കുറഞ്ഞ ജിയോ ​ഫൈബർ പ്ലാൻ എന്ന പ്രത്യേകതയും 1499 രൂപ പ്ലാനിനുണ്ട്.

More from GizBot

Best Mobiles in India

English summary
The Rs 1499 Jio Fiber plan is listed as the best selling plan on the Jio website. This plan offers 3.3TB data per month at 300Mbps speed. This plan at Rs 1499 also has the distinction of being the cheapest Jio Fiber plan to offer Netflix subscription to users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X