TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ജിയോയുടെ അതിവേഗ ബ്രോഡ്ബാന്‍ഡ് വാഗ്ദാനം ചെയ്യുന്ന ജിയോ ജിഗാഫൈബര്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. വീടുകളില്‍ വലിയ ടിവി സ്ക്രീനിലൂടെ അള്‍ട്രാ ഹൈ-ഡെഫനിഷന്‍ വിനോദ പരിപാടികള്‍, ലിവിംഗ് റൂമില്‍ നിന്നും മള്‍ട്ടി-പാര്‍ട്ടി വീഡിയോ കോണ്‍ഫ്രന്‍സിങ്, വെര്‍ച്ച്വല്‍ റിയാലിറ്റി ഗെയിം, ഡിജിറ്റല്‍ ഷോപ്പിംഗ് എന്നിങ്ങനെയുളള വലിയൊരു ലോകമാണ് ജിഗാഫൈബറിലൂടെ എത്തുന്നത്.
1100 നഗരങ്ങളിലാണ് അതിവേഗ ബ്രോഡ്ബാന്‍ഡ് എത്തിക്കുമെന്ന് ജിയോ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ജിയോ ബ്രോഡ്ബാന്‍ഡ് നിരക്കുകള്‍ പുറത്തായി. ഓഗസ്റ്റ് 15ന് ഔദ്യോഗികമായി അവതരിപ്പിക്കാനിരിക്കെയാണ് ബ്രോഡ്ബാന്‍ഡ് നിരക്കുകള്‍ ട്രാക്ക് ഡോട്ട് ഇന്‍ സെബ്സൈറ്റ് പ്രസിദ്ധീകരിച്ചത്.
500 രൂപ മുതലാണ് പ്ലാന്‍ തുടങ്ങുന്നത്. നിലവിലെ മുന്‍നിര ടെലികോം കമ്പനികളുടെ വെല്ലുവിളി നേരിട്ട് വിപണി ഒന്നടങ്കം പിടിച്ചടക്കാന്‍ കഴിയുന്ന ബ്രോഡ്ബാന്‍ഡ് നിരക്കുകളുമായാണ് എത്തുന്നത്. മൈജിയോ ആപ്പ് വഴിയാണ് രജിസ്ട്രേഷന് ചെയ്യേണ്ടത്. പരമാവധി രജിസ്ട്രേഷന് ലഭിക്കുന്ന സ്ഥലങ്ങളിലായിരിക്കും ആദ്യ സേവനം ആരംഭിക്കുന്നത്.
ചോര്‍ന്ന ജിയോ ജിഗാഫൈബര്‍ പദ്ധതികള്‍ ഇവയാണ്...
#. 500 രൂപ പ്ലാന്‍
500 രൂപ പ്ലാനില്‍ 300ജിബി ഡേറ്റ 50Mbps സ്പീഡില്‍ ഒരു മാസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.
#. 750 രൂപ പ്ലാന്‍
750 രൂപ പ്ലാനില്‍ 450ജിബി ഡേറ്റ 50Mbps സ്പീഡില്‍ ഒരു മാസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.
#. 999 രൂപ പ്ലാന്‍
999 രൂപ പ്ലാനില്‍ 600ജിബി ഡേറ്റ 100Mbps സ്പീഡില്‍ ഒരു മാസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.
#. 1299 രൂപ പ്ലാന്‍
ഈ പ്ലാനില്‍ 750ജിബി ഡേറ്റ 100Mbps സ്പീഡില്‍ ഒരു മാസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.
#. 1500 രൂപ പ്ലാന്‍
ഇതാണ് ഏറ്റവും വില കൂടിയ ജിഗാഫൈബര്‍ പ്ലാന്‍. ഈ പ്ലാനില്‍ 900ജിബി ഡേറ്റ 150Mbps സ്പീഡില്‍ ലഭിക്കുന്നു.
ജിയോ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്ക് മികച്ച ടിവി അനുഭവവും സ്മാര്‍ട്ട് ഹോം സ്യൂട്ടും ശക്തിപ്പെടുത്തുന്നു. വലിയ സ്ക്രീന്‍ ടിവിയില്‍ കമ്പനി ജിഗാടിവി സെറ്റ്-ടോപ്പ് ബോക്സ് ഇന്‍സ്റ്റോള്‍ ചെയ്യുകയും അതിലൂടെ ഉപയോക്താക്കള്‍ക്ക് വോയിസ് ആക്ടിവേറ്റഡ് റിമോട്ട് നല്‍കുകയും ചെയ്യും. ഇതില്‍ നിങ്ങള്‍ക്ക് 600+ ടിവി ചാനലുകള്‍, ജിയോസിനിമ, ജിയോടിവികോള്, ജിയോസ്മാര്ട്ട്ലിവിങ്, ജിയോനെറ്റ്വെലോസിറ്റി, മീഡിയാഷെയര് എന്നിവ ലഭിക്കുന്നു.
ജിയോ ജിഗാഫൈബര്‍ നല്കുന്ന ടിവികളില്‍ വീഡിയോ കോളുകള്‍ ചെയ്യാനും കഴിയും. ഓഡിയോ ഡോങ്കിള്‍, വീഡിയോ ഡോങ്കിള്‍, സ്മാര്‍ട്ട് സ്പീക്കര്‍, വൈഫൈ, എക്സ്റ്റന്റര്‍, സ്മാര്‍ട്ട് പ്ലഗ്, ഔട്ട്ഡോര്‍ സെക്യൂരിറ്റി ക്യാമറ എന്നിവ ഉള്‍പ്പെടെ സ്മാര്‍ട്ട് ഹോം സ്യൂട്ടിന്റെ ഹൃദയവും ജിയോ ബ്രോഡ്ബാന്‍ഡ് ശൃംഖലയുടെ സഹായത്തോടെ ആണ്.
കൂടാതെ ഉപയോക്താക്കള്‍ക്ക് ഒരു സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് അവരുടെ ജിയോഫൈബര്‍ ബന്ധിത വീടുകളില്‍ ലൈറ്റ്നിംഗ്, താപനില, ഗ്യാസ്, വാട്ടര്‍ ലീക്കേജുകള്‍ എന്നിവ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയും. സ്മാര്‍ട്ട്ഹോം സജ്ജമാക്കാന്‍ ഇനി ഒരു വര്‍ഷം കൂടി സമയം എടുക്കുമെന്നും കമ്പനി വ്യക്തമാക്കി.
ഒരു ഫോട്ടോ ഏത് സ്ഥലത്തു നിന്നും എടുത്തതാണ് എന്ന് എങ്ങനെ മനസ്സിലാക്കാം?