ജിയോ ഗിഗാ ഫൈബർ സെക്യൂരിറ്റി ഡെപ്പോസിറ് 2,500 ആയി കുറച്ചു; കൂടുതൽ വിവരങ്ങൾ ഇവിടെ...

|

റിലയന്‍സ് ജിയോ ടെലികോം രംഗത്ത് ആകർഷിക്കുന്നതിന് പ്രധാന കാരണം അത് ഉപയോക്താകൾകായ് നൽകുന്ന മികച്ച സേവങ്ങൾ തന്നെയാണ് എന്നതിൽ തെല്ലും സംശയമില്ല. കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന സേവനങ്ങൾ എന്നത് മറ്റുള്ള ടെലികോം കമ്പനികൾ പല വിലയ്ക്ക് നൽകുന്നു എന്നുള്ളതാണ്. കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാക്കുന്ന ഈ ടെലികോം ഭീമനെ ഇതുകൊണ്ടാണ് ഇത്രയും ആളുകൾ പിന്തുടരുന്നതും. ഇപ്പോൾ ഇതാ, ബ്രോഡ്ബാന്‍ഡ് സേവനമായ ജിയോ ഗിഗാ ഫൈബര്‍ അവതരിപ്പിക്കാനുള്ള തത്രപ്പാടിലാണ് റിലയൻസ് ജിയോ.

 
 ജിയോ ഗിഗാ ഫൈബർ സെക്യൂരിറ്റി ഡെപ്പോസിറ് 2,500 ആയി കുറച്ചു; കൂടുതൽ വിവര

 ജിയോ ഗിഗാ ഫൈബര്‍

ജിയോ ഗിഗാ ഫൈബര്‍

റിലയന്‍സ് ജിയോ അവതരിപ്പിക്കാനിരിക്കുന്ന ബ്രോഡ്ബാന്‍ഡ് സേവനമായ ജിയോ ഗിഗാ ഫൈബര്‍ ഉപയോക്താക്കൾക്ക് ആദായകരമായ നിരവധി ആനുകൂല്യങ്ങളുമായാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. 600 രൂപയില്‍ തുടങ്ങുന്ന ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങളാണ് ജിയോ ഉപയോക്താക്കൾക്കായി തയ്യാറാക്കിയിരിക്കുന്നത് എന്നാണ് വിവരം.

സെക്യൂരിറ്റി ഡിപ്പോസിറ്റ്

സെക്യൂരിറ്റി ഡിപ്പോസിറ്റ്

പ്രിവ്യൂ ഓഫറിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് സൗജന്യമായി ഗിഗാഫൈബര്‍ സേവനം ലഭിക്കും. അതിന് 4,500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയി ചിലവാക്കേണ്ടതുണ്ട്. എന്നാല്‍ 2500 രൂപ സെക്യൂരിറ്റിയില്‍ ജിയോ ഗിഗാ ഫൈബര്‍ കണക്ഷന്‍ ലഭ്യമാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റൂട്ടറും മറ്റ് അത്യാവശ്യ സാധനങ്ങളും ഈ അടങ്കൽ തുകയില്‍ നിന്നും ലഭിക്കും. എന്നാല്‍ ചില വ്യത്യാസങ്ങള്‍ ഈ രണ്ട് പ്ലാനുകളും തമ്മിലുണ്ട്.

ജിയോ ടി.വി
 

ജിയോ ടി.വി

2,500 രൂപയുടെ പ്ലാനില്‍ ഒരു സിംഗിള്‍ ബാന്‍ഡ് റൂട്ടറാണ് ലഭിക്കുക. എന്നാല്‍ 4,500 രൂപ പ്ലാനില്‍ നിന്നും 2.5 ഗിഗാഹെര്‍ട്‌സ് മുതല്‍ 5 ഗിഗാഹെര്‍ട്‌സ് വരെ ബാന്‍ഡ് വിഡ്ത്ത് ലഭിക്കുന്ന ഡ്യുവല്‍ ബാന്‍ഡ് ആണ് ഉപയോക്താക്കൾക്കായി നല്‍കുന്നത്. 2500 രൂപയുടെ പ്ലാനില്‍ ജിയോ ടി.വി ആപ്പും ലഭിക്കും. വേഗത കുറവാണെങ്കിലും 2500 രൂപയ്ക്ക് മാസം 1100 ജി.ബി ഡാറ്റ ഉപയോഗിക്കാന്‍ ഉപഭോക്താക്കൾക്ക് സാധിക്കും.

 മികച്ച രീതിയിൽ ഡാറ്റ

മികച്ച രീതിയിൽ ഡാറ്റ

2,500 രൂപയുടെ പ്ലാനില്‍ 50 എംബിപിഎസ് വേഗതയിലാണ് ഇന്റര്‍നെറ്റ് ലഭിക്കുക. ഇത് ഗിഗാ ഫൈബര്‍ യഥാര്‍ത്ഥത്തില്‍ വാഗ്ദാനം ചെയ്യുന്ന ഇന്റര്‍നെറ്റ് വേഗതയുടെ പകുതിയാണ്. എന്നാല്‍ 4500 രൂപയുടെ പ്ലാനില്‍ 100 എംബിപിഎസ് വേഗതയില്‍ കണക്ഷന്‍ ലഭിക്കും. 2,500 രൂപയുടെ പ്ലാനില്‍ ഉപയോക്താക്കൾക്ക് മികച്ച രീതിയിൽ ഡാറ്റ ലഭിക്കും.

ജിയോ ടെലികോം

ജിയോ ടെലികോം

അതേസമയം ഈ പ്ലാനുകള്‍ സംബന്ധിച്ച് ജിയോ ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ ഇതുവരെ ജിയോ ടെലികോം നടത്തിയിട്ടില്ല. ഗിഗാഫൈബര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജിയോ ഇപ്പോള്‍ നല്‍കി വരുന്നുണ്ട്. പ്രാദേശിക ഗ്രാമീണ ഉപയോക്താക്കളെ ലക്ഷ്യമിട്ട് കുറഞ്ഞ വിലയില്‍ സേവനമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ജിയോ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Best Mobiles in India

Read more about:
English summary
Many leaks have pointed out that GigaFiber plans could start from as low as Rs 600 and offer many modern-day smart services. So far, you could get the GigaFiber connection for free under Preview offer but you had to pay a security deposit of Rs 4,500. That may not be the case anymore as Jio has possibly changed a couple of things in its plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X